Latest Updates
-
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും
സൂര്യന് ഇന്ന് മകം നക്ഷത്രത്തില്‍, ഭാഗ്യം തേടിയെത്തുന്നത് ഈ രാശികളെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടങ്ങള്‍
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശി മാറ്റം നടത്തുന്നുണ്ട്. ഈ രാശിമാറ്റം 12 രാശികളെയും ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുപോലെ തന്നെ സൂര്യന്റെ നക്ഷത്രമാറ്റവും ജ്യോതിഷത്തില്‍ വളരെ പ്രധാന്യമുള്ള സംഗതിയാണ്. ഏതാണ്ട് 14 ദിവസം കൂടുമ്പോള്‍ സൂര്യന് ഒരു നക്ഷത്രത്തില്‍ നിന്നും അടുത്ത നക്ഷത്രത്തിലേക്ക് എത്താറുണ്ട്. അത്തരത്തില്‍ ഇന്ന് സൂര്യന് ആയില്യം നക്ഷത്രത്തില്‍ നിന്നും മകം നക്ഷത്രത്തിലേക്ക് കടക്കുകയാണ്. ഇന്ന് വൈകുന്നേരം 7.53നാണ് സൂര്യന് മകത്തിലേക്ക് പ്രവേശിക്കുന്നത്.നിഴല്ഗ്രഹമായ കേതുവിന്റെ നക്ഷത്രമാണ് മകം. ചിങ്ങമാണ് മകത്തിന്റെ രാശി. 27 നക്ഷത്രങ്ങളില്‍ പത്താമത്തെ നക്ഷത്രമാണിത്. ഈ നക്ഷത്രമാറ്റത്തോടൊപ്പം ഇന്ന് സൂര്യന് സ്വരാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കുക കൂടി ചെയ്യും.

മകം നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നത് ഇന്ന് ചില രാശികള്‍ക്ക് സൗഭാഗ്യങ്ങള്‍ നല്‍കും. അതേസമയം മറ്റുചില രാശികള്‍ ഇന്ന് വളരെ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. സൂര്യന്റെ ഈ നക്ഷത്രമാറ്റം ഗുണകരമാകുന്നത് ആര്ക്കെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് കേതു നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ മാറ്റം ലാഭകരമായിരിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകും. അതുപോലെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ വിഷമങ്ങള്‍ നേരിടുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കും. പൂര്‍ത്തീകരിക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം കരിയറിലും വലിയ നേട്ടങ്ങള്‍ തേടിയെത്തും. ജോലിസ്ഥലത്ത് ഉന്നതാധികാരികള്‍ ഈ നക്ഷത്രക്കാരുടെ ജോലിയില്‍ തൃപ്തരാകുകയും ഇവരെ പ്രശംസിക്കുകയും ചെയ്യും. കുടുബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ കഴിയും. ബിസിനസില്‍ നിന്നും വന്‍ലാഭം കൈവരും. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലര്‍ത്തുകയും ഇവരുടെ സഹകരണം അനുഭവവേദ്യമാകുകയും ചെയ്യും. എല്ലാ മേഖലകിലും സഫലതയുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ഗുണകരമായിത്തീരും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് മുതല്‍ക്ക് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇന്നലെ അനുഭവിച്ചിരിക്കുന്ന പ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കും. ഇതോടൊപ്പം ആത്മവിശ്വാസം വര്‍ധിക്കും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും സഫലത അനുഭവപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ഡീലുകളോ ഓര്‍ഡറോ ലഭിക്കും. ഇതിലൂടെ ബിസിനസ് പുതിയ ഉയരങ്ങളിലേക്ക് എത്തുകയും ലാഭം കൈവരുകയും ചെയ്യും. ജീവിതപങ്കാളിയുമായുള്ള ബന്ധം വളരെയധികം മെച്ചപ്പെടും. നിക്ഷേപങ്ങള്‍ ഇരട്ടിയായി വര്‍ധിക്കും സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പണം ഉണ്ടാക്കുന്നതിന് പുതിയ വഴികള്‍ തെളിയും. കൂടാതെ അപ്രതീക്ഷിത ധനലാഭങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം സമ്പാദ്യവും വര്‍ധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും സൂര്യന്റെ നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ഇവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ മുമ്പില്‍ തെളിയും. ഇതോടൊപ്പം ധാരാളം പണം സമ്പാദിക്കാനും കഴിയും. വിദേശത്ത് ഉന്നതപഠനം നടത്താനുള്ള യോഗമുണ്ടാകും. ഇതിനായി സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കും തൊഴില്‍പരമായി നേട്ടങ്ങള്‍ തേടിയെത്തും. ജോലിയില്‍ മികവ് പുലര്‍ത്തുകയും അധികാരികള്‍ അതില്‍ തൃപ്തരാകുകയും ചെയ്യും. ഇവരുടെ സഹകരണത്തോടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് പങ്കാളിയില്‍ നിന്നുമുള്ള സഹകരണം ഉണ്ടാകും.
Also Read: ചീര ഉണ്ടോ, നോര്‍ത്ത് ഇന്ത്യക്കാരുടെ പ്രിയ പാലക് പക്കവട തയ്യാറാക്കാം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications