Latest Updates
-
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി
Sun Transit: സൂര്യന് ഉത്രത്തില്, അത്യപൂര്‍വ്വം ഈ നക്ഷത്രമാറ്റം: ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന രാശി
സൂര്യന് ഉത്രം നക്ഷത്രത്തിലേക്ക് മാറുകയാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം 12 രാശിക്കാരേയും സ്വാധീനിക്കുന്നു. എല്ലാ മേഖലയിലും ഇത് നേട്ടങ്ങള്‍ കൊണ്ട് വരുകയും അപ്രതീക്ഷിതമായ ധനലാഭത്തിലേക്കും നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.ഗ്രഹങ്ങളുടെ രാജാവായത് കൊണ്ട് തന്നെ സൂര്യന്റെ ചെറിയ മാറ്റം പോലും ഗുണപരമായ നേട്ടങ്ങള്‍ നല്കുന്നു.
സൂര്യന്റെ നക്ഷത്രമാറ്റത്തില് ഗുണപ്രദമായ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതം കീഴ്മേല്‍ മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. ഇപ്പോള്‍ പൂരം നക്ഷത്രത്തിലാണ് സൂര്യന് സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ 13-ന് സൂര്യന് ഉത്രം നക്ഷത്രത്തിലേക്ക് മാറുന്നു. അതായത് തന്റെ സ്വന്തം നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നു. ഇത് ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് സൂര്യന് സ്ഥിതി ചെയ്യുന്നത്. ഈ സമയം ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയും നേട്ടങ്ങളും ഇവരെ തേടി എത്തുന്നു. കൂടാതെ മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിനും നിങ്ങള്ക്ക്സാധിക്കുന്നു. സമ്പത്തിലെ വര്‍ദ്ധനവ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും തൊഴില്‍ മേഖലയിലെ നേട്ടം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും. പ്രമോഷനും ജോലിയിലെ അനുകൂല മാറ്റങ്ങളും നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. കൂടാതെ സന്തോഷത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ച് നില്ക്കുന്നു. പലപ്പോഴും നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. വിജയം നേടുന്നതിനുള്ള അവസരം നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുംചെയ്യുന്നു. ധനനേട്ടം നിങ്ങളെ പോലും അത്ഭുതപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല നേട്ടങ്ങളും തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ നല്കുന്നു. ശരിക്കും രാജകീയ ജീവിതമാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. ജോലികളെല്ലാം തന്നെ വീണ്ടും ചെയ്ത് തീര്‍ക്കുന്നതിനും അതെല്ലാം കൃത്യമായി ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കുന്നതിനും സാധിക്കും.
ധനു രാശി
ധനുരാശിക്കാര്ക്കും സൂര്യന്റെ മാറ്റം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി ജീവിതം മാറുന്ന അവസ്ഥയുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ സൂര്യന്റെ അനുഗ്രഹവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാവുകയും മികച്ച രീതിയില്‍ ജീവിതം ആസ്വദിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications