Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അതിശക്തം ഈ രാജയോഗം: കടുകിട മാറാതെ ഭാഗ്യം തേടി എത്തും 9 നാളുകാര്‍,ദാമ്പത്യം, കരിയര്‍, ധനം ഭദ്രം
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്തിന് ശേഷം രാശിചിഹ്നത്തില്‍ മാറ്റം വരുത്തുന്നു. അത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യന് ഇപ്പോള്‍ നില്‍ക്കുന്നത് കുംഭം രാശിയിലാണ്. ഈ സാഹചര്യത്തില്‍ സൂര്യന്റെ സംയോജനം മറ്റേതെങ്കിലും ഗ്രഹവുമായി ഉണ്ടായാല്‍ അത് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. സൂര്യനും ചൊവ്വയും ചേരുന്നത് വഴി നവപഞ്ചമ രാജയോഗം ഉണ്ടാവുകയും അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
രാജയോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. ധനം, ആരോഗ്യം, സമ്പത്ത്, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇത് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവും. മാര്‍ച്ച് 8-നാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അത് 27 നക്ഷത്രക്കാരിലും ഗുണാനുഭവങ്ങള്‍ ഉണ്ടാക്കുന്നു. അത് പലപ്പോഴും എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ നവപഞ്ചമ രാജയോഗം ഗുണാനുഭവങ്ങളും സര്‍വ്വ സൗഭാഗ്യവും നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവപഞ്ചമ രാജയോഗം വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കുന്നു. കൂടാതെ സൂര്യന് ഈ രാശിയുടെ ലഗ്നത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത് വഴി സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നു. ,സാമ്പത്തിക സ്ഥിതിയില്‍ വളരെ പെട്ടെന്നുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ വിലമതിക്കപ്പെടും. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മനസ്സില്‍ സൂക്ഷിക്കുന്ന പല ആഗ്രഹങ്ങളും നിങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറുകാര്‍ക്ക് സൂര്യന്റേയും ചൊവ്വയുടേയും ഫലമായി സൃഷ്ടിക്കപ്പെടുന്ന നവപഞ്ചമ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശ്രദ്ധിക്കേണ്ടത് അനാവശ്യ ചിലവുകളില്‍ നിയന്ത്രണം വേണം എന്നതാണ്. .അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു. എങ്കിലും രാജയോഗത്തിന്റെ ശക്തമായ ഫലം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതം മികച്ചതായി മാറുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവപഞ്ചമ രാജയോഗം പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഏറെക്കാലമായുള്ള അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷവും സമാധാനവും ജീവിതത്തില്‍ നിലനില്ക്കും. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം ജീവിതത്തില്‍ കാത്തിരിക്കുന്നു. ശമ്പള വര്‍ദ്ധനവുണ്ടാവുന്നു. സമ്പാദിക്കുന്നതില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. മാര്‍ച്ച് 8 മുതല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളേപ്പോലും അത്ഭുതപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
