Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
സൂര്യന് ചോതി നക്ഷത്രത്തില്‍; നഷ്ടപ്രതാപം തിരിച്ചെത്തുന്നു, ഒറ്റപ്പെടുത്തിയവര്‍ പോലും ഓടിയെത്തും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശികള്‍ മാറുന്നതിനൊപ്പം അടിക്കടി നക്ഷത്രവും മാറുന്നുണ്ട്. നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനിയും രാജാവ് തന്നെയുമായ സൂര്യന്റെ രാശിമാറ്റം പോലെ തന്നെ നക്ഷത്രമാറ്റവും സുപ്രധാനമാണ്. ജീവിതത്തിലെ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിലൂടെ സാധാരണക്കാര്‍ക്ക് പോലും സൂര്യന്റെ രാശിമാറ്റവും നക്ഷത്രമാറ്റവും തിരിച്ചറിയാന്‍ കഴിയും.

സൂര്യന് ചോതി നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാഴ്ചക്കാലം, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ ആറ് വരെ ഇനി സൂര്യന് ചോതി നക്ഷത്രത്തിലായിരിക്കും ഉണ്ടായിരിക്കുക. ആരെയും ആശ്രയിക്കാത്തത് എന്നാണ് ചോതി നക്ഷത്രത്തിന്റെ അര്‍ത്ഥം. രാഹു ആണ് ഈ നക്ഷത്രത്തിന്റെ അധിപനായുള്ള ഗ്രഹം. വായുവാണ് ദേവന്. ആത്മവിശ്വാസത്തിന്റെ സ്വയം പര്യാപ്തതയുടെയും ശക്തിയുടെയും പ്രതീകമായ സൂര്യന് ചോതി നക്ഷത്രത്തിലെത്തുന്നത് രണ്ട് ശക്തികളുടെ കൂടിച്ചേരലിന് വഴിയൊരുക്കും. ഈ നക്ഷത്രമാറ്റത്തിലൂടെ ജീവിതത്തില്‍ ആത്മവിശ്വാസം ഉള്‍പ്പടെ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനും ഒരുകാലത്ത് വിട്ടിട്ട് പോയവരെ പോലും തിരികെ തങ്ങളിലേക്ക് അടുപ്പിക്കാനും ചില രാശികള്‍ക്ക് യോഗം വന്നിരിക്കുകയാണ്. ഏതെല്ലാമാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
സൂര്യന്റെ നക്ഷത്രമാറ്റം കാരണം മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വീണ്ടും അഭിവൃദ്ധി ദൃശ്യമാകും. ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് സൂര്യന് ചോതി നക്ഷത്രത്തിലേക്ക് എത്തിയിരിക്കുന്നത്. പലതരത്തിലുള്ള നേട്ടങ്ങളാണ് മിഥുനം രാശിക്കാര്‍ക്ക് ഈ മാറ്റം വാഗ്ദാനം ചെയ്യുന്നത്. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. പുണ്യസ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ സാധ്യതയുണ്ട്. മക്കളിലൂടെയോ മറ്റാരിലൂടെയോ ജീവിതത്തില്‍ ചില സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. കുടുംബത്തോടൊപ്പം ഏറ്റവും നല്ല സമയം ആസ്വദിക്കാന്‍ കഴിയും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തികമായി ഉയരാന്‍ ഏറ്റവും നല്ല സമയമാണ് ഇത്. ഓഹരിവിപണിയില്‍ നിക്ഷേപം ഉള്ള ആളുകള്‍ക്ക് അതിലൂടെ വലിയ നേട്ടം വന്നെത്തും. കരിയറിലെ ഏറ്റവും മികച്ച കാലമാണ് മുന്നിലുള്ളത്. പുതിയ ജോലിക്ക് അവസരങ്ങള്‍ വന്നെത്തും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ദ്ധിക്കും.
ധനു
സൂര്യന്റെ നക്ഷത്രമാറ്റം കൊണ്ട് ജീവിതഗതി മാറുന്ന അടുത്ത രാശി ധനു ആണ്. ധനു രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഇതുമൂലം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംഭവിക്കും. അതിനൊപ്പം ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഈ കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ അറിയാന്‍ സാധിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉത്സാഹവും ആത്മാര്‍ത്ഥതയും കൂടും. ഇത് കരിയര്‍ വളര്‍ച്ചയില്‍ പ്രകടമാകും. ദാമ്പത്യജീവിതവും പ്രണയജീവിതവും സന്തോഷകരമാകും. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും.സമാധാനം വീണ്ടെടുക്കും.
കുംഭം
കുംഭം രാശിയുടെ ഭാഗ്യ ഭാവത്തിലാണ് സൂര്യന് ഉള്ളത്. ഭാഗ്യത്തിന്റെ കരുത്തില്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സമയമാണ് ഇത്. ഇത്രയും കാലത്തെ കഷ്ടപ്പാടുകള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒന്നിച്ച് ഫലം തേടിയെത്തുന്ന നാളുകളാണ് മുമ്പില്‍. ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ മതിപ്പ് നേടുകയും അവര്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിലൂടെ സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും കൈവരും. ബിസിനസ് ചെയ്യുന്ന ആളുകള്‍ പുതിയ മേഖലകളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കും. ഇതോടൊപ്പം പ്രതീക്ഷിക്കാത്തത്ര ലാഭം ബിസിനസില്‍ നിന്നും ലഭിക്കും. ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ ഒന്നിച്ച് വന്നെത്തും. ആരോഗ്യം തൃപ്തികരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications