Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സൂര്യന് തുലാം രാശിയില്‍: വരുന്ന ഒരു മാസം സൂക്ഷിക്കണം, നെല്ലിട ഭാഗ്യം പോലും ഈ രാശിക്കില്ല
ഒക്ടോബര്‍ 17-ന് സൂര്യന് കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മോശം ഫലങ്ങള്‍ കാത്തിരിക്കുന്നു. തുലാം രാശിയിലെ സൂര്യന്റെ സംക്രമണം ഈ രാശിയെ വളരെയധികം ദുര്‍ബലമാക്കുന്നു. നവംബര്‍ 16 വരെ സൂര്യന് തുലാം രാശിയില്‍ തന്നെ തുടരുന്നു. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ദോഷഫലങ്ങള്‍ സംഭവിക്കുന്നു. തുലാം രാശിയില്‍ സൂര്യന്റെ സംക്രമണം നിമിത്തം ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
ബിസിനസ് സംബന്ധമായും സാമ്പത്തികപരമായും പല കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തേണ്ടി വരുന്നു. അത് മാത്രമല്ല ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസവും പ്രശ്നങ്ങളും നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വെല്ലുവിളികളും ഈ സമയം ചില രാശിക്കാര്‍ അനുഭവിക്കേണ്ടി വരും. സൂര്യന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശികളെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് തുലാം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സൂര്യന് മേടം രാശിയുടെ ഏഴാം ഭാവത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതും ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു. ഈ സമയം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സമയം അത്ര നിസ്സാരമായി കാണേണ്ടതില്ല. കാരണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
കര്‍ക്കടകം രാശി
തുലാം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം പലപ്പോഴും കര്‍ക്കടകം രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അത് കൂടാതെ നിങ്ങളുടെ രാശിയില്‍ സൂര്യന് ദുര്‍ബലമായ അവസ്ഥയിലാണ് ഈ സമയം സ്ഥിതി ചെയ്യുന്നതും. കുടുംബത്തില്‍ പലപ്പോഴും അഭിപ്രായ് വ്യത്യാസങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ വീട്ടില്‍ എപ്പോഴും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുക. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മിഥുനം രാശി
സൂര്യന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രണയം, വിദ്യാഭ്യാസം എന്നിവയില്‍ പ്രശ്നങ്ങളുണ്ടാവുന്നു. പലപ്പോഴും ഈ സമയം വളരെയധികം ജാഗ്രത പാലിക്കേണ്ടതായി വരുന്നു. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കാം. അത് കുടുംബത്തില്‍ കലഹമുണ്ടാക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുകയില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. അത് മാത്രമല്ല തുലാം രാശിയിലെ സൂര്യന്റെ ദുര്‍ബലാവസ്ഥ പല വിധത്തിലുള്ള പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല അനാവശ്യ യാത്രകളും ചെലവുകളും ഈ സമയം പ്രശ്നങ്ങളിലേക്ക് എത്തിക്കും. കൂടാതെ ജോലിയിലോ ബിസിനസ്സിലോ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് കരാറുകള്‍ വഴി ജോലി ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ സ്ഥിരത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ ഭാവത്തിലാണ് സംക്രമണം നടക്കുന്നതെങ്കിലും പലപ്പോഴും സൂര്യന്റെ ദുര്‍ബലമായ അവസ്ഥ പലപ്പോഴും ഭാഗ്യത്തെ തട്ടി മാറ്റുന്നു. നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്തിട്ടും ഫലങ്ങള്‍ വൈകുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല മറ്റ് രാശികളെ അപേക്ഷിച്ച് ഈ സംക്രമണം നിങ്ങള്‍ക്ക് അല്‍പ്പം പ്രയാസം കൂടുതല്‍ നല്കുന്നു. പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്ത പക്ഷം അത് വലിയ നഷ്ടത്തിലേക്ക് എത്തിക്കും. ഗ്രഹങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications
