Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
സൂര്യന് കാര്‍ത്തിക നക്ഷത്രത്തില്‍; ഈ രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സുവര്‍ണ്ണകാലഘട്ടം
ജ്യോതിഷത്തില്‍ ഊര്‍ജ്ജം, ജീവശക്തി, അഹംബോധം, ആത്മപ്രകാശനം എന്നിവയുടെയെല്ലാം പ്രതീകമാണ് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്. ത്മീയമായും ജ്യോതിഷപരമായി സൂര്യന് ജീവിതത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. സമയാസമയങ്ങളില്‍ സൂര്യന് രാശിയും നക്ഷത്രവും മാറ്റും. മെയ് പതിനൊന്നിന് സൂര്യന് കാര്‍ത്തിക നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

വേദ ജ്യോതിഷ പ്രകാരം കാര്‍ത്തിക നക്ഷത്രം ഇടവം, മേടം രാശികളിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ത്തിക നക്ഷത്രത്തിന്റെ അധിപന് അഗ്നിയാണ്. അതുകൊണ്ടുതന്നെ ഊര്‍ജ്ജത്തിന്റെ സ്രോതസ്സായാണ് കാര്‍ത്തിക നക്ഷത്രത്തെ കരുതുന്നത്. കത്രികയാണ് കാര്‍ത്തിക നക്ഷത്രത്തിന്റെ ചിഹ്നം.
സൂര്യന് കാര്‍ത്തിക നക്ഷത്രത്തിലേക്ക് പ്രവേശിച്ചതിലൂടെ പന്ത്രണ്ട് രാശികളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് മൂന്ന് രാശികളുടെ ജീവിതത്തില്‍ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചിരിക്കുകയാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
സൂര്യന്റെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കാനും പണം തടയപ്പെട്ടവര്‍ക്ക് അത് ലഭിക്കാനും യോഗമുണ്ടാകും. നിക്ഷേപങ്ങള്‍ വഴി ലാഭം കൈവരും. ആഗ്രഹിച്ച രീതിയില്‍ പുതിയ ബിസിനസ് ആരംഭിക്കാന്‍ കഴിയും. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നടക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുകയും അങ്ങനെ സാമ്പത്തികമായി നില മെച്ചപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. പ്രത്യേകിച്ച് പിതാവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
കന്നി
സൂര്യന് കാര്‍ത്തിക നക്ഷത്രത്തില്‍ എത്തുന്നതിലൂടെ കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങള്‍ ലഭിക്കും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അടിക്കടിക്ക് ധനലാഭം ഉണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതാണ് സൂര്യന്റെ നക്ഷത്രമാറ്റം കൊണ്ട് കന്നിരാശിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മറ്റൊരു ഗുണം. ബിസിനസില്‍ നിന്നും പ്രതീക്ഷിക്കാത്ത രീതിയില്‍ ലാഭമുണ്ടാകും. നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം കൈവരാന്‍ സാധ്യതയുണ്ട്. പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങുകയും ചെയ്യും. ഭാഗ്യം ഒപ്പമുള്ളത് കൊണ്ട് ജീവിതത്തിലെ എല്ലാ മേഖലകളിലും പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. മാറ്റിവെച്ച ആഗ്രഹങ്ങളും കാര്യങ്ങളും സഫലമാകുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ആഗ്രഹം സഫലമാകും.
ധനു
സൂര്യന്റെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള പ്രവേശനം നിമിത്തം ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ പോകുന്ന മറ്റൊരു രാശി ധനു ആണ്. ഈ രാശിയില്‍ ജനിച്ചവര്‍ കരിയറിലും ബിസിനസിലും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന സമയമാണ് വരാനിരിക്കുന്നത്. ഈ രാശിയില്‍ ഉള്ളവര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കുകയും സ്വീകാര്യതയുണ്ടാകുകയും ചെയ്യും. എല്ലാ മേഖലകളിലും പുരോഗതിയ്ക്കുള്ള അവസരങ്ങള്‍ തേടിയെത്തും. സാമ്പത്തികമായ കാര്യങ്ങളില്‍ അഭിവൃദ്ധി പ്രകടമാകും. ജോലിയ്ക്കായി പരിശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സഫലമാകുന്ന സമയമാണ് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications