Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സൂര്യ -കേതു യുതി: ഇതുവരെ കണ്ടതല്ല, ഇനിയാണ് ഇവര്‍ കഷ്ടപ്പാടിന് രുചിയറിയുന്നത്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും അത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണദോഷ മാറ്റങ്ങളിലേക്ക് വരെയാണ് എത്തിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ ഗ്രഹങ്ങളുടെ മാറ്റവും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ആഗസ്റ്റ് 17-ന് സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം ചിങ്ങം രാശിയില്‍ തന്നെ കേതുവും സ്ഥിതി ചെയ്യുന്നു. ഇത് രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജ്യോതിഷപരമായി ഈ സംയോജനം അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. കാരണം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും സൂര്യനും കേതുവും ചേരുന്നത് നിങ്ങളുടെ ജീവിതത്തില്‍ ബന്ധങ്ങള്‍, തൊഴില്‍, ആരോഗ്യം, സാമ്പത്തികം എന്നിവയുള്‍പ്പെടെ ബാധിക്കുന്നു. മൂന്ന് രാശിക്കാര്‍ക്ക് അത് വളരെയധികം ദോഷങ്ങള്‍ നല്കുന്നു. എല്ലാ വിധത്തിലും നഷ്ടവും പ്രശ്നങ്ങളുമാണ് ഇത് വഴി സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് ഈ സമയം മൂക്കും കുത്തി വീഴുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കേതുവിന്റെയും സൂര്യന്റെയും സംയോജനം ധാരാളം പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. തര്‍ക്കം പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളും വാദപ്രതിവാദങ്ങളിലേക്കും എത്തുന്നു. പലപ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു. സാമ്പത്തികമായി ഒട്ടും അനുകൂലമായ സമയമല്ല എന്നതാണ് സത്യം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യം വരെ മോശമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യ-കേതു യുതി പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും ശനിദശയാണ് ഇവര്‍ക്ക് ഈ സമയം നേരിടേണ്ടി വരുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആറാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ വിട്ടുമാറുകയില്ല. നിക്ഷേപങ്ങള്‍ പലതും സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നു. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി അത്ര മികച്ചതായിരിക്കണം എന്നില്ല. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്നങ്ങളിലേക്കാണ് എത്തുന്നത്. തര്‍ക്കങ്ങള്‍ വലുതാവുകയും അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തര്‍ക്കങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ-കേതു യുതി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തില്‍ ദോഷകരമായ ഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുന്നോട്ടുള്ള ഓരോ ചുവടിലും അനുകൂലമായ ഫലം നിങ്ങള്‍ പ്രതീക്ഷിക്കുമെങ്കിലും അത് പലപ്പോഴും പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോവേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.



Click it and Unblock the Notifications
