Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ?
Super Blue Moon 2024: ഓഗസ്റ്റ് 19 മുതല്‍ ചന്ദ്രന്റെ ശക്തി നിഴല്‍ പോലെ: സ്വര്ണംപോല് തിളങ്ങുന്ന രാശിക്കാര്‍
ഓഗസ്റ്റ് 19-നാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാവുന്നത്. ഓഗസ്റ്റ് 19 രാത്രി 11.55-നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാവുന്നത്. ആകാശത്തുണ്ടാവുന്ന അത്ഭുതകരമായ കാഴ്ച പലപ്പോഴും ജ്യോതിഷപ്രകാരം ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രക്ഷാബന്ധന് ദിനത്തില്‍ സൂപ്പര്ബ്ലൂമൂണ് ആകാശത്ത് തെളിയുമ്പോള്‍ അത് ചില രാശിക്കാരില്‍ ചില പ്രത്യേക മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണ് സൂപ്പര്‍ ബ്ലൂമൂണ്‍ എന്ന് പറയുന്നത്. ബ്ലൂമൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് ദൃശ്യമാവുന്നു. എങ്കിലും മൂന്നാമത്തെ ദിവസമാണ് ചന്ദ്രന്റെ വലിപ്പം വര്‍ദ്ധിക്കുന്നതും. ഈ ദിനങ്ങളില്‍ എല്ലാം തന്നെ രാശിപ്രകാരവും ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക്, സൂപ്പര്‍ ബ്ലൂ മൂണ്‍ ബന്ധങ്ങള്‍ എത്രത്തോളം മാറ്റങ്ങള്‍ നല്‍കുന്നെന്ന് നോക്കാം. വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാനും പലപ്പോഴും പരിഹരിക്കപ്പെടാത്ത പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും അനുകൂലമായ സമയമാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഈ ദിനത്തില്‍ സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ദിനചര്യകളില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാം. ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാനും അത് വഴി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പുതിയ ആരോഗ്യ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കുന്നു. കലാപരമായ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. ആരോഗ്യ ശീലങ്ങള്‍ മുന്നോട്ട് വെക്കുന്നതിന് അനുകൂല സമയമാണ്. ക്രിയേറ്റീവ് പ്രോജക്ടുകള്‍ പര്യവേക്ഷണം ചെയ്യാനും ഒഴിവുസമയം മികച്ച രീതിയില്‍ ചിലവഴിക്കുന്നതിനും സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബവുമായി ശക്തമായ ബന്ധം അനുഭവപ്പെടാം. വീട്ടിലെ എല്ലാവരുമായി നല്ല ബന്ധം കൊണ്ട് പോവാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലുള്ള കുടുംബബന്ധങ്ങള്‍ക്കും ശക്തി നല്‍കുന്നതിന് ചാന്ദ്രപ്രതിഭാസം സഹായിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ സൂപ്പര്‍മൂണ്‍ ദിനത്തില്‍ അവരുടെ ആശയവിനിമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത കാണുന്നു. എല്ലാ ചിന്തകളും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ക്കും ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനുമുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക്, സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സൂപ്പര്‍ ബ്ലൂ മൂണ്‍ ദിനത്തില്‍ കാര്യങ്ങളെല്ലാം തന്നെശ്രദ്ധാപൂര്വമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വിജയത്തിലെത്തിക്കുന്നതിന് സാധിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് അറിവുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബിസിനസ് രംഗത്തും വ്യക്തിപരമായ രീതിയിലും വളര്‍ച്ചയുണ്ടാവുന്നു. സ്വയം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ മികച്ച മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിനും അത് പ്രാവര്‍ത്തികമാക്കുന്നതിനും സാധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഈ ചാന്ദ്രപ്രതിഭാസം നല്‍കുന്നത്. ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂപ്പര്‍ ബ്ലൂമൂണ്‍ പുതിയ സൗഹൃദങ്ങള്‍ക്ക് വഴി തുറക്കുന്നു. പലപ്പോഴും സാമൂഹികപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. മികച്ച ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ അല്പം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ ഈ ഘട്ടത്തില്‍ കരിയറില്‍ മികച്ച നേട്ടങ്ങളുണ്ടായേക്കാം. ജോലിയില്‍ പ്രൊഫഷണല്‍ അവസരങ്ങളും അംഗീകാരവും തേടിയെത്തും. നിശ്ചയദാര്‍ഢ്യത്തോടെ കരിയര്‍ ലക്ഷ്യങ്ങള്‍ പിന്തുടരാന് പറ്റിയ സമയമാണ് എന്നതും ശ്രദ്ധേയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ പഠനത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. പഠനത്തിലൂടെയോ യാത്രയിലൂടെയോ അറിവ് വികസിപ്പിക്കാന്‍ നിങ്ങളെ ീ ചാന്ദ്രപ്രതിഭാസം സഹായിക്കുന്നു. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുകൂല സമയമാണ്.
മീനം രാശി
ഈ കാലയളവില്‍ മീനരാശിക്ക് വൈകാരികമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും മോശം സ്വഭാവത്തെ ഒഴിവാക്കുന്നതിനുംനല്ല മാറ്റങ്ങള്‍ സ്വീകരിക്കാനും സാധിക്കുന്നു. ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications