Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2025-ലെ അവസാന സൂര്യ ഗ്രഹണം അതും മഹാലയ അമാവാസി ദിനം: ഭാഗ്യം കൊടികുത്തി വാഴും രാശിക്കാര്‍
ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് സെപ്റ്റംബര്‍ 21 ഞായറാഴ്ച സംഭവിക്കാന്‍ പോവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തേയും വളരെയധികം സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയയം വേണ്ട. അത് മാത്രമല്ല പൊതുവേ ഗ്രഹണം ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ഈ സമയം ശുഭകരവും അശുഭകരവുമായ ശക്തികല്‍ എല്ലാം ശക്തി പ്രാപിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുകയില്ല.
കന്നി രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. അത് മാത്രമല്ല ഈ സമയം ശനി അതിന്റെ വക്രഗതി സഞ്ചാരത്തിലായിരിക്കും നടക്കുന്നതും. ശനിയുടെ സ്ഥാനം ഗ്രഹണത്തെ വളരെ കാര്യമായി തന്നെ സ്വാധീനിക്കുകയും ചെയ്യും. മഹാലയ അമാവാസി ദിനത്തിലാണ് ഈ വര്‍ഷത്തെ ഗ്രഹണം നടക്കുന്നത് എന്നതും ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. ഇത് പല രാശിക്കാരിലും നിര്‍ണായക മാറ്റം കൊണ്ട് വരുകയും ചെയ്യുന്നു. ഗുണപരമായ പല മാറ്റങ്ങളും ഇത് പല രാശിക്കാര്‍ക്കും നല്കുന്നു. സമ്പത്തിന്റെ കാര്യത്തിലും കരിയറിലും ജോലിയിലും എല്ലാം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് 2025-ലെ അവസാന ഗ്രഹണം സാക്ഷിയാവുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നതും. ജോലിയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മുടങ്ങിക്കിടക്കുന്ന ജോലി കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. സംസാരത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അത് പലപ്പോഴും സാമ്പത്തിക നേട്ടങ്ങളിലേക്കുള്ള ചുവട് വെപ്പുകളാവുന്നതിനും യോഗം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പമെടുത്തുന്നതായിരിക്കും. പരിചയക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായി ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കുന്നു. മോശമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ മടി വിചാരിക്കേണ്ടതില്ല. സംസാര ശേഷി കൊണ്ട് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കുന്നതിന് സാധിക്കുന്നു. അത് നിങ്ങളുടെ തൊഴിലിടങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ഗ്രഹണം അവരുടെ മൂന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് ധൈര്യം, പരിശ്രമം, നേട്ടങ്ങള്‍ എന്നിവക്ക് തുടക്കമിടുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നതും. കണ്ടകശനിയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പലപ്പോഴും ശനിയുടെ സ്ഥാനം കാരണമാകുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇരട്ടിയാക്കുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബഹുമാനവും ആദരവും നിങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ധനമാറ്റങ്ങള്ക്ക് കാരണമാകുന്നു. സാമ്പത്തിക പരാധീനതകളില്‍ നിന്ന് കരകയറി ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ അങ്ങോളമുണ്ടാക്കുന്നു. നിക്ഷേപങ്ങളില്‍ സുരക്ഷിതത്വവും പഴയ നിക്ഷേപങ്ങള്‍ സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നു. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കുകുയം ചെയ്യും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ഗ്രഹണം വളരെയധികം പ്രയോജനമായിരിക്കുംം. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. തൊഴില്‍ മേഖലയില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി വരും എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളില്‍ എല്ലാത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുടെ കാര്യത്തിലും കരിയറിലും ധാരാളം നല്ല അവസരങ്ങള്‍ തേടി എത്തും. ഇതെല്ലാം തന്നെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.



Click it and Unblock the Notifications
