Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സെപ്റ്റംബറില്‍ സൂര്യന് സ്വന്തം നക്ഷത്രമായ ഉത്രത്തിലേക്ക്, അതിവിശിഷ്ട ഫലങ്ങള്‍ അറിയാം
സുഖ-സമൃദ്ധി, ആത്മാവ്, പ്രശസ്തി എന്നിവയുടെയെല്ലാം കാരണഭൂതനായ സൂര്യന് നിശ്ചിത കാലത്തിനിടെ നക്ഷത്രം മാറുന്നു. ഗ്രഹങ്ങളുടെ രാജാവും പിതാവുമാണ് സൂര്യന്. വളരെ മഹത്വമുള്ള ഗ്രഹമായാണ് ജ്യോതിഷം സൂര്യനെ കാണുന്നത്. രാശി പരിവര്‍ത്തനം പോലെ തന്നെ സൂര്യന്റെ നക്ഷത്ര പരിവര്‍ത്തനവും ജനജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ്. നിലവില്‍ സൂര്യന് പൂരം നക്ഷത്രത്തിലാണ് ഉള്ളത്. അവിടെ നിന്നും സെപ്റ്റംബര്‍ മാസത്തില്‍ സൂര്യന് ഉത്രം നക്ഷത്രത്തിലേക്ക് കടക്കുകയാണ്. ഈ നക്ഷത്ര മാറ്റത്തിലൂടെ പല രാശികള്‍ക്കും ജീിവിതത്തില് സൗഭാഗ്യമുണ്ടാകും.

സെപ്റ്റംബര്‍ 13ന് രാവിലെ 9.44നാണ് സൂര്യന് ഉത്രം നക്ഷത്രത്തിലേക്ക് കടക്കുന്നത്. അതിനുശേം സെപ്റ്റംബര്‍ 27ന് അത്തം നക്ഷത്രത്തിലേക്ക് സൂര്യനെത്തും. 27 നക്ഷത്രങ്ങളില്‍ പതിനൊന്നാമത്തെ നക്ഷത്രമാണ് ഉത്രം. ഉത്രം നക്ഷത്രത്തിന്റെ അധിപനും സൂര്യനാണ്. അതിനാല്‍ തന്നെ ഉത്രത്തില് സൂര്യന് ശക്തനായിരിക്കും. ഈ നക്ഷത്രമാറ്റത്തിന്റെ നേട്ടങ്ങള്‍ ആര്ക്കെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ശുഭഫലദായകമാകും. ഇവര്‍ക്ക് ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങളും ഈ കാലഘട്ടത്തില്‍ അനുഭവിക്കാന്‍ കഴിയും. ഇവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് സൂര്യന്റെ നക്ഷത്രമാറ്റം നടക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഭൗതികസുഖങ്ങള്‍ കൈവരും. വിദേശത്ത് നിന്നും പണം സമ്പാദിക്കുന്നതിനുള്ള വഴിയൊരുങ്ങും. വിദേശത്ത് ബിസിനസുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും ലാഭം തേടിയെത്തും. ഓഹരിവിപണിയില്‍ നിന്നും സാമ്പത്തികലാഭമുണ്ടാകും. വലുതും ചെറുതുമായ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തികനേട്ടമുണ്ടാകും. കുടുംബത്തില്‍ സന്തോഷ അന്തരീക്ഷം പുലരും. ദാമ്പത്യജീവിതം റൊമാന്റിക് ആകും. ജീവിതപങ്കാളിക്കൊപ്പം ചെറുയാത്രകള് പോകും.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപന് സൂര്യനാണ്. അതിനാല്‍ തന്നെ സൂര്യന്റെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ലാഭപ്രദമാണ്. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് സൂര്യന് നിലകൊള്ളുന്നത്. അങ്ങനെ ഇവര്‍ക്ക് ജീവിതത്തില്‍ പല സൗഭാഗ്യങ്ങളും ഈ കാലയളവില്‍ ലഭിക്കും. ജീവിതത്തില്‍ പലതരം പ്രതിസന്ധികള്‍ ഉടലെടുക്കുമെങ്കിലും അവയെല്ലാം തരണം ചെയ്യാന്‍ കഴിയും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പുതിയ വരുമാനസ്രോതസ്സുകള്‍ മുമ്പില്‍ തുറക്കും. ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമം ഈ രാശിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ബിസിനസിലും അഭിവൃദ്ധിയുണ്ടാകും. പ്രേമജീവിതവും ദാമ്പത്യജീവിതവും മനോഹരമാകും. ആരോഗ്യം തൃപ്തികരമാകും.
തുലാം
തുലാം രാശിക്കാരുടെ പതിനൊന്നാമത്തെ ഭാവാധിപനാണ് സൂര്യന്. നിലവില്‍ സൂര്യന് ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ഉള്ളത്. ഈ രാശിമാറ്റം കൊണ്ട് അവര്‍ക്ക് പുതിയ വരുമാനസ്രോതസ്സുകള്‍ കൈവരും. ഇതുകൂടാതെ വേറെയും സാമ്പത്തികനേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ജീവിതപങ്കാളിയുമായി വളരെ നല്ല സമയം ചിലവിടും. എവിടെയെങ്കിലും യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. സൂര്യന്റെ അനുഗ്രഹം കൊണ്ട് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. അതോടൊപ്പം ആത്മവിശ്വാസം വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
