Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
സൂര്യമഹാദശ: വരുന്ന ആറ് വര്‍ഷത്തോളം ദുരിതപൂര്‍ണം ജീവിതം: 6 വര്‍ഷം കഴിയാന്‍ പാടുപെടുന്നവര്‍
ജ്യോതിഷ പ്രകാരം ഗ്രഹസ്ഥാനങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഒന്‍പത് ഗ്രഹങ്ങളുടെ അവസ്ഥ ഒരു വ്യക്തിയുടേയും ഗ്രഹസ്ഥാനം അനുസരിച്ച് മാറി വരുന്നു. ഒരു വ്യക്തിക്ക് ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയാണ് സൂര്യ മഹാദശ നല്‍കുന്നത്. ഒരു ഗ്രഹം ശുഭസ്ഥാനത്താണെങ്കില്‍ ശുഭഫലങ്ങളും ദോഷ സ്ഥാനത്താണെങ്കില്‍ അശുഭഫലങ്ങളും ഉണ്ടാവുന്നു. ഇത് സൂര്യനാണെങ്കില്‍ ദോഷഫലങ്ങള്‍ ഗുരുതരമായി മാറുന്നു. ഗുണസ്ഥാനത്താണെങ്കില്‍ ഗുണങ്ങള്‍ വളരെയധികം നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.
ഗ്രഹസ്ഥാനത്ത് സൂര്യന് ആയത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ആ ഗ്രഹം ശുഭസ്ഥാനത്താണെങ്കില്‍ പലപ്പോഴും അതിന്റെ മഹാദശയില്‍ ആ വ്യക്തിക്ക് ഗുണഫലങ്ങള്‍ ധാരാളം ലഭിക്കുന്നു. ഇത് കൂടാതെ സൂര്യന് നിങ്ങളില്‍ അശുഭസ്ഥാനത്ത് ആണെങ്കില്‍ അവര്‍ക്ക് ആ ഗ്രഹം ദോഷകരമായ പല ഫലങ്ങളും നല്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ പ്രശ്നങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നു.

സൂര്യമഹാദശ 6 വര്‍ഷം
സൂര്യമഹാദശ ആറ് വര്‍ഷത്തോളമാണ് നിലനില്‍ക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ നല്ലതും ചീത്തയുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സൂര്യനെ പൊതുവേ സര്‍ക്കാര്‍ ജോലിയുടേയും മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കാന്‍ സാധിക്കുന്നതുമായ സമയത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും സൂര്യന്റെ മാറ്റം പല വിധത്തിലുള്ള പ്രതിസന്ധികളും നല്‍കുന്നുണ്ട്. ഒരു വ്യക്തിയുടെ ആറ് വര്‍ഷത്തോളമാണ് നിങ്ങള്‍ക്ക് നേട്ടങ്ങളും കോട്ടങ്ങളും സൂര്യമഹാദശയില് നിലനില്‍ക്കുന്നത്.
ഗുണഫലത്തിലെങ്കില്
സൂര്യന്റെ ആറ് വര്‍ഷം നിലനില്‍ക്കുന്ന സൂര്യമഹാദശയുടെ പ്രഭാവം ഗുണഫലത്തില്‍ ആണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ജാതകത്തില്‍ ഗുണഫങ്ങള് വര്‍ദ്ധിക്കുന്നു. സൂര്യന്റെ ശുഭഫലം നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സൂര്യന് മേടം രാശിയില്‍ ആയിരിക്കുമ്പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ ഉയര്‍ന്നിരിക്കുന്നു. മാത്രമല്ല ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു.
ഗുണഫലങ്ങള്‍ ധാരാളം
ഗുണഫലങ്ങള്‍ ധാരാളം ഉള്ള ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൂര്യമഹാദശ നല്കുന്നു. ഒരു വ്യക്തിയുടെ പൂര്‍ത്തിയാകാത്ത ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. അച്ഛനുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമായിരിക്കും. കൂടാതെ സൂര്യന് സൗഹൃദരാശിയില് നില്ക്കുന്ന സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എപ്പോഴും ഒരു വ്യക്തിയുടെ ആത്മവിശ്വാസം തമ്മെയാണ് ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത്.
ഗുണഫലം അവസാനിക്കുന്നില്ല
ജീവിതത്തില്‍ ഗുണഫലങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല പ്രത്യേകിച്ച് ആദിത്യ ദശയില്‍ നില്ക്കുന്ന ഒരു വ്യക്തിയെങ്കില്‍ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. മാത്രമല്ല ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിക്കുന്നു. അതേ സമയം ഒരു വ്യക്തിക്ക് തന്റെ ബോസിനോടും ജോലിയോടും വളരെയധികം ആത്മാര്‍ത്ഥത നിലനിര്‍ത്താന്‍ സാധിക്കുന്നു. കൂടാതെ അച്ഛനുമായുള്ള ബന്ധത്തെ നിങ്ങള്‍ക്ക് മുന്നോട്ട് മികച്ച രീതിയില്‍ അതിഗംഭീരമായി മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു.
പ്രതികൂല സ്ഥാനത്തെങ്കില്‍
സൂര്യന്റെ സ്ഥാനം പ്രതികൂല സ്ഥാനത്തെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൂര്യമഹാദശ നല്കുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് വരുന്ന ആറ് വര്‍ഷവും ഇവര്‍ കടന്ന് പോവുന്നത്. പലപ്പോഴും അഹങ്കാരം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും പലപ്പോഴും വഴക്കുകള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും ഇവര്‍ക്ക് വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ദുരിതങ്ങള്‍ അവസാനിക്കില്ല
സൂര്യമഹാദശയില് വരുന്ന ആറ് വര്‍ഷത്തോളം ഇവര്‍ക്ക് ദുരിതങ്ങള്‍ അവസാനിക്കുകയില്ല. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സൂര്യന് നിഷേധാത്മകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. അഹങ്കാരത്തിന്റെതായ എല്ലാ കാര്യങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. അച്ഛനുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാവും. പലപ്പോഴും ഇവരുടെ രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. ഹൃദയം, കണ്ണ് തുടങ്ങിയവയെ ബാധിക്കുന്ന തരത്തില്‍ രോഗാവസ്ഥകള്‍ ഉണ്ടാവാം. പലപ്പോഴും രക്തസമ്മര്‍ദ്ദം പോലും ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കാം. സൂര്യന്റെ സ്ഥാനം നെഗറ്റീവ് ആണെങ്കില്‍ ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ബോസുമായുള്ള ബന്ധം പോലും മോശമായി വരും.
പ്രതിവിധികള്‍
സൂര്യന്റെ കഠിന ദോഷത്തെ അകറ്റുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും ഒരു ചെമ്പ് പാത്രത്തില്‍ സൂര്യന് വെള്ളം സമര്‍പ്പിക്കുക. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാ്കുക. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക. സൂര്യ ബീജ മന്ത്രം ജപിക്കുക. ഞായറാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. കൂടാതെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മാണിക്യം ധരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
