Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂര്യന് തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശികള്‍ക്ക് ഇനി സൗഭാഗ്യകാലം, എല്ലാ കാര്യങ്ങളിലും വിജയം
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. നിശ്ചിത കാലയളവില്‍ രാശി മാറുന്നതിനൊപ്പം സൂര്യന് നക്ഷത്രവും മാറുന്നുണ്ട്. രാശിമാറ്റം പോലെ തന്നെ ആളുകളുടെ ജീവിതത്തില്‍ നക്ഷത്രമാറ്റത്തിന്റെ സ്വാധീനവും അനുഭവപ്പെടാറുണ്ട്. ജൂണ്‍ പതിനഞ്ചിന് സൂര്യന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. രാഹുവിന്റെ ആധിപത്യമുള്ള നക്ഷത്രമാണ് തിരുവാതിര.

സൂര്യന്റെ ഈ നക്ഷത്രമാറ്റം വളരെ ശുഭകരമായാണ് കരുതപ്പെടുന്നത്. ചില രാശികള്‍ക്ക് പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നത് ഗുണകരമായിരിക്കും.
മിഥുനം
തിരുവാതിര നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നതിലൂടെ മിഥുനം രാശിക്കാര്‍ക്ക് സൗഭാഗ്യകാലം വന്നെത്തും. കരിയറില്‍ അഭിവൃദ്ധിയുണ്ടാകും. പ്രതീക്ഷിച്ച പ്രമോഷന് ലഭിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും ധനലാഭം ഉണ്ടാകും. ബിസിനസുകാര്‍ക്ക് പ്രത്യേകിച്ച് ഈ കാലയളവില്‍ സാമ്പത്തികലാഭമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പലവഴികളില്‍ നിന്നായി വരുമാനം വന്നുതുടങ്ങും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ഗുണകരമായി ഭവിക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് കുടുംബജീവിതം കൂടുതല്‍ സന്തോഷപൂര്ണ്ണമാകും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും പുലരും. വിചാരിച്ച കാര്യങ്ങളെല്ലാം സാധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യതയും മതിപ്പും വര്‍ധിക്കും. പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പദവികള്‍ അലങ്കരിക്കാനുള്ള യോഗം കൈവരും.
തുലാം
സൂര്യന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് തുലാം രാശിക്കാര്‍ക്ക് നല്ല കാലത്തിന് തുടക്കമേകും. നിരവധി ജോലി അവസരങ്ങള്‍ ഇവരെ തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനോ ഉന്നതസ്ഥാനങ്ങളോ ലഭിക്കും. കുടുംബത്തില്‍ വലിയ സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. ബിസിനസുകാര്‍ക്കും ഈ കാലയളവ് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ സാധിക്കും. ബിസിനസില്‍ നിന്നും ഇരട്ടിലാഭം ഉണ്ടാകും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് യാത്രകള്‍ നടത്താന്‍ സാധിക്കും. ഇത്തരം യാത്രകള്‍ നേട്ടമായി തീരും. തടഞ്ഞുവെക്കപ്പെട്ട പണം ലഭിക്കും. ജീവിതത്തില്‍ പൊതുവേ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
