Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
സൂര്യ-രാഹു യുതി: ഗ്രഹണയോഗത്താല് ഒരു മാസത്തോളം അപകടം കാത്തിരിക്കുന്ന നാളുകാര്‍
സൂര്യന് കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. മാര്‍ച്ച് 14 വ്യാഴാഴ്ചയാണ് ഇത് സംഭവിക്കുന്നത്. രാഹു കുംഭം രാശിയില്‍ നേരത്തെ തന്നെ സ്ഥിതി ചെയ്യുന്നു. എന്നാല്‍ സൂര്യനും രാഹുവും ശത്രു ഗ്രഹങ്ങളാണ്. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ദോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അശുഭകരമായ പ്രവ്മയോഗം പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. മാര്‍ച്ച് 14 മുതല്‍ ഇത്തരം ഒരു യോഗം രൂപപ്പെട്ട് കഴിഞ്ഞു.
ഓരോ ഗ്രഹവും മറ്റ് ഗ്രഹങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അത് ഗുണദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഓരോ രാശിമാറ്റവും ഓരോ യോഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ രാശിപ്രകാരം ഏത് യോഗമാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദോഷകരമമായ യോഗങ്ങള്‍ ആണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ശ്രമിക്കാം. സൂര്യനും രാഹുവും മീനത്തില്‍ സ്ഥിതി ചെയ്യുന്നത് വഴി അതികഠിന ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവരെക്കുറിച്ചാണ് ഈ ലേഖനം.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ സംഭവിക്കുന്നു. ഈ രാശിക്കാരുടെ അധിപന് സൂര്യനാണ്. മീനം രാശിയിലാകട്ടെ സൂര്യനും രാഹുവും കൂടിച്ചേരുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നുതും ഇവരെയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചിലവുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. സാമ്പത്തിക നഷ്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ സമാധാനം ഇല്ലാതാക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കാം. ജീവിതം സന്തോഷമില്ലാത്തതായി മാറും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ അശുഭഗ്രഹണം നിരവധി അപകടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ശത്രുക്കള്‍ ശക്തരാവും. ഇത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. ഒന്നിന് പുറകെ ഒന്നായി ഈ നക്ഷത്രക്കാര്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത വിധത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. പണം കടം കൊടുക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അപകടാവസ്ഥയില്‍ എത്തിപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരു മാസം ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കും. എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവാത്ത പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുകയും വരവ് കുറയുകയും ചെയ്യുന്നു. സമ്പാദ്യം പോലും പലപ്പോഴും നിങ്ങള്‍ക്ക് ഈ ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കുടുംബ ജീവിതത്തിലും സമ്മര്‍ദ്ദം നേരിടേണ്ടി വരാം. അത് പലപ്പോഴും പ്രശ്നങ്ങള്‍ വഷളാക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.
മീനക്കൂറ്
സൂര്യനും രാഹുവും കൂടിച്ചേരുന്നത് മൂലം മീനക്കൂറില്‍ വരുന്ന മൂന്ന് നഷത്രക്കാര്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരു. ഈ അശുഭകരമായ യോഗം മീനം രാശിയെ തകര്‍ക്കുന്നു. പണം നിക്ഷേപിക്കുമ്പോള്‍ അതീവശ്രദ്ധ വേണം.അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. പിന്നീട് അത് വലിയ പ്രശ്നത്തിലേക്ക് എത്തുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ബിസിനസില്‍ നഷ്ടം സംഭവിക്കാം. വരുന്ന ഒരുമാസം അതി സങ്കിര്ണമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications