Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍; പന്ത്രണ്ട് രാശികളെയും ബാധിക്കുക ഇപ്രകാരം, സമ്പൂര്‍ണ രാശിഫലം
ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ സൂപ്പര്‍മൂണ്‍ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുകയാണ്. ബീവര്മൂണ് എന്നാണ് ഈ സൂപ്പര്‍മൂണ്‍ അറിയപ്പെടുന്നത്. ജ്യോതിഷപരമായി സൂപ്പര്‍മൂണ്‍ പന്ത്രണ്ട് രാശികളെയും സ്വാധീനിക്കുന്നുണ്ട്. മനശക്തി കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. വൈകുന്നേരം 4.28നാണ് സൂപ്പര്‍മൂണ്‍ ആരംഭിക്കുന്നത്.

പ്രത്യേകതകള്‍
നവംബര്‍ മാസത്തിലെ പൂര്ണ്ണചന്ദ്രന്, ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത് കൊണ്ടാണ് സൂപ്പര്‍മൂണ്‍ ആകുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണയിലും കവിഞ്ഞ് വലുപ്പമുള്ളതും പ്രഭാപൂര്ണ്ണവും ആയിരിക്കുമെന്നാണ് നാസ പറയുന്നത്. ഒരു വര്‍ഷത്തെ നാലാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ സൂപ്പര്‍മൂണ്‍ ബീവര്‍ മൂണ്‍ എന്നാണ് അറിയപ്പെടുന്നത്.
Old Farmer's Almanac അനുസരിച്ച് ശൈത്യകാലത്തേക്കുള്ള ഭക്ഷണം സംഭരിച്ച് ബീവറുകള്‍ മാളങ്ങളില്‍ കഴിയുന്ന സീസണില്‍ സംഭവിക്കുന്ന സൂപ്പര്‍മൂണ്‍ ആയതുകൊണ്ടാണ് ഇതിനെ ബീവര്മൂണ് എന്ന് വിളിക്കുന്നത്. ഡിഗ്ഗിംഗ് മൂണ്‍, ഫ്രീസിംഗ് മൂണ്‍ എന്നീ പേരുകളിലും ചില പ്രദേശങ്ങളില്‍ ഈ സൂപ്പര്‍മൂണ്‍ അറിയപ്പെടുന്നു.
വര്‍ഷത്തിലെ അവസാന സൂപ്പര്‍മൂണ്‍ ഓരോ രാശികളെയും എങ്ങനെയാണ് ബാധിക്കുകയെന്നും എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയാം.
മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
ധനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വരുമാനത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. ശമ്പളം കൂടുകയോ പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കുകയോ പുതിയ ജോലി ലഭിക്കുകയോ ചെയ്യാം. ശമ്പളയിനത്തില്‍ വലിയ തുക കൈവശം വന്നുചേരാം.
ഇടവം (ഏപ്രില്‍ 20- മെയ് 20)
വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ചില കാര്യങ്ങള്‍ എന്നന്നേക്കുമായി അവസാനിച്ചേക്കാം. ചില ബന്ധങ്ങള്‍ വേര്‍പിരിയലില്‍ കലാശിക്കും. ഭൂതകാലത്തെ മറന്നേക്കുക. സന്തോഷം നല്‍കാത്ത ഓര്‍മ്മകള്‍ ഉപേക്ഷിക്കുക.
മിഥുനം (മെയ് 21- ജൂണ്‍ 21)
സ്വയം വിലയിരുത്തലിന് സമയം കണ്ടെത്തുക. ഭൂതകാലത്തെ ഭയങ്ങളെയോ ഉത്കണ്ഠകളെയോ അനുഭവങ്ങളെയോ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുക. ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാം. ആവശ്യമെങ്കില്‍ ചികിത്സ നേടാന്‍ മടിക്കാതിരിക്കുക.
കര്‍ക്കടകം (ജൂണ്‍ 21- ജൂലൈ 22)
സാമൂഹിക ബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. നിര്‍ണായക നേട്ടത്തിലേക്ക് എത്തുന്ന വലിയ പരിപാടികളുടെ ഭാഗമാകാന്‍ സാധിക്കും. ചില പ്രധാനപ്പെട്ട വ്യക്തികള്‍ ജീവിതത്തില്‍ നിന്നും വേര്‍പിരിയും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. ജീവിതവഴി തന്നെ മാറിയേക്കും.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
തിളങ്ങാനുള്ള അവസരമാണ് മുമ്പില്‍. സൂപ്പര്‍മൂണ്‍ ചിങ്ങം രാശിക്കാര്‍ക്ക് കരിയറിലും ലക്ഷ്യങ്ങളിലും പൊതുരംഗത്തും നേട്ടങ്ങള്‍ നല്‍കും. പുതിയ ജോലിയോ പ്രമോഷനോ അംഗീകാരമോ തേടിയെത്തും. കരിയര്‍ ഗതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചേക്കും.
കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
വിദൂരസ്ഥലത്തുള്ള പ്രോജക്ടുകളില്‍ വിജയം നേടും. ദീര്‍ഘദൂര യാത്ര നടക്കും. വിദേശത്ത് പഠിക്കാന്‍ പോയേക്കും. വിദ്യാഭ്യാസ നേട്ടങ്ങളില്‍ അഭിമാനിക്കാനും സന്തോഷിക്കാനും കഴിയുന്ന സമയമാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ബന്ധങ്ങള്‍ വിലയിരുത്തുക. നല്ലരീതിയിലാണ് പോകുന്നതെങ്കില്‍ കൂടുതല്‍ അടുപ്പത്തോടെ പെരുമാറുക. എന്നാല്‍ വിചാരിച്ചത് പോലെ സുഗമമല്ല എങ്കില്‍ നിര്‍ണ്ണായകമായ ആ വലിയ തീരുമാനങ്ങളിലേക്ക് എത്തുക.
വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)
പങ്കാളിയുമായി വലിയ കാര്യങ്ങള്‍ക്ക് തയ്യാറെടുക്കുക. ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് മടിക്കാതിരിക്കുക. ബിസിനസ് പങ്കാളിയെ കണ്ടെത്താന്‍ ഏറ്റവും അനുകൂലമായ സമയമാണ്.
ധനു (നവംബര്‍ 22-ഡിസംബര്‍ 21)
തിരക്ക് വര്‍ധിക്കുന്ന സമയമാണ് മുന്നില്‍. പൗര്‍ണ്ണമിയുടെ ഫലമായി ജോലിയിലും ഉത്തരവാദിത്തങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാം.ജോലി വിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കഴിവുകള്‍ക്കും ഇഷ്ടത്തിനും അനുസരിച്ച് മികച്ച, അനുയോജ്യമായ ജോലി കണ്ടെത്താന്‍ ഈ സമയം അനുകൂലമാണ്.
മകരം (ഡിസംബര്‍ 22-ജനുവരി 19)
ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ആ നിമിഷങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക. പ്രണയ ജീവിതത്തിലും ഭാവനയിലും വിനോദങ്ങളിലുമെല്ലാം കൂടുതല്‍ ഊര്‍ജം അനുഭവപ്പെടും. സിംഗില്‍ ആയവര്‍ക്ക് പങ്കാളിയെ കണ്ടെത്താനുള്ള ഉചിതമായ സമയമാണ്
കുംഭം (ജനുവരി 20- ഫെബ്രുവരി 18)
വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നു. താമസം മാറുകയോ, വീട് പുതുക്കിപ്പണിയുകയോ വീട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയോ ചെയ്യാം. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും. വീട്ടുകാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മനസ്സ് കൂടുതല്‍ വിശാലമാക്കുക. ആശയവിനിമയ ശേഷികള്‍ കൂടുതല്‍ മെച്ചപ്പെടും. പുതിയ ആശയങ്ങള്‍ രൂപപ്പെടും. ബൗദ്ധികമായ കഴിവുകള്‍ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ വന്നെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications