Latest Updates
-
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ!
അടുത്ത ഒരു മാസത്തേക്ക് ദോഷകാലം, സൂര്യന് മീനത്തില്‍; കഷ്ടപ്പാട് ഈ 4 രാശിക്ക്
ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറുകയും സംക്രമിക്കുകയും ചെയ്യുന്നു. ഒമ്പത് ഗ്രഹങ്ങളിലും വച്ച് സൂര്യന് രാജാവിന്റെ പദവിയുണ്ട്. അതിനെ ആത്മാവിന്റെ ഘടകമെന്നും വിളിക്കുന്നു. ഇപ്പോള്‍ മാര്‍ച്ച് 14ന് സൂര്യന് മീനരാശിയിലേക്ക് കടക്കുന്നു. ഈ സംക്രമണം പലരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും.
സൂര്യന്റെ രാശി മാറ്റത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. മീനരാശിയുടെ അധിപന് ബുധനാണ്. സൂര്യന് ആത്മാവ്, ഉയര്‍ന്ന സ്ഥാനം, അന്തസ്സ്, ബഹുമാനം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ചില രാശിക്കാര്‍ക്ക്, സൂര്യന്റെ സംക്രമണം നല്ല ഫലങ്ങള്‍ നല്‍കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളും നല്‍കും. സൂര്യന് മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ജ്യോതിഷ പ്രകാരം, കര്‍ക്കടക രാശിയില്‍ പെട്ടവര്‍ ഈ സമയം തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ബിസിനസ്സ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ബിസിനസ് പങ്കാളികളില്‍ നിന്നും പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ദാമ്പത്യജീവിതത്തില്‍ ഈണയുമായി ഈഗോ സംബന്ധമായ തര്‍ക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ ക്ഷമയോടെയിരിക്കാനും പങ്കാളിയോട് അഹങ്കാരം കാണിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കാലുകളില്‍ വേദന അനുഭവപ്പെട്ടേക്കാം അല്ലെങ്കില്‍ സന്ധിവേദന അലട്ടിയേക്കാം. അതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചെയ്യുന്ന ഒരു കാര്യത്തിലും സംതൃപ്തി ലഭിക്കില്ല. ഈ സമയത്ത് നിങ്ങളുടെ പല ആഗ്രഹങ്ങളും അടക്കിവെക്കേണ്ടി വന്നേക്കാം. നിക്ഷേപങ്ങളില്‍ നിന്ന് ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കരുത്. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് ആരോടും മുന്‍കൂട്ടി പറയരുത്.
ധനു
മീനരാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം ആത്മീയത നിറഞ്ഞതായിരിക്കും. വ്യക്തിപരമായ ജീവിത വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശരാശരി ഫലങ്ങള്‍ ലഭിച്ചേക്കാം. ഗാര്‍ഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധത്തിലും ഉയര്‍ച്ച താഴ്ചകള്‍ കണ്ടേക്കാം. നിങ്ങളുടെ ജോലിയെ ബാധിക്കുന്ന ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് മനസ് അസ്വസ്ഥമാകും. മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാകാം.
മകരം
സൂര്യന് സംക്രമിക്കുന്ന സമയത്ത്, മകരം രാശിക്കാര്‍ അവരുടെ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ കോപസ്വഭാവവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം അത്ര സൗഹാര്‍ദ്ദപരമായിരിക്കില്ല. ആരോഗ്യത്തെ അവഗണിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമോ പ്രതിസന്ധിയോ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കഴിയുന്നത്ര ബോധവാനായിരിക്കുക.
ജ്യോതിഷ പരിഹാരങ്ങള്‍
സൂര്യന്റെ ഈ സംക്രമത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍, ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് പ്രയോജനകരമാണ്. ഞായറാഴ്ച ദിവസം ക്ഷേത്രത്തില്‍ മാതളപ്പഴം ദാനം ചെയ്യുന്നത് സൂര്യന്റെ ദോഷഫലങ്ങള്‍ കുറയ്ക്കും. ഒരു നുള്ള് ഭസ്മം ഒരു ചെമ്പ് പാത്രത്തില്‍ ഇട്ട് സൂര്യഭഗവാന് സമര്‍പ്പിച്ചാല്‍, നിങ്ങള്‍ക്ക് സൂര്യന്റെ അശുഭകരമായ ഫലമുണ്ടാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications