Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൂര്യന്റെ രാശിമാറ്റം: അപൂര്വ്വയോഗങ്ങള് തെളിയുന്ന ഭാഗ്യരാശിക്കാര്
സൂര്യന്റെ രാശിമാറ്റത്തില് അനുകൂല പ്രതികൂല മാറ്റങ്ങള് ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന് എന്ന് നമുക്കറിയാം. അതുപോലെ തന്നെ സൂര്യന്റെ ഓരോ രാശിമാറ്റവും നാം ഓരോരുത്തരേയും സ്വാധീനിക്കുന്നു. പലപ്പോഴും ഇടവം രാശിയിലെ സൂര്യന്റെ രാശിമാറ്റം പലര്ക്കും അനുകൂല ഫലങ്ങള് നല്കുന്നു. എന്നാല് സൂര്യന്റെ രാശിമാറ്റത്തില് പലപ്പോഴും രണ്ട് പ്രധാന യോഗങ്ങള് രൂപം കൊള്ളുന്നു.
അതില് ഒന്നാണ് ബുധനും സൂര്യനും ചേരുന്ന ബുധാദിത്യ യോഗം അതി കൂടാതെ ശനിയുമായി സൂര്യന് ചേരുന്നതിന്റെ ഫലമായി നവപഞ്ചമരാജയോഗവും രൂപപ്പെടുന്നു. ഇതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് ഉണ്ടാവുന്നു. ജീവിതത്തില് ഉണ്ടാവുന്ന എല്ല അനുഗ്രഹങ്ങളും പോസിറ്റീവ് മാറ്റങ്ങളും സൂര്യന് നല്കുന്നു. ഈ രണ്ട് രാജയോഗങ്ങളും അഞ്ച് രാശിക്കാരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് സൂര്യന്റെ ഇടവം രാശി സംക്രമണം അനുകൂലമായ മാറ്റങ്ങള് നല്കുന്നതോടൊപ്പം തന്നെ രൂപപ്പെടുന്ന രണ്ട്് രാജയോഗങ്ങളും മികച്ചതാണ്. ശുഭഫലങ്ങള് കൊണ്ട് നിങ്ങള്ക്ക് ജീവിതത്തില് സന്തോഷം നിറയുന്നു. ജോലിയില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും നിങ്ങളില് ഉണ്ടാവുന്നു. ബിസിനസിലുണ്ടാവുന്ന ഉയര്ച്ചയും നിങ്ങള്ക്ക് ഈ സമയം ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് അവരുടെ രാശ്യാധിപന് ആണ് സൂര്യന് എന്നതില് സംശയം വേണ്ട. രാശിമാറ്റപ്രകാരം രൂപപ്പെടുന്ന രാജയോഗത്തിന്റെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയിലെ പല മാറ്റങ്ങളും നിങ്ങള്ക്ക് പോസിറ്റീവ് മാറ്റങ്ങള് നല്കുന്നു. ശമ്പള വര്ദ്ധനവും നിങ്ങളുടെ ജീവിതത്തില് സന്തോഷം നല്കുന്നു. അംഗീകാരവും ധനനേട്ടവും നിങ്ങള്ക്കുണ്ടാവും എന്ന കാര്യത്തില് സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്ക്ക് സൂര്യന് നല്കുന്ന മാറ്റങ്ങള് ഒരിക്കലും മറക്കാന് സാധിക്കുകയില്ല. പലപ്പോഴും രൂപപ്പെടുന്ന രണ്ട് രാജയോഗങ്ങളും അനുകൂലമായി മാറ്റങ്ങള് കൊണ്ട് വരുന്നു. ജീവിതത്തില് പുതിയ ഉത്തരവാദിത്വങ്ങള് ഉണ്ടാവുന്നു. ജോലിയിലെ ഉയര്ച്ചകള് നിങ്ങള്ക്ക് സാമ്പത്തിക നേട്ടവും പ്രമോഷനും നല്കുന്നും. ദാമ്പത്യ ജീവിതത്തില് സന്തോഷം വര്ദ്ധിക്കുകയും കുടുംബത്തില് മംഗള കര്മ്മങ്ങളും സംഭവിക്കുന്നു. തൊഴില് മാറുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാരില് സൂര്യന്റെ രാശിമാറ്റം അനുകൂല ഫലങ്ങള് ധാരാളം നല്കുന്നു. പലപ്പോഴും പണത്തിന്റെ കാര്യത്തില് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള് സംഭവിക്കുന്നു. പുതിയ വരുമാന സ്രോതസ്സുകള് വര്ദ്ധിക്കുന്നു. ജോലിയില് ഉണ്ടാവുന്ന മാറ്റങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല് സമയം ചിലവഴിക്കുന്നതിനുള്ള യോഗം ഈ രാജയോഗം നല്കുന്നു. സാമ്പത്തിക പ്രതിസന്ധികള് എന്നന്നേക്കുമായി ഇല്ലാതാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്ക്ക് സൂര്യന്റെ രാശിമാറ്റം നല്കുന്ന മാറ്റങ്ങള് അത്ഭുതപ്പെടുത്തുന്നതാണ്. ഐശ്വര്യവും സമൃദ്ധിയും എല്ലാം ജീവിതത്തില് നിറയുന്ന സമയം കൂടിയാണ്. രണ്ട് രാജയോഗങ്ങളും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റുന്നു. വിദ്യാര്ത്ഥികള്ക്ക് അവര് ആഗ്രഹിക്കുന്ന മാറ്റങ്ങള് പഠനകാര്യങ്ങളില് ഉണ്ടാവും. കൂടാതെ വിദേശത്ത് ജോലിയും പഠനവും ആഗ്രഹിക്കുന്നവര്ക്കും അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവര്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
