Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
സൂര്യനും, ബുധനും, ശുക്രനും, ചൊവ്വയും വന്മാറ്റങ്ങളിലേക്ക്: ജനുവരിയിലെ ഉദയം 3 രാശിയ്ക്കുള്ളത്
പുതുവര്‍ഷത്തിലേക്ക് എത്തുന്നതിന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിരവധി രാശി-ഗ്രഹ- നക്ഷത്രമാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. ഈ സമയം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും നിസ്സാരമല്ല. പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം ജീവിതത്തെ അപ്പാടെ മാറ്റി മറിയ്ക്കാന് പലപ്പോഴും ഇത്തരം ഗ്രഹമാറ്റങ്ങള്‍ കാരണമാകുന്നു. ഇത്രയധികം ഗ്രഹമാറ്റങ്ങള്‍ നടക്കുമ്പോല്‍ അത് സ്വാഭാവികമായും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. അത് ഗുണപ്രദമായും ദോഷകരമായും മാറുന്നതിനുള്ള സാധ്യതയുണ്ട്.
ജ്യോതിഷ പ്രകാരം ഒരു മാസത്തില്‍ തന്നെ ഇത്രയും ഗ്രഹമാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സന്തോഷകരമായ മാറ്റങ്ങളും ഇത് ഓരോ രാശിക്കാരിലും ഉണ്ടാക്കും. വേദജ്യോതിഷ പ്രകാരം 2025-ല്‍ സംഭവിക്കാനിരിക്കുന്നത് മഹാഗ്രഹമാറ്റങ്ങളാണ്. 4 വലിയ ഗ്രഹങ്ങളുടെ സംക്രമണവും സംഭവിക്കുന്നത് ജനുവരി മാസത്തിലാണ്. ഇത് പക്ഷേ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അനുകൂലമായ ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. 2025-ലെ ഗ്രഹസംക്രമണം എപ്പോഴൊക്കെയാണെന്നും ഏതൊക്കെയാണ് മൂന്ന് രാശിക്കാര്‍ എന്നും അവര്‍ക്ക് ഏതൊക്കെ തരത്തിലുള്ള ഗുണപ്രദമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.

ജനുവരി മാസത്തിലെ സംക്രമണം
ജനുവരി മാസത്തില്‍ പ്രധാനമായും നാല് വലിയ ഗ്രഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നു. അതില്‍ സൂര്യന്റെ രാശിമാറ്റമാണ് ആദ്യത്തേത്. ജനുവരി 14-ന് മകരം രാശിയിലേക്കാണ് സൂര്യന് മാറുന്നത്. അതിന് ശേഷം ജനുവരി 21-ന് മിഥുനം രാശിയിലേക്ക് ചൊവ്വ മാറുന്നു. പിന്നീട് ഒരാഴ്ചക്ക് ശേഷം മീനം രാശിയിലേക്ക് ശുക്രന് മാറുന്നു. പിന്നീട് ജനുവരി മാസത്തില്‍ സംഭവിക്കുന്ന അവസാനത്തെ ഗ്രഹമാറ്റം ധനു രാശിയിലേക്കും ബുധന്റെ മാറ്റമാണ്. ഇത് ജനുവരി 4-ന് ധനു രാശിയിലേക്കും പിന്നീട് ജനുവരി 24-ന് മകരം രാശിയിലേക്കും മാറുന്നു. ഇതിന്റെ ഫലമായി ചില ഭാഗ്യരാശിക്കാരുണ്ട്.
മിഥുനം
പുതുവര്‍ഷത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഈ നാല് ഗ്രഹമാറ്റവും ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. അത് മാത്രമല്ല എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഏത് പ്രശ്നത്തേയും വളരെയധികം ധൈര്യത്തോടെ പരിഹാരം കാണുന്നതിനും നേരിടുന്നതിനും സാധിക്കും. അത് മാത്രമല്ല സാമ്പത്തികമായ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. രോഗാവസ്ഥകളില്‍ നിന്നെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. അത് മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതും ഈ സമയത്തെ പ്രത്യേകത തന്നെയാണ്. ജനുവരി മാസത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവിടുന്നത് വഴി സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. 30 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഇരട്ടിയാവും. രാജയോഗ സമാനമായ നേട്ടങ്ങളിലേക്കാണ് നിങ്ങളെ ഈ ഗ്രഹമാറ്റങ്ങള്‍ എത്തിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അര്‍ഹിക്കുന്ന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും ബിസിനസ് നേട്ടങ്ങളിലേക്ക് കുതിയ്ക്കുകയും ചെയ്യും. പ്രതിഫലം നിങ്ങള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിദേശയോഗ വാസത്തിനും സാധ്യതയുണ്ട്. ഇത് എല്ലാ വിധത്തിലുള്ള മാറ്റങ്ങളിലേക്കും നേട്ടങ്ങളിലേക്കും ഉള്ള ഒരു തുടക്കമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications