Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ലോകം കാത്തിരിക്കുന്ന രാശിമാറ്റം; സൂര്യന് ചിങ്ങത്തിലെത്താന് മണിക്കൂറുകള്‍, പ്രധാന നേട്ടങ്ങള്‍ അറിയാം
ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണത്തെ ഏറെ പ്രതീക്ഷയോടെയാണ് ജ്യോതിഷലോകം ഉറ്റുനോക്കുന്നത്. കാരണം ചിങ്ങം രാശി സൂര്യന്റെ സ്വന്തം രാശിയാണ് ചിങ്ങത്തില് സൂര്യന് വിശേഷഫലങ്ങള്‍ നല്‍കുമെന്നാണ് പ്രവചനങ്ങള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ സൂര്യന് ചിങ്ങം രാശിയിലേക്ക് വന്നെത്തും. രാശിചക്രത്തിലെ 12 രാശികള്‍ക്കും ഇതിന്റെ നേട്ടങ്ങള്‍ ലഭിക്കും. പക്ഷേ ഏറ്റവുമധികം സൗഭാഗ്യങ്ങളും ശുഭയോഗങ്ങളും ഉണ്ടാകുക ഇനി പറയുന്ന രാശികള്ക്കായിരിക്കും.

ധനു
സൂര്യന്റെ രാശി പരിവര്‍ത്തനം ധനു രാശിയില്‍ ജനിച്ചവര്‍ക്ക് സൗഭാഗ്യങ്ങളേകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഭാഗ്യത്തിന്റെയും വിശേദയോഗങ്ങളുടെയും ഭാവമാണിത്. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണ ഇവര്‍ക്കൊപ്പമുണ്ടാകും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിനുള്ള യോഗമുണ്ടാകും. ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന സമയം കൂടിയാണിത്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. വരുമാനത്തില്‍ വലിയ വര്‍ധന പ്രകടമാകും. ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാകും. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ സംഭവിക്കും. കൂടാതെ മംഗളകരമായ കാര്യങ്ങളില്‍ പങ്കുകൊള്ളാന്‍ അവസരം ലഭിക്കും.
ഇടവം
സൂര്യന്റെ സ്വരാശി പ്രവേശനം നേട്ടമാകുന്ന മറ്റൊരു രാശി ഇടവമാണ്. കാരണം ഇടവം രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. ഈ കാലയളവില്‍ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. കൂടാതെ ഇവരുടെ സ്വീകാര്യത കൂടും. അംഗീകാരവും പ്രശസ്തിയും തേടിയെത്തും. ജോലിസ്ഥലത്ത് ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. കരിയറില്‍ പുതിയതും മികച്ചതുമായ അവസരങ്ങള്‍ തേടിയെത്തും.
മേടം
സൂര്യന് ചിങ്ങം രാശിയില്‍ എത്തുന്നത് മേടം രാശിക്കാര്‍ക്കും നേട്ടമാകും. കാരണം സൂര്യന് ഇവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ഉദാഹരണത്തിന് കുട്ടികള്‍ക്ക് ജോലി കിട്ടുകയോ അംഗീകാരം ലഭിക്കുകയോ ഉന്നതവിജയം നേടുകയോ ചെയ്തേക്കാം. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ അനുകൂലമായ സമയമാണിത്. ജീവിതത്തില്‍ സന്തോഷങ്ങള്‍ തേടിയെത്തും. പ്രേമം വിവാഹത്തിലേക്ക് എത്തിയേക്കാം. ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
