Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂര്യന്റെ നക്ഷത്രമാറ്റം: ഫെബ്രുവരി 6 മുതല്‍ അവിട്ടത്തില്‍, മഹാഭാഗ്യം പടി കയറിയെത്തുന്ന 3 രാശിക്കാര്‍
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യന്റെ ഓരോ മാറ്റവും ഓരോ തരത്തിലാണ് നമ്മുടെ രാശിയെ സ്വാധീനിക്കുന്നത്. പലപ്പോഴും സൂര്യന് ഒരു നിശ്ചിത സമയത്തിന് അപ്പുറം പലപ്പോഴും അതിന്റെ രാശിയിലും നക്ഷത്രത്തിലും മാറ്റം വരുത്തുന്നു. ഇതാകട്ടെ 12 രാശിക്കാരുടേയും ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. പലപ്പോഴും സൂര്യന്റെ നക്ഷത്രരാശിയിലെ മാറ്റം എപ്രകാരമാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
ഫെബ്രുവരി 6-ന് സൂര്യന് അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ഗുണഫലങ്ങളും ദോഷഫലങ്ങളും പ്രദാനം ചെയ്യുന്ന രാശിക്കാരുണ്ട്. ചൊവ്വയുടെ നക്ഷത്രസമൂഹത്തിലേക്കാണ് സൂര്യന് പ്രവേശിക്കുന്നത്. ഇത് എല്ലാ വിധത്തിലും അനുഗ്രഹമായി മാറുന്നവരും അതേ പോലെ തന്നെ ജാഗ്രത പാലിക്കേണ്ടവരും ഉണ്ട്. എന്നാല്‍ സൂര്യന് അവിട്ടം നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള ചലനം നേട്ടങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും നിര്‍ത്തി വെച്ചിരിക്കുന്ന ജോലി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ കരിയര്‍ സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. അതോടൊപ്പം തന്നെ ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ആളുകള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിക്കൊപ്പം കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കും. കരിയറിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ഒരു സമയം കൂടിയാണ് വരാന്‍ പോവുന്നത്. ഫെബ്രുവരി 6 മുതല്‍ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ഏത് മേഖലയിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കും എന്നതാണ് സത്യം. നിങ്ങളുടെ മഹിമയില്‍ പലപ്പോഴും പലരും ആകര്‍ഷിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല നല്ല നിമിഷങ്ങളും ഉണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക്, അവിട്ടം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം അനുകൂലമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച വിജയം കൈപ്പിടിിലാവും. എല്ലാ വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും എല്ലാ തരത്തിലും നിങ്ങളെ തേടി എത്തും. തിടുക്കത്തില്‍ ഒരു കാര്യത്തിലും തീരുമാനം എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിവാഹ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ലാഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. സന്തോഷകരമായ ദിവസങ്ങളായിരിക്കും ഇവര്‍ക്കുണ്ടാവുന്നത് എന്നതാണ് സത്യം.
തുലാം രാശി
അവിട്ടം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ മാറ്റം തുലാം രാശിക്കാരില്‍ പ്രധാന മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നു. എല്ലാ പ്രശ്നങ്ങളും അവസാനിച്ച് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരമാവും. അതോടൊപ്പം നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കും. ജീവിത നിലവാരം ഉയരുകയും അതനുസരിച്ച് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ബിസിനസില്‍ അവസരങ്ങള്‍ നിരവധിയുണ്ടാവും. വീട് പണി പുനരാരംഭിക്കുന്നതിനും അതനുസരിച്ച് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യ കാര്യത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
