Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സ്വരാശിയില്‍ തിളങ്ങാന്‍ ഗ്രഹങ്ങളുടെ രാജാവ്; സൂര്യന് ചിങ്ങത്തിലെത്താന് ദിവസങ്ങള്‍ മാത്രം ഫലങ്ങള്‍ ഇങ്ങനെ
സൗരയൂഥത്തിന്റെ കേന്ദ്രമായ നക്ഷത്രം, ഭൂമിയുടെ ഊര്‍ജ്ജ ഉവിടം, ജീവന്റെ ആധാരം അങ്ങനെ നമുക്ക് എല്ലാമെല്ലാമാണ് സൂര്യന്. പക്ഷേ വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ഒനനാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവ്. മറ്റ് നവഗ്രഹങ്ങളെ പോലെ സൂര്യനും കാലാകാലങ്ങളില്‍ രാശിമാറും. അതിന്റെ പ്രതിഫലനങ്ങള്‍ വളരെ സപ്ഷ്ടമായി മനുഷ്യജീവിതത്തില്‍ തെളിഞ്ഞുകാണും.

ആഗസ്റ്റ് മാസത്തില്‍ സൂര്യന് സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് കടക്കുകയാണ്. എല്ലാ രാശികളുടെ ജീവിതത്തിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെങ്കിലും ചില രാശികള്‍ക്ക് സൂര്യന്റെ സ്വരാശിപ്രവേശം വളരെ ഗുണകരമായി തീരും. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപന് തന്നെ സൂര്യനായതിനാല്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ സ്വരാശിപ്രവേശം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ചിങ്ങം രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യന് ഭ്രമണം നടത്താന്‍ പോകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ ആളുകള്‍ക്ക് ഈ രാശിക്കാരോട് ഇഷ്ടം കൂടും. അംഗീകാരവും പ്രശസ്തിയും ഇവരെ തേടിയെത്തും. പ്രശസ്തരായ ആളുകളുമായി ഇടപെടുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കും. ഇതുകൂടാതെ കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹത്തിന് വളരെ അനുകൂലമായ സമയമാണ്. പാര്‍ട്ണര്‍ഷിപ്പോ അല്ലാത്തതോ ആയ ബിസിനസുകള്‍ വിജയം കാണും.
ധനു
ധനു രാശിയില്‍ പിറന്നവര്‍ക്ക് സ്വരാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നല്‍കും. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന് ചിങ്ങത്തിലേക്ക് കടക്കുന്നത്. ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധനയ്ക്കുള്ള എല്ലാ സാധ്യതകളും തെളിയും. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ധനു രാശിക്കാര്‍ക്ക് അതിനുള്ള ഭാഗ്യം വന്നുചേരും. മംഗളകരമായ കാര്യങ്ങളില്‍ പങ്കുകൊള്ളും.
കര്‍ക്കിടകം
സൂര്യന് സ്വന്തം രാശിയിലേക്ക് കടക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ നല്‍കും. കര്‍ക്കിടം രാശിയുടെ ഭാഷണവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഈ കാലയളവില്‍ ആകസ്മികമായ ധനലാഭത്തിന് കളമൊരുങ്ങും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലാഭത്തിന് വളരെ അനുകൂലനമായ സമയമാണ്. മറ്റ് ബിസിനസുകളില്‍ നിക്ഷേപം നടത്താനുള്ള അവസരം വന്നുചേരും. പൊതുവേ ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും സാമ്പത്തികമായി മെച്ചപ്പെട്ട സമയമായിരിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ മുന്നില്‍ തുറക്കപ്പെടും. ഇത്തരത്തില്‍ സമ്പാദ്യം വളര്‍ത്തുന്നതിനും ആരംഭിക്കുന്നതിനും കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ മധുരഭാഷണത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
