Latest Updates
-
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും
മകരത്തില്‍ കാത്തിരിക്കുന്നത് മഹാഗ്രഹസംയോഗം: നേട്ടങ്ങളില്‍ അഹങ്കരിക്കാം ഈ രാശിക്കാര്‍ക്ക്
ഓരോ ഗ്രഹമാറ്റത്തിനും ഓരോ തരത്തിലുള്ള സ്വാധീനം നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്നതിന് സ്വാധീനിക്കുന്നു. ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായ ഇടവേളകളിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അവയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുകയും അത് നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എല്ലാ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. നിലവില്‍ സൂര്യനും ചൊവ്വയും സ്ഥിതി ചെയ്യുന്നത് മകരം രാശിയിലാണ്. എന്നാല്‍ ജനുവരി അവസാനത്തോടെ ശുക്രന്, ബുധന്‍, സൂര്യന്, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ തിരുവോണം നക്ഷത്രത്തിലേക്ക് സംഗമിക്കുന്നു. ഇതിന്റെ ഫലമായി പ്രധാന മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കും.
ശുക്രനും ബുധനും നിലവില്‍ തിരുവോണം നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നു. ജനുവരി 24-നാണ് സൂര്യന് തിരുവോണത്തിലേക്ക് എത്തിയത്. എന്നാല്‍ ജനുവരി 28-ന് ചൊവ്വയും തിരുവോണം നക്ഷത്രത്തിലേക്ക് എത്തും. ഇത്തരത്തില്‍ നാല് ഗ്രഹങ്ങള്‍ ഒരുമിക്കുന്നത് വഴി 12 രാശിക്കാരിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നു. അഞ്ച് രാശിക്കാര്‍ക്കാണ് ഗ്രഹസംയോജനം ഗുണപരമായി മാറുന്നത്. ്അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം സൂര്യന്, ചൊവ്വ, ശുക്രന് എന്നിവയുടെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. ഗ്രഹങ്ങളുടെ ഈ സംയോഗം നിങ്ങളുടെ സംസാരത്തില്‍ മാറ്റം വരുത്തുന്നു. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യും. പങ്കാളിയുടെ ആരോഗ്യം മികച്ചതാവും. അത് കൂടാതെ കുടുംബത്തിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങളും കൊണ്ട് വരും. സാമ്പത്തിക സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തിലേക്കുള്ള നാല് ഗ്രഹങ്ങളുടെ സംയോഗം വലിയ ലാഭങ്ങള്‍ സമ്മാനിക്കും. അത് മാത്രമല്ല മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അത് കൃത്യ സമയത്ത് തീര്‍ക്കുന്നതിനും സാധിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവസരം ലഭിക്കും. അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയും ജോലിയില്‍ പുരോഗതിയും തേചി എത്തും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ കടബാധ്യതകളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തില്‍ സംഭവിക്കുന്ന നാല് ഗ്രഹങ്ങളുടെ സംയോഗം സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും. ഈ സമയം ജോലികള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സാധിക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തില്‍ ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങള്‍ സംയോജിക്കുന്നത് വഴി ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ്. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഈ സമയം മികച്ച് നില്‍ക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ഈ സ്മയത്തെ സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലായിരിക്കും. അമ്മയോടൊപ്പം കൂടുതല്‍ യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തിലെ മാറ്റം പലപ്പോഴും നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ വിദേശ യാത്ര നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ലക്ഷ്യങ്ങള്‍ നേടുന്നതിനും അത് പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സ്വന്തമായി പണവും പ്രതാപവും കരസ്ഥമാക്കുന്നതിന് സാധിക്കും. പഠന കാര്യങ്ങളിവും ജോലി അന്വേഷിക്കുന്നവര്‍ക്കും മികച്ച സമയമാണ്



Click it and Unblock the Notifications