Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
സൂര്യന് ശനി രാശിയില്‍: ശത്രുഗ്രഹങ്ങള്‍ ചേരുമ്പോള്‍ 5 രാശിക്ക് കരുതല്‍, കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവും
സൂര്യന്റെ രാശിമാറ്റം എപ്പോഴും ചര്‍ച്ചയാക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും സൂര്യന്റെ ചെറിയ സ്ഥാനചലനം പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഫെബ്രുവരി ആദ്യം തന്നെ സൂര്യന് കുംഭം രാശിയിലേക്ക് മാറുന്നു. എന്നാല്‍ കുംഭം രാശി ശനിയുടെ സ്വരാശിയായതിനാല് ശനി സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ്. അതുകൊണ്ട് തന്നെ കുംഭം രാശിയില്‍ ശനിയും സൂര്യനും സംയോജിക്കുന്നു. പിതാവും പുത്രനുമാണെങ്കില് കൂടി ഈ രണ്ട് രാശിക്കാരുടേയും സംയോഗം അത്ര നല്ലഫലങ്ങളല്ല സൃഷ്ടിക്കുന്നത്. പലപ്പോഴും അപകടകരമായ പല സാഹചര്യങ്ങളും ഈ രണ്ട് രാശിക്കാരും ഉണ്ടാക്കുന്നു.
പരസ്പരം ശത്രുക്കളാണ് ഈ രാശിക്കാര്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അഞ്ച് രാശിക്കാരില്‍ സൃഷ്ടിക്കുന്നു. അതില്‍ തന്നെ ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇതെല്ലാം നെഗറ്റീവ് മാറ്റങ്ങളിലേക്കാണ് നയിക്കുക എന്നതാണ് പ്രധാന കാര്യം. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ഈ സംയോജനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റേയും ശനിയുടേയും സംയോജനം സൃഷ്ടിക്കുന്നത് വളരെ മോശം ഫലങ്ങളാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വളരെ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ജീവിത പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങളില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. നടക്കാത്ത കാര്യത്തിനായി പലപ്പോഴും നിങ്ങള്‍ ശാഠ്യം പിടിക്കുന്നു. കൂടാതെ അത് വലിയ പ്രശ്നമായി മാറുകയും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജോലിയില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അനാവശ്യ ആശങ്കകള്‍ വിടാതെ പിന്തുടരും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത ഒരു കാലത്തിലൂടേയാണ് അവര്‍ കടന്ന് പോവുന്നത്. പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും അമ്മയുടെ ആരോഗ്യം അല്പം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്താം. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ ആശങ്കാകുലരാവുന്നു. ബന്ധുക്കളുടെ കാര്യങ്ങളില്‍ തലയിടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ഈ സമയത്തുണ്ടാവുന്ന ആശങ്കകള്‍ നിസ്സാരമായിരിക്കുകയില്ല. രോഗാവസ്ഥകള്‍ നിലവിലുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഒരു കാര്യത്തിലും നിസ്സാരവത്കരിക്കരുത്. അധിക ചിലവുകള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ സംസാരം തന്നെ ഈ സമയം വിനയായി മാറാം. അതുകൊണ്ട് തന്നെ നിങ്ങളുടെ വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളെ പലരും വേദനിപ്പിച്ച് കൊണ്ടിരിക്കാം. ഇതെല്ലാം പിന്നീട് നിങ്ങള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളിലും അതീവ ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം അത് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. കൂടാതെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിസ്സാരവത്കരിക്കുന്ന പല കാര്യവും നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് വെല്ലുവിളിയുയര്‍ത്തുന്നു. കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയും സൂര്യനും ഒന്നിക്കുന്നത് വഴി നിരവധി പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും ആരോഗ്യത്തിന് വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അസ്ഥിസംബന്ധമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവും. കൂടുതല്‍ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നാല്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ പല മാറ്റങ്ങളും സങ്കടത്തിലേക്ക് വഴിമാറാന്‍ അധികം ചിന്തിക്കേണ്ടി വരുന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമായിരിക്കുകയില്ല. സാമ്പത്തിക നഷ്ടം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക ചിലവുകള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. പലപ്പോഴും നിങ്ങളുടെ ഇഷ്ടത്തിനല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവാം. ഏത് സമയവും പണം നഷ്ടപ്പെട്ട് കൊണ്ടിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ശത്രുക്കളെ കരുതിയിരിക്കണം. അനാവശ്യ ആശങ്കകള്‍ അലട്ടിക്കൊണ്ടിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
