Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
സൂര്യ- രാഹു സംയോജനത്തില്‍ ഗ്രഹണയോഗം: അഗ്നിപോലെ ജ്വലിക്കും ദോഷങ്ങള്‍, പിടിവിടാതെ മാര്‍ച്ച് വരെ ഇവര്‍ക്കൊപ്പം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഓരോ ദിവസവും ഓരോ മാസവും ഓരോ നിമിഷവും തുടക്കമിടുന്നത്. ഇതില്‍ പലപ്പോഴുംചില ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ തന്നെ ഗുണകരമായ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങള്‍ കൊണ്ട് വരുന്ന ചില ഗ്രഹസംയോനങ്ങളും ഉണ്ട്. സാധാരണ അവസ്ഥയില്‍ തന്നെ സൂര്യനും രാഹുവും ശത്രുക്കളാണ്. ഇവ തമ്മില്‍ ചേരുമ്പോള്‍ പക്ഷേ അതിഭീകരമായ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു.
ഫെബ്രുവരി 13-നാണ് സൂര്യന്‍ രാഹുവുമായി ചേരുന്നത്. അത് പലപ്പോഴും കുംഭം രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ഗ്രഹണയോഗം രൂപപ്പെടുന്നു. അതിന്റെ ഏറ്റവും മോശം സമയമാണ് മാര്‍ച്ച് വരെ ചില രാശിക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഗ്രഹണയോഗം മോശം ഫലങ്ങളെ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല അത് എപ്രകാരം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കര്‍ക്കടകം രാശി
ഗ്രഹണയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഈ സമയം നിങ്ങളില്‍ ആത്മവിശ്വാസം കുറയുകയും അത് കൂടാതെ എനര്‍ജി നഷ്ടപ്പെട്ടത് പോലെ തോന്നുകയും ചെയ്യുന്നു. അത് മാത്രമല്ല നിങ്ങളുടെ തൊഴില്‍ രംഗത്ത് തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. നിങ്ങളില്‍ മുതിര്‍ന്നവരുമായി സംസാരിക്കുമ്പോള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ സമയം പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ധിക്കും.
ചിങ്ങം രാശി
കുംഭം രാശിയിലെ സൂര്യന്‍-രാഹു സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലാണ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. അത് കൂടാതെ സാമ്പത്തിക സ്ഥിതി അല്‍പ്പം ബുദ്ധിമുട്ടിലാകാന്‍ സാധ്യത കൂടുതലാണ്. അത് മാത്രമല്ല ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. തിടുക്കം, അഹങ്കാരം, ദേഷ്യം തുടങ്ങിയ സ്വഭാവങ്ങള്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ സ്വകാര്യ ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാം. മാനസികാരോഗ്യം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ജോലിസ്ഥലത്തെ രാഷ്ട്രീയവും തര്‍ക്കങ്ങളും ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടാക്കുന്നു. കൂടാതെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഗ്രഹണ യോഗം കാരണം കുടുംബപരമായ കാര്യങ്ങളില്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് കാര്യങ്ങളെല്ലാം കൃത്യമായി ആലോചിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അത് സാമ്പത്തിക നിക്ഷേപത്തിലേക്ക് എത്തുന്നു. അത് കൂടാതെ കോടതി കേസുകളിലും നിയമപരമായ വിഷയങ്ങളിലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലേക്ക് എത്തും. അത് കൂടാതെ വരുമാനം കുറയാനും സാധ്യതയുണ്ട്. വര്‍ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് വഴി പ്രശ്‌നത്തിലേക്ക് എത്തിക്കാം. കൂടാതെ സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും വീട്ടില്‍ പണം ലാഭിക്കുന്നത് നിങ്ങളില്‍ ഒരു ബുദ്ധിമുട്ടായി മാറും. ഈ സമയത്ത് നിക്ഷേപ വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് കൂടാതെ വീട്ടില്‍ സംസാരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം അത് പ്രത്യേകിച്ച് മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധയോടെ ചിന്തിക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നതിന് യോഗം കാണുന്നു. അനാവശ്യമായ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. നിക്ഷേപിച്ച പണവും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിന് യോഗം കാണുന്നു. ജോലിയില്‍ പലപ്പോഴും അശ്രദ്ധയുണ്ടാവുന്നത് നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഏതൊരു തീരുമാനത്തിലും ഉണ്ടാകുന്ന അശ്രദ്ധ പിന്നീട് നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. കൂടാതെ മാര്‍ച്ച് വരെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











