Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വര്‍ഷഫലം 2025: ഒറ്റക്കുതിപ്പില്‍ ലോകം കീഴടക്കും, ഇട്ടുമൂടാന്‍ പണം, കരിയറില്‍ നേട്ടങ്ങള്‍: അത്ഭുതം ഈ രാശിമാറ്റം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം ഓരോരുത്തരും വളരെയധികം കാത്തിരിക്കുന്നത് എന്താണ് വരാന്‍ പോവുന്ന വര്‍ഷത്തില്‍ സംഭവിക്കുന്നത് എന്നതാണ്. സംഭവിക്കാനിരിക്കുന്ന രാശിമാറ്റങ്ങള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു, ഗ്രഹമാറ്റങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ ജീവിതം എത്രത്തോളം ഗുണപ്രദമായി മാറുന്നു എന്നതാണ്. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്, എന്നാല്‍ ചില അവസരങ്ങളില്‍ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ സന്തോഷത്തെ സങ്കടത്തിലേക്ക് എത്തിക്കും.
പുതുവര്‍ഷത്തില്‍ ഇടവം രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കരിയര്‍, ധനം, കുടുംബം, ദാമ്പത്യം, ജോലി എന്നീ മേഖലകളില്‍ എല്ലാം തന്നെ എത്രത്തോളം ഗുണദോഷപ്രദമായ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന ഒരു വര്‍ഷത്തില്‍ അത് നിങ്ങളെ എത്രത്തോളം സഹായിക്കുന്നു എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ആരോഗ്യം
ഇടവം രാശിക്കാര്‍ക്ക് പൊതുവേ ഈ വര്‍ഷം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവായിരിക്കും. ശനിമാറ്റം മാര്‍ച്ചില്‍ നടക്കുന്നതിനാല്‍ അതിന് ശേഷം വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവും. എങ്കിലും നിലവില്‍ രോഗാവസ്ഥയില്‍ തുടരുന്നവര്‍ അല്‍പം കരുതലോടെ ഇരിക്കണം. ശനിയുടെ മാറ്റം അവസാനിച്ചാല്‍ പലപ്പോഴു ആരോഗ്യം അല്‍പം പ്രതിസന്ധിയിലാവാം. മെയ് മുതല്‍ പലപ്പോഴും വ്യാഴത്തിന്റെ മാറ്റം സംഭവിക്കുന്നതിനാല്‍ അത് ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. എങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമായി കാണേണ്ടതില്ല. കൃത്യമായ ഉറക്കം, സമീകൃതാഹാരം, വ്യായാമം എന്നിവ ശീലിച്ചാല്‍ ഒരു പരിധി വരെ ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് കാരണവും വ്യാഴത്തിന്റെ അനുകൂല സ്വാധീനമാണ്.
വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ വര്‍ഷമാണ് 2025. ഇടവം രാശിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും എല്ലാ മേഖലയിലും മികവ് പുലര്‍ത്തുന്നതിനും സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പഠന കാര്യങ്ങളില്‍ എല്ലാ വിധത്തിലുള്ള പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നു. അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ നേട്ടങ്ങള്‍ മികച്ചതായിരിക്കും. എന്നാല്‍ വര്‍ഷാരംഭത്തില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
ബിസിനസ്
ബിസിനസ് ചെയ്യുന്നവര്‍ക്ക് 2025-ല്‍ പ്രത്യേകിച്ച് ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. വര്‍ഷത്തിന്റെ ആരംഭം മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതീക്ഷിക്കാത്ത ബിസിനസ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ശനിയുടെ മാറ്റം നിങ്ങളുടെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ ബിസിനസ് പുരോഗതിയ്ക്കുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. വ്യക്തിഗത നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രയോജനകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയം കൂടിയാണ്. പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ ബിസിനസിനെ ഉയരങ്ങളിലേക്ക് എത്തിക്കും.
കരിയര്‍
കരിയറിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. 2025-ന്റെ തുടക്കത്തില്‍ ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ സാന്നിധ്യം മികച്ച മാറ്റങ്ങള്‍ നല്‍കകുന്നു. കൂടാതെ മാര്‍ച്ച് മുതല്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. മേലുദ്യോഗസ്ഥന്റെ അഭിനന്ദനം നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. ജോലിയില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മെയ് പകുതിയിക്ക് ശേഷം സംഭവിക്കുന്ന വ്യാഴത്തിന്റെ മാറ്റം നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ഇത് അനുകൂല ഫലങ്ങള്‍ ഇരട്ടിയാക്കും. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
സാമ്പത്തികം
സാമ്പത്തികമായി അനുകൂലഫലങ്ങളാണ് ഇടവം രാശിക്കാരെ 2025-ല്‍ കാത്തിരിക്കുന്നത്. ഇത് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ നല്‍കുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള സന്തോഷത്തേയും സാമ്പത്തിക ഉന്നമനത്തേയും കാത്തിരിക്കുന്നു 2025. വര്‍ഷം മുഴുവന്‍ സാമ്പത്തിക കാര്യങ്ങളില്‍ പിന്തുണ ലഭിക്കുന്നു. പ്രതീക്ഷിച്ച ഫലങ്ങള്‍ തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ലഭിക്കുന്നു. ശക്തമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
ദാമ്പത്യം
ദാമ്പത്യ ജീവിത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും 2025-ല്‍ കാത്തിരിക്കുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷം എന്ന് പറയുന്നതില്‍ തെറ്റില്ല. മെയ് പകുതി വരെ നിങ്ങളുടെ ദാമ്പത്യം അതിഗംഭീരമായിരിക്കും. വിവാഹം കഴിക്കാത്തവര്‍ക്ക് അതിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും അനുകൂല സമയമാണ് വരാന്‍ പോവുന്നത്. ദാമ്പത്യ ജീവിതം വന്‍വിജയമായിരിക്കും ഈ രാശിക്കാര്‍ക്ക്. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴിമാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications