Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത്
ഒന്നല്ല രണ്ട് വട്ടം സൂര്യ-ശനിസംയോഗം ഭയപ്പെടുത്തും ഈ രാശിക്കാരെ: 2025 വെല്ലുവിളി നിറഞ്ഞത്
നവഗ്രഹങ്ങളുടെ സ്ഥാന ചലനം വളരെയധികം മാറ്റങ്ങളാണ് നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ഒന്‍പത് ഗ്രഹങ്ങളില്‍ രാശിമാറ്റവും നക്ഷത്രമാറ്റവും അനുകൂലമായി മാറണം എന്നില്ല. ചിലരില്‍ ഗുണഫലങ്ങള്‍ വാരിക്കോരി നല്കുമ്പോള് ചിലരില്‍ അത് ദോഷഫലങ്ങളാണ് ഉണഅടാക്കുന്നത്. 2025-ലേക്ക് കടക്കുമ്പോള്‍ പ്രധാനമായും നാല് ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതില്‍ ശനി, രാഹു, കേതു, വ്യാഴം എന്നിവയാണ് രാശിമാറ്റത്തിലൂടെ സഞ്ചരിക്കുന്നത്. 2025 ആരംഭിക്കുമ്പോള്‍ സൂര്യനും ശനിയും ഒന്നല്ല രണ്ട് പ്രാവശ്യമാണ് കൂടിച്ചേരുന്നത്.
സൂര്യനും ശനിക്കും രണ്ട് പ്രാവശ്യമായി നടക്കുന്ന സംയോജനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രധാനമായും മൂന്ന് രാശിക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. പലപ്പോഴും വേദപഞ്ചാംഗമനുസരിച്ച്, 2025 മാര്‍ച്ച് 29-ന് രാത്രി 11:01 വരെ ശനി ദേവന് കുംഭത്തില്‍ തുടരും. അതേസമയം, 2025 ഫെബ്രുവരി 12-ന് രാത്രി 10:03-ന് സൂര്യന് കുംഭ രാശിയില്‍ സഞ്ചരിക്കും. സൂര്യന്റെ സംക്രമണം ഈ സമയം നടക്കുന്നതിനാല്‍ ഫെബ്രുവരി 12 ന് കുംഭത്തില്‍ ശനിയും സൂര്യനും സംയോജിക്കുന്നു.

ഇതിനുശേഷം, 2025 മാര്‍ച്ച് 29 ന് ശനി കുംഭം വിട്ട് മീനരാശിയിലേക്ക് മാറുന്നു. പിന്നീട് ഫെബ്രുവരി 12 ന് ശേഷം, 2025 മാര്‍ച്ച് 14 ന് വൈകുന്നേരം 06:58 ന് സൂര്യദേവന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഇത് കൂടാതെ മാര്‍ച്ച് 29-ന് ശനിയുടെ മീനം രാശി സംക്രമണ സമയം സൂര്യനും ശനിയും വീണ്ടു സംയോഗം ഉണ്ടാവുന്നു. ഇത് ദോഷങ്ങള്‍ വാരിവിതറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. പലപ്പോഴും സൂര്യന്റേയും ശനിയുടേയും സംയോഗഫലമായി ബിസിനസില്‍ വളരെയധികം മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല ചിലവുകള്‍ വര്‍ദ്ധിക്കുകയും സന്തോഷകരമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രധാനമായും സാമ്പത്തികമായി ഒരു തരത്തിലുള്ള പുരോഗതിയും ഇവര്‍ക്ക് ഉണ്ടാവുന്നില്ല. പലപ്പോഴും നിക്ഷേപങ്ങള്‍ പോലും നഷ്ടത്തിലേക്ക് പോവുന്ന അവസ്ഥയുണ്ടാവും. അത് പലപ്പോഴും ഭാവിയില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാക്കും. രോഗാവസ്ഥകള്‍ മൂര്‍ച്ഛിക്കുന്നതിനും അത് വഴി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്കും സൂര്യന്റേയും ശനിയുടേയും സംയോഗം പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ ഉണ്ടാക്കും. പലപ്പോഴും വിവാഹജീവിതത്തില്‍ ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഒരു തരത്തിലുള്ള സന്തോഷവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. അത് മാത്രമല്ല കുടുംബത്തിന്റെ അന്തരീക്ഷം എപ്പോഴും സംഘര്‍ഷഭരിതമായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ ഓരോ ദിവസവും നേരിടേണ്ടി വരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും 2025-ല്‍ അവര്‍ പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഗുരുതരമായ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും എത്താം. ഇത് പലപ്പോഴും കുടുംബ കലഹം വര്‍ദ്ധിപ്പിക്കും. ബിസിനസില്‍ അവര്‍ക്ക് ഒട്ടും സ്വീകരിക്കാന്‍ പറ്റാത്ത തരത്തിലേക്ക് നഷ്ടങ്ങളെത്താം. ജോലി മാറുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് ആ തീരുമാനം എടുക്കാന്‍ ഒട്ടും പറ്റിയ സമയമല്ല എന്ന് മാത്രമല്ല ഉള്ള ജോലിയില്‍ പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ഈ വര്‍ഷം വാഹനം വാങ്ങുന്നതിന് ഒരു കാരണവശാലും മുതിരരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അപകടവും ഉണ്ടാവാന്‍ യോഗമുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോവണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications