Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
സൂര്യനൊപ്പം രാഹു: ഇതുവരെയില്ലാത്ത കഷ്ടകാലം ആരംഭം, ഏഴരശനി പോലും നിസ്സാരം, 3 രാശിക്ക് നല്ല നാളുകളവസാനിച്ചു
ജ്യോതിഷ പ്രകാരം സൂര്യന്റെ മാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അത് ഗുണാനുഭവങ്ങളും ദോഷഫലങ്ങളും കൊണ്ട് വരുന്നു. ജ്യോതിഷമനുസരിച്ച് ഗ്രഹരാജാവായ സൂര്യന്റെ മാറ്റം ഫെബ്രുവരി 13-ന് സംഭവിക്കുന്നു. ഈ രാശിയില്‍ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി കുംഭം രാശിയില്‍ ഏഴരശനിയുടെ അവസാനമാണ് ഈ സമയം സംഭവിക്കുന്നത്. അത് മാത്രമല്ല സൂര്യനും രാഹുവും ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മോശം ഫലങ്ങളും ഈ സമയം സംഭവിക്കും. സൂര്യരാഹു യുതി മൂലം നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം ഫലങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം
സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ മോശം ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഈ സമയത്തെ പ്രത്യേകത. എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഈ സമയം കടന്ന് പോവുന്നത്. സാമ്പത്തികമായും ബിസിനസ് പരമായും എല്ലാം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ദോഷങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ കുംഭം രാശിയിലേക്കുള്ള മാറ്റവും രാഹുവിന്റെ സംയോജനവും നിങ്ങളില്‍ തൊഴില്‍ രംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സഹപ്രവര്‍ത്തകര്‍ നിങ്ങളെ പല കാര്യത്തിലും പ്രതിസന്ധിയിലേക്ക് ആക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പല കാര്യത്തിലും സംഭവിക്കും. അതെല്ലാം നിങ്ങളില്‍ തെറ്റായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് പല വിധത്തിലുള്ള തടസ്സം തേടി എത്തും. പല കാര്യത്തിലും കഠിനാധ്വാനം ആവശ്യമായി വരുന്നു. വ്യക്തി ജീവിതത്തിലെ ആശയവിനിമയത്തിലെ കുറവ് പലപ്പോഴും പങ്കാളിയുമായി തര്‍ക്കങ്ങളിലേക്ക് എത്തിക്കും. ആരോഗ്യ കാര്യങ്ങളില്‍ പലപ്പോഴും ക്ഷീണവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. ഓരോ കാര്യത്തിലും അനാവശ്യ ആശങ്കകള്‍ ബുദ്ധിമുട്ടിക്കുന്നതിന് യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തികമായി പല വിധത്തിലുള്ള തിരിച്ചടികള്‍ തേടി എത്തും. പലപ്പോഴും ധനനഷ്ടവും അനാവശ്യ ചിലവുകളും വരുമാനത്തിലെ കുറവും പണം സ്വരൂപിക്കുന്നതിലെ തടസ്സവും പ്രശ്നങ്ങളുണ്ടാക്കുന്നു. നിക്ഷേപ തീരുമാനങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. സൂര്യ-രാഹു സംയോഗം പലപ്പോഴും പണം സ്വരൂപിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. അത് മാത്രമല്ല് പണം നിക്ഷേപിക്കുന്നതിന് അനുകൂലമായ സമയമല്ല എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ കലഹങ്ങള്‍ക്കും കാരണമാകുന്നു. സംസാരിക്കുന്നതില്‍ അല്പം ശ്രദ്ധ അതുകൊണ്ട് തന്നെ ഉണ്ടാവും. മകരം രാശിക്കാര്‍ക്ക് സംസാരിക്കുന്നതിന് മുന്‍പായി കൂടുതല്‍ ശ്രദ്ധ വേണം. വാക്കുകള്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നതിന് സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കുംഭത്തിലേക്കുള്ള പ്രവേശനം കടുത്ത മാനസിക സമ്മര്‍ദ്ദവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. സമ്മര്‍ദ്ദവും അനാവശ്യ ചിലവുകളും വര്‍ദ്ധിക്കും. കഷ്ടപ്പാടുകള്‍ക്ക് പലപ്പോഴും ഈ സമയം കാരണമാകാം. അത് കൂടാതെ രഹസ്യമായി ശത്രുത വര്‍ദ്ധിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും . പലപ്പോഴും സമ്മര്‍ദ്ദത്തെ കൂടുതലായി കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാവും. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഈ ാകാലയളവില് അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ആത്മവിശ്വാസം കുറയുകയും സാമ്പത്തിക അടിത്തറ നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ സൂര്യ -രാഹു സംയോജനം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.



Click it and Unblock the Notifications