Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധനും വ്യാഴവും രാശിമാറി; ഗജകേസരി യോഗത്തേക്കാള്‍ സൗഭാഗ്യങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്
വേദ ജ്യോതിഷ പ്രകാരം, ബുധനും വ്യാഴവും രാശിമാറാന്‍ പോവുകയാണ്. ബുധന്‍ തുലാം രാശിയിലേയ്ക്കും വ്യാഴം ഇടവം രാശിയിലേയ്ക്കുമാണ് മാറുന്നത്. ബുധനും, വ്യാഴവും രണ്ട് പ്രധാന ഗ്രഹങ്ങളായതിനാല്‍ തന്നെ, 3 രാശിക്കാര്‍ക്ക് സര്‍വ്വത്ര ഗുണങ്ങളും നേട്ടങ്ങളുമാണ് ലഭിക്കാന്‍ പോകുന്നത്.

ഈ രാശിക്കാര്‍ക്ക് ബുധന്റെയും വ്യാഴത്തിന്റെയും അനുഗ്രഹം ലഭിക്കുന്നതിനാല്‍, വിദ്യയില്‍ മുന്നേരാന് സാധിക്കും. ബിസിനസ്സില്‍ വിജയം. സാമ്പത്തിക ലാഭം. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം. സുഖജീവിതം എന്നിവയാണ് കാത്തിരിക്കുന്നത്. ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗം നേടുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
നിരവധി നേട്ടങ്ങളാണ് ഈ ആഴ്ചയില്‍ മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. ബുധന്‍ അനുകൂല ദിശയില്‍ എത്തുന്നതിനാല്‍, മിഥുനം രാശിക്കാര്‍ക്ക് വിദ്യയില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. പഠിച്ച കാര്യങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതും വഴി വളരെ വേഗം ജോലി ലഭിക്കാനും സാധ്യത വര്‍ദ്ധിക്കുന്നു. നല്ല ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് ജോലി ചെയ്യാനും ഇവര്‍ക്ക് സാധ്യത വളരെ കൂടുതലാണ്. വിദേശത്ത് വസിക്കുന്നവര്‍ക്ക് മാതാപിതാക്കളെ തങ്ങളുടെ ഒപ്പം കൂട്ടാന്‍ സാധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കും. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കും. പ്രായമായവരില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. മക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നത് ഉയര്‍ച്ചയ്ക്ക് കാരണമാകും. പുതിയ ജോലി തേടി വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. പല ദേശങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യും. സ്വര്‍ണ്ണം വാങ്ങിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അധ്യാപന മേഖലയില്‍ പ്രര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. കച്ചവടക്കാര്‍ക്കും നല്ല ദിനങ്ങളാണ് വരുന്നത്. പുതിയ ബിസിനസ്സ് സാധ്യതകള്‍ പഠിക്കും. ഇത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
മീനം
മീനം രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിക്കും. ഏത് ബിസിനസ്സ് ആരംഭിച്ചാലും അത് ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ യോഗം ഉണ്ട്. മക്കള്‍ വിദേശത്തേയ്ക്ക് പോകും. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. പുതിയ മേഖലകളെക്കുറിച്ച് പഠിക്കും. ഇത് സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കും. കുട്ടികളുമായി യാത്രകള്‍ അനിവാര്യമായി വന്നേക്കും. പ്രായമായവരുടെ പ്രീതി നേടിയെടുക്കാന്‍ സാധിക്കും. ഏത് മേഖലയിലും തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
