Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
സമ്പല്‍ സമൃദ്ധി, നാള്‍ക്കുനാള്‍ ഉയര്‍ച്ച; വിഷുവിന് ശേഷം രാജയോഗം തുടങ്ങുന്ന 10 നക്ഷത്രക്കാര്‍
Vishuphalam 2024: ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന്‍ അതിന്റെ രാശി മാറാന്‍ പോകുന്നു. ഇപ്പോള്‍ സൂര്യന്‍ മീനരാശിയില്‍ നിന്ന് മാറി മേടരാശിയില്‍ പ്രവേശിക്കും. സൂര്യഭഗവാന്‍ അടുത്ത ഒരു മാസം മേടരാശിയില്‍ വസിക്കും. തുടര്‍ന്ന് മെയ് 14 ന് ഇടവത്തിലേക്ക് സംക്രമിക്കും. 1199 മീനം 31 ഏപ്രില്‍ 13 ശനിയാഴ്ച രാത്രി മകീരം നാലാം പാദത്തില്‍ സൂര്യന്‍ സംക്രമിക്കും. ചില നക്ഷത്രക്കാര്‍ ഇതുകാരണം ജീവിതത്തില്‍ വച്ചടി വച്ചടി ഉയര്‍ച്ച ലഭിക്കും. സൗഭാഗ്യങ്ങള്‍ തേടിയെത്തും. വിഷുവിന് ശേഷം ഇവരെ തേടി ഭാഗ്യമെത്തും. വിഷുവിന് ശേഷം ഭാഗ്യം തുടങ്ങുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വിഷു മുതല്‍ നല്ലകാലം പിറക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ജീവിതത്തിലെത്തും. മറ്റുള്ളവരെ സഹായിച്ചതിന്റെ ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ ഉയര്‍ച്ച, നേട്ടങ്ങള്‍ എന്നിവ ലഭിക്കും. കുടുംബസൗഖ്യം ജീവിതത്തിലേക്കെത്തും. ഏത് കാര്യം ചെയ്താലും അതില്‍ വിജയം നേടാനും ഗുണാനുഭവങ്ങള്‍ വര്‍ധിക്കാനും സാധിക്കും. സാമ്പത്തികമായി നേട്ടങ്ങളും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി പല നേട്ടങ്ങളും നിങ്ങളെ തേടിവരും. ബന്ധുഗുണം, കുടുംബസൗഖ്യം എന്നിവ ജീവിതത്തിലെത്തും. സുഹൃത്തുക്കളില്‍ നിന്നും നേട്ടങ്ങള്‍ കൈവരും.
ഭരണി
ഭരണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ് ഇത് എന്ന് പറയാം. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തില്‍ ഗുണഫലങ്ങള്‍ ഒന്നൊന്നായി വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ച പ്രതീക്ഷിക്കാം. കുടുംബസൗഖ്യം വര്‍ധിക്കുന്ന സമയം കൂടിയാണ് ഇത്. മംഗളകരമായ കാര്യങ്ങള്‍ ജീവിതത്തിലെത്തും. വീട്, വിവാഹം, സന്താനഭാഗ്യം തുടങ്ങിയ നേട്ടങ്ങള്‍ ജീവിത്തിലെത്തും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരുടെ കീര്‍ത്തി ഉയരുന്ന സമയം തന്നെയാണ് ഇത്. ധനപരമായ നേട്ടങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടിയായി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസ്പരമായി ഉയര്‍ച്ച കാണാനാകും. കുടുംബത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരും. ജോലിയില്‍ അര്‍ഹിച്ച നേട്ടം ലഭിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. പല വഴികളിലൂടെയും ധനം കൈകളില്‍ വന്നുചേരും. വിഷുമുതല്‍ രാജയോഗ ഫലം തന്നെ നിങ്ങള്‍ക്ക് കൈവരും. ഈ സമയം മുരുകനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.
പൂയം
പൂയം നക്ഷത്രക്കാരായ നക്ഷത്രക്കാര്‍ക്ക് ലാഭം വളരെയധികം വര്‍ധിക്കുന്ന ഒരു സമയമാണിത്. സാമ്പത്തികമായ നേട്ടങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തിലേക്ക് കടന്നുവരും. ആരോഗ്യത്തിലും വളരെയേറെ പുരോഗതി കാണാനാകും. ചെയ്യുന്ന ഏതൊരു കാര്യവും വിജയത്തിലെത്തും. ബിസിനസില്‍ ഉയര്‍ച്ച നേടാനാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പോസിറ്റീവായ ചിന്തകള്‍ മനസിലേക്ക് എത്തും. ഈ സമയം നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഇരട്ടിനേട്ടങ്ങള്‍ തന്നെ തേടിവരും.
ആയില്യം
ആയില്യം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ആഗ്രഹസാഫല്യം ജീവിതത്തിലെത്തുന്ന സമയം തന്നെയാണ് ഇത്. ബന്ധുക്കളില്‍ നിന്ന് പലവിധ നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. സഹായങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാം. ജീവിതത്തിലേക്ക് സന്തോഷം കടന്നുവരും. ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം വിജയം കാണും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ പോലും നടക്കും. വീട്, വാഹനം എന്നിവ വാങ്ങാനാകും. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളു ഈ സമയം നടത്തിയെടുക്കാനാകും. ഈ സമയം നിങ്ങള്‍ തീര്‍ച്ചയായും നാഗങ്ങളെ ആരാധിക്കുക. ശുഭഫലങ്ങള്‍ തന്നെ നിങ്ങളെ തേടിവരും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ വര്‍ധിക്കുന്ന സമയം തന്നെയാണ് ഇത്. സ്ഥാനോന്നതി ലഭിക്കും. ധനപരമായ ഉയര്‍ച്ച ലഭിക്കും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പ്രതീക്ഷിക്കാതെ തന്നെ പല കാര്യങ്ങളിലും വിജയം ലഭിക്കും. ആഗ്രഹിച്ച പോലെ പല കാര്യങ്ങളും നടത്തിയെടുക്കാനാകും. ഭൂമി വാങ്ങാനും വില്‍ക്കാനുമുള്ള ആഗ്രഹങ്ങള്‍ സാധിക്കും. വസ്തുവുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഭാര്യാഭര്‍തൃ ബന്ധം മെച്ചപ്പെടും. വീടുപണികളിലെ തടസങ്ങള്‍ മാറിക്കിട്ടും. നിങ്ങളുടെ ജീവിതത്തില്‍ ഈശ്വരാധീനം വര്‍ധിക്കും. ഈ സമയം വിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഗുണകരമായ സമയമാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ നേടിയെടുക്കാനാകും. ആഗ്രഹിച്ച പല കാര്യങ്ങളും നടക്കും. സല്‍കീര്‍ത്തി സ്വന്തമാക്കാനാകും. അംഗീകാരങ്ങള്‍ നേടിയെടുക്കാനും സ്ഥാനോന്നതി ലഭിക്കാനും അവസരമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം നേടാനാകും. സമ്മാനങ്ങള്‍ നേടാന്‍ സാധ്യത കൂടുതലാണ്. ഈ സമയം വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സ്വന്തമാക്കാനാകും. കുടുംബത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തിലേക്ക് സമാധാനം കടന്നുവരും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന പല കാര്യങ്ങളും വന്നുചേരുന്ന സമയമാണ് ഇത്. മുടങ്ങിപ്പോയ പല കാര്യങ്ങളും പുനരാരംഭിക്കാനാകും. വീടുപണി പൂര്‍ത്തിയാക്കാനോ തുടങ്ങാനോ സാധിക്കും. വസ്തുവുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ നിന്ന് തടസങ്ങള്‍ അകലുന്ന സമയമാണ് ഇത്. ശത്രുദോഷം ഒഴിവായിക്കിട്ടും. മനക്ലേശങ്ങള്‍ അകലുന്ന ഒരു സമയമാണ് ഇത്. വിചാരിക്കാതെ തന്നെ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്ന ഒരു സമയമാണ് ഇത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. ബഹുമാനം വളരെയധികം വര്‍ധിക്കും. അംഗീകാരങ്ങള്‍ തേടിയെത്തും. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കും. സാമ്പത്തികപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച വന്നുചേരും. കാര്യവിജയം നേടാനാകും. വസ്ത്രം, ആഭരണങ്ങള്‍ എന്നിവ ലഭിക്കും. ബന്ധുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ഉയര്‍ച്ചകള്‍ കാണാനാകും. ഈ സമയം നിങ്ങള്‍ ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് വിചാരിക്കുന്ന പല കാര്യങ്ങളും ലഭിക്കും. ധനപരമായ ഉയര്‍ച്ച ലഭിക്കും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ഉന്നതമായ സ്ഥാനങ്ങള്‍ ലഭിക്കും. അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. സൗഹൃദങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. പോസിറ്റീവായ ചിന്തകള്‍ മനസില്‍ വരും. ഈ സമയം വിഷ്ണുഭഗവാനെ ആരാധിക്കുന്നത് ശുഭകരമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











