Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിളിക്കുന്നത് പോലും. ആത്മാവ്, ചേതന, മനോബലം, അഹംബോധം, അധികാരം, നേതൃഗുണം, ആത്മ സാക്ഷാത്കാരം എന്നിവയുടെയെല്ലാം പ്രതീകമാണ് സൂര്യന്. രാശികളില് ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം രാശിയില്‍ ശ്രേഷ്ഠനും തുലാം രാശിയില്‍ ബലഹീനനായും കാണപ്പെടുന്നു. 27 നക്ഷത്രങ്ങളില്‍ ഉത്രം, ഉത്രാടം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളെ ഭരിക്കുന്നത് സൂര്യനാണെന്നാണ് സങ്കല്‍പ്പം. ചന്ദ്രന്, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുമായി ചേരുമ്പോള്‍ അനുകൂല ഫലവും ശുക്രന്, ശനി, ബുധന്‍ എന്നിവയുമായി ചേരുമ്പോള്‍ പ്രതികൂല ഫലവും സൂര്യന് നല്കുന്നു.

ഒരു രാശിയില്‍ 30 ദിവസമാണ് സൂര്യന് ഉണ്ടായിരിക്കുക. ഒരു വര്‍ഷം സമയമെടുത്താണ് 12 രാശികളിലൂടെയും സൂര്യന് സഞ്ചരിക്കുന്നത്. ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് സൂര്യന് കടക്കുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ മറ്റ് രാശികളിലും ഭൂമിയിലെ ജീവജാലങ്ങളിലും പ്രകടമാകും. നിലവില്‍ സൂര്യന് മേടം രാശിയിലാണ്. അടുത്ത മാസം ഇടവം രാശിയിലേക്ക് സൂര്യന് പ്രവേശിക്കും.
സൂര്യന് ഇടവം രാശിയില്‍ പ്രവേശിക്കുമ്പോള്‍
ജ്യോതിഷ പ്രകാരം മെയ് 15ന് പുലര്‍ച്ചെ 5. 45നാണ് ഇടവം രാശിയിലേക്ക് സൂര്യന്റെ രാശിമാറ്റം. ഒരു മാസത്തിന് ശേഷം ജൂണ്‍ 15ന് ഉച്ച തിരിഞ്ഞ് 12.19ന് മിഥുനം രാശിയിലേക്കും സൂര്യന് സംക്രമണം നടത്തും. ശുക്രന്റെ രാശിയായ ഇടവത്തിലേക്ക് സൂര്യന് എത്തുന്നതിലൂടെ ചില രാശികള്ക്ക ജീവത്തില്‍ വന്‍നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചില രാശികള്‍ വളരെ സൂക്ഷിക്കേണ്ട ഒരു രാശിമാറ്റം കൂടിയാണിത്. സൂര്യന്റെ രാശിമാറ്റം മൂലം ജീവിതത്തില്‍ അനിഷ്ട സംഭവങ്ങളും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ജോലിയിലും ബിസിനസിലും കഷ്ടതകളും നേരിടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ സൂര്യന് പന്ത്രണ്ടാം ഭാവത്തിലാണ് എത്താനിരിക്കുന്നത്. സൂര്യന്റെ രാശിമാറ്റം മിഥുനം രാശിക്കാരുടെ കരിയറില്‍ ചില്ലറ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയുണ്ട്. ജോലിക്കാര്യങ്ങളില്‍ പതിവിലധികം തിരക്ക് അനുഭവപ്പെടാനും സമയം ചെലവഴിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ജോലി ആവശ്യങ്ങള്‍ക്കായി യാത്രകള്‍ നടത്തേണ്ടതായും വരും. എന്നാല്‍ ഇവ കാരണം ജോലിയില്‍ ചില പ്രയോജനങ്ങളും ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പൊതുവേ നല്ല സമയമായിരിക്കും ഇത്. അവരുടെ തൊഴില്‍പരമായ പല ആഗ്രഹങ്ങളും സാധിക്കും. പ്രവൃത്തികളിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ മണ്ഡലങ്ങളിലും വിജയമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും. പ്രമോഷന് ശ്രമിക്കുന്നവര്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ അതിനായി ശ്രമിക്കാവുന്നതാണ്. ആരോഗ്യപരമായി അത്ര നല്ല സമയമല്ല മിഥുനം രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. സഹോദരങ്ങളുമായി വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്.
തുലാം
തുലാം രാശിയുടെ ആറാം ഭാവത്തിലേക്കാണ് സൂര്യന് പ്രവേശിക്കുന്നത്. രഹസ്യം, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ഈ സമയത്ത് തുലാം രാശിക്കാര്‍ ചിന്താമഗ്നരായി കാണപ്പെടും. ഈ കാലയളവില്‍ സുഹൃത്തുക്കളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം ഈ രാശിയിലുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. സ്വന്തം ചിന്തകളും ആലോചനകളും ശരിയായി പ്രകടിപ്പിക്കാന്‍ സാധിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മനക്ലേശം അനുഭവപ്പെടും. കൂടാതെ ജീവിതത്തില്‍ പലതരത്തിലുള്ള വെല്ലുവിളികളും ഉയര്‍ന്നുവരും. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിലും വളരെ കരുതല്‍ ഉണ്ടാകണം. ബിസിനസില്‍ നിന്നുള്ള ലാഭം കുറയാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ആലോചനാപൂര്‍വ്വം മുന്നോട്ടുനീങ്ങുക.
മകരം
മകരം രാശിയുടെ അഞ്ചാം ഭാവത്തിലാണ് സൂര്യന് പ്രവേശിക്കുന്നത്. സന്താനങ്ങള്‍, പഠനം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. മകരം രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ പഠനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചില്ലറ ആരോഗ്യപ്രശ്നങ്ങളും ഈ സമയത്ത് മകരം രാശിക്കാര്‍ക്ക് നേരിടേണ്ടി വരും. വയറുവേദന, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ പലതവണ അനുഭവപ്പെട്ടേക്കും. സാമ്പത്തിക രംഗവും അത്ര ശുഭകരമായിരിക്കില്ല. നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കില്‍ ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രേമബന്ധങ്ങളിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായി പല കാര്യങ്ങളിലും വാദപ്രതിവാദങ്ങള്‍ നടക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications