Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
പിശാചി യോഗത്തിന് മുന്‍പ് ശനി രാശിയില്‍ വിഷയോഗം; ശനി-ചന്ദ്ര സംക്രമണത്തില്‍ വിയര്‍ത്ത് 3 നക്ഷത്രക്കാര്‍
Visha Yoga in Kumbh Rashi: മാര്‍ച്ച് 29ന് ശനി മീനം രാശിയില്‍ സംക്രമണം ആരംഭിക്കാന്‍ പോവുകയാണ്. ഇതിനുമുന്‍പ് സ്വന്തം രാശിയായ കുംഭത്തില്‍ സംക്രണണം നടത്തുകയാണ് ശനി. ശനി മീനത്തില്‍ സംക്രമണം നടത്തുന്ന മാര്‍ച്ച് 29ന് പിശാചി യോഗം രൂപപ്പെടും. ശനി മീനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, കുംഭം രാശിയില്‍ ചന്ദ്രനും പ്രവേശിക്കുകയാണ്. മാര്‍ച്ച് 27ന് ചന്ദ്രന് കുംഭത്തില്‍ പ്രവേശിക്കും. ചന്ദ്രനും ശനിയും കുംഭത്തില്‍ ഒന്നിക്കുന്നതോടെ വിഷയോഗവും രൂപപ്പെടുന്നു.

ഏറ്റവും അപകടകാരിയായ യോഗം എന്നാണ് വിഷയോഗത്തെ വേദ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. പണ നഷ്ടം ഉണ്ടാകാനും, സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കാനും വിഷയോഗം കാരണമാകുന്നു. വിഷയോഗം രൂപപ്പെട്ട് രണ്ട് ദിവസത്തില്‍ പിശാചി യോഗവും രൂപപ്പെടുന്നു. ഏറ്റവും അശുഭകരമായ രണ്ട് യോഗങ്ങള്‍ അടുപ്പിച്ച് രൂപപ്പെടുകയാണ്. ഇതുമൂലം കഷ്ടപ്പാട് അനുഭവപ്പെടാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
പൂയം
ചന്ദ്രന്റെ ശുഭകരമായ തേജസ്സ് നിലനില്‍ക്കുമ്പോഴും ശനിയുടെ കാഠിന്യം വര്‍ദ്ധിക്കുന്നതിനാല്‍ വിഷയോഗത്താല് പൂയം നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ അവധി അനുഭവിക്കേണ്ടതായി വന്നേക്കാം. ഇവര്‍ക്ക് കര്‍മ്മഫലം കാഠിന്യമേറിയതായിരിക്കും. പ്രതിസന്ധികള്‍ ഈ നക്ഷത്രക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കാതെ വിഷമിക്കുന്നതായിരിക്കും. ഒരു വശത്ത് സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ പലതും ഇവര്‍ക്ക് ഉണ്ടായേക്കാം. ശനി ഇവരെ വല്ലാതെ വലയ്ക്കുന്നതായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. പുതിയ ജോലി ലഭിക്കാന്‍ പ്രയാസപ്പെടുന്നതായിരിക്കും. മാനസ്സിനെ തളര്‍ത്തുന്ന അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടതായി വരുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധി നേരിടുന്നതാണ്. ജോലി സ്ഥലത്ത് ഈ നക്ഷത്രക്കാരെ തളര്‍ത്തുന്ന രീതിയില്‍ അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ കാര്യമായ വിജയം ഉണ്ടായിരിക്കുന്നതല്ല. അനവധി പ്രതിസന്ധികളാണ് ഈ നക്ഷത്രക്കാരെ വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ 29 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക. ദോഷങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനായി ശനി ദേവനെ ആരാധിക്കുന്നത് നല്ലതാണ്. ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതായിരിക്കും.
അനിഴം
അനിഴം നക്ഷത്രക്കാരുടെ മനസ്സിനെ വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ചുറ്റുമുള്ള വരില്‍ നിന്നും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി ഇവരെ വട്ടം കറക്കുന്നതാണ്. നേട്ടങ്ങള്‍ക്കായി ചെയ്യുന്ന പല കാര്യങ്ങളും ദോഷകരമായി ജീവിതത്തില്‍ വന്ന് ഭവിക്കുന്നതാണ്. പ്രണയത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടതായി വന്നേക്കാം. പങ്കാളിയുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശനിയുടെ കാഠിന്യം ഇഴര്ക്കുമേല് ശക്തമായതിനാല്‍ മാര്‍ച്ച് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ തൊഴില്‍ രംഗത്ത് പ്രതിസന്ധി വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തായിരിക്കാന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ അനവധി പ്രതിസന്ധികളൂടെ കടന്ന് പോകേണ്ടതായി വന്നേക്കാം. ദോഷങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനായി ശനി പൂജ ചെയ്യുന്നത് നല്ലതാണ്. ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ശനിയുടെ കാഠിന്യത്താല്‍ പ്രതിസന്ധഇകള് രൂക്ഷമാകും. ശുഭകരമായി വന്ന കാര്യങ്ങള്‍ നടക്കാതെ പോകാനുള്ള സാധ്യത കൂടുതലാണ്. സമൂഹത്തില്‍ നിന്നും അവഗണനകള്‍ നേരിട്ടേക്കാം. പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. ജോലി ചെയ്യാന്‍ മടുപ്പ് അനുഭവപ്പെടാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. കുടുംബ പ്രശ്നങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമാകാനും സാധ്യത. ശനിയുടെ ഈ ദോഷഫലം കുറയ്ക്കാന്‍, ഉത്രട്ടാതി നക്ഷത്രക്കാര്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് മുന്ജന്മ പാപം തീര്‍ക്കാന്‍ സഹായിക്കും. ഇത് ശനി ദോഷം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications