Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
ജനുവരി 14 നിര്‍ണായകം, സൂര്യന് മകരത്തിലെത്തിയാല് ഉടനെ ആരംഭമായി 4 രാശിക്ക് ദോഷങ്ങളുടെ പെരുമഴ
ജ്യോതിഷത്തില്‍ ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള ഗുണദോഷസമ്മിശ്രമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമായാണ് കണക്കാക്കുന്നത്. പലപ്പോഴും ഇവയുടെ സ്ഥാനവും ചലനവും എല്ലാം വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഓരോ ഗ്രഹമാറ്റത്തിനും ഉണ്ട്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കാണ് തുടക്കമിടുന്നത്. ജനുവരി 14-ന് സൂര്യന് മകരം രാശിയിലേക്ക് എത്തുന്നു. എന്നാല്‍ അതിന്റെ ഫലമായി നാല് രാശിക്കാര്‍ക്ക് അത്ര ശുഭകരമല്ലാത്ത ചിലമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
12 രാശിക്കാര്‍ക്കും ഇത് സ്വാധീനം ചെലുത്തുമെങ്കിലും പലപ്പോഴും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്നങ്ങളില്‍ ഉഴലുന്ന ചില രാശിക്കാരുണ്ട്. ഈ ദിനത്തെ മകര സംക്രാന്തിയായാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍ ജ്യോതിഷപരമായി നോക്കിയാല്‍ അത് ചില രാശിക്കാരില്‍ ദോഷങ്ങളെ കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്നും ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

വെല്ലുവിളികള്‍ ധാരാളം
പല വിധത്തിലുള്ള വെല്ലുവിളികളാണ് ഈ സമയം നിങ്ങള്‍ നേരിടേണ്ടി വരുന്നത്. അഥില്‍ തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആരോഗ്യ ബുദ്ധിമുട്ടുകള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ മാനസിക പിരിമുറുക്കം എന്നിവ നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്നതെല്ലാം തന്നെദോഷത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ആഗ്രഹിക്കുന്നതിന് വിപരീതമായി പല കാര്യങ്ങളും സംഭവിക്കും. ജീവിതത്തിലെ ഏറ്റവും മോശം സമയത്തെയാണ് ഇത് വഴി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം ഫലം എന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം അശുഭകരമായ പല ഫലങ്ങളും കൊണ്ട് വരുന്നു. എന്ന് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അസ്ഥിരതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങളുടെ മാറ്റങ്ങള്‍ പലപ്പോഴും ദോഷകരമായിരിക്കുന്നതും ശ്രദ്ധിക്കണം. വൈകാരികമായ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാവും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം ധാരാളം ബുദ്ധിമുട്ടുകള്‍ നല്കുന്നു. അത് മാത്രമല്ല ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായേക്കാം. പല ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. അത് മാത്രമല്ല നിങ്ങളുട തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പോലും ഗതിപിടിക്കാത്ത അവസ്ഥയുണ്ടാവും. അത് മാത്രമല്ല ശത്രുക്കള്‍ ശക്തരാവുന്ന അവസ്ഥയും ഉണ്ടാവുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും വളരയധികം ശ്രദ്ധിക്കണം.
ധനുരാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം വളരെയധികം പുരോഗതി കൊണ്ട് വരുന്നു. ശുഭകാര്യങ്ങളില്‍ പോലും വളരെ വലിയ തടസ്സം ഉണ്ടാവുന്നു. മനസ്സിന്റെ അസ്വസ്ഥത വളരെ വലിയ ദു:ഖത്തിലേക്ക് നിങ്ങളെ എത്തിക്കും. വീട്ടിലെ അന്തരീക്ഷം കലുഷിതമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കൂടുതലാക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും മോശം ഫലങ്ങളെയാണ് കൊണ്ട് വരുന്നത്. വാദപ്രതിവാദങ്ങള്‍ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യന്റെമാറ്റം വളരെ വലിയ ആശങ്കകള്‍ കൊണ്ട് വരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ അലട്ടുന്നു. ചിലവുകള്‍ വര്‍ദ്ധിക്കും, അത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രതികൂലാവസ്ഥകള്‍ ഉണ്ടാക്കുന്നു. വലിയ രീതിയില്‍ സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുകയും വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും.



Click it and Unblock the Notifications

