Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
സൂര്യന് ധനു രാശിയിലെത്തിയാല് ധന നഷ്ടം; സൂക്ഷിക്കേണ്ടത് 5 നക്ഷത്രക്കാര്‍
വ്യാഴത്തിന്റെ രാശിയായ ധനുവില്‍ സൂര്യന് പ്രവേശിക്കാന്‍ നില്‍ക്കുകയാണ്. ധനുവില്‍ സൂര്യന് പ്രവേശിക്കുമ്പോള്‍, ഓരോ രാശികള്‍ക്കും, നക്ഷത്രങ്ങള്‍ക്കും വ്യത്യസ്ത ഗുണങ്ങളും ഫലങ്ങളും ലഭിക്കുന്നതാണ്. എന്നാല്‍, ചില നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം ദോഷം ചെയ്യുന്നു. സാമ്പത്തിക നഷ്ടം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഈ നക്ഷത്രക്കാരില്‍ ഉണ്ടാകാന്‍ സാധ്യത. 5 നക്ഷത്രക്കാരാണ് സൂര്യന് മൂലം ദുരിതം അനുഭവിക്കാന്‍ പോകുന്നത്. ഈ നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

രേവതി
സൂര്യന് ധനു രാശിയില്‍ പ്രവേശിക്കുന്നതോടെ രേവതി നക്ഷത്രക്കാര്‍ ദുരിതങ്ങള്‍ പലതും അനുഭവിക്കേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച്, വിചാരിച്ച രീതിയില്‍ പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം. പണം നല്‍കാം എന്നു പറഞ്ഞവര്‍, പിന്തിരിയുന്ന അവസ്ഥ ഉണ്ടായേക്കാം. ജോലി ചെയ്താലും അതിനൊത്ത പ്രതിഫലം ലഭിക്കാത്ത അവസ്ഥയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകുന്നു. സാമ്പത്തിക സ്രോതസ്സുകള്‍ കുറയുന്നു. കൃഷി ഭൂമിയില്‍ നിന്നും വരുമാനം കുറയാന്‍ സാധ്യത. പുതിയ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. നിലവിലെ ജോലി ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ജോലി ലഭിക്കാന്‍ പല തടസ്സങ്ങളും നേടിരേണ്ടതായി വന്നേക്കാം. യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സമ്പാദ്യത്തിനൊത്ത് ചിലവ് ചെയ്യാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളിലും നഷ്ടം ഉണ്ടായേക്കാം.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ കനത്ത തിരിച്ചടി നല്‍കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കഴിഞ്ഞ മാസത്തേക്കാള്‍ കച്ചവടം മോശമാകാന്‍ സാധ്യത. കയ്യില്‍ പണം നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. വസ്ത്രങ്ങള്‍ക്കും, ആഹാരത്തിനുമായി പണം അമിതമായി ചിലവഴിക്കാം. സമ്പാദിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. എത്ര ശ്രമിച്ചാലും സമാധാനം ലഭിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടാകാം. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പണം നഷ്ടമാകാന്‍ സാധ്യത കൂടുതല്‍. വസ്തുകൈമാറ്റം, പണം കൈമാറ്റം എന്നിവ വരും ദിവസങ്ങളില്‍ ഒഴിവാക്കുന്നത് നല്ലതാണ്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. സാമ്പത്തിക ലാഭം ഉണ്ടായിരിക്കുകയില്ല. ജോലി സ്ഥലത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിദേശ വാസ യോഗം നഷ്ടപ്പെടുന്നതാണ്. വരവിനേക്കാള്‍ ചെലവ് വര്‍ദ്ധിക്കും. സമ്പാദ്യ പദ്ധതികളില്‍ ചേരാന്‍ സാധിക്കുകയില്ല. കച്ചവടം നഷ്ടത്തിലാകാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
തിരുവാതിര
നല്ല ലാഭത്തിലായിരുന്ന കച്ചവടം വളരെ പെട്ടെന്ന് സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് പോകാം. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നടക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക ഉന്നമനത്തിനായി ചെയ്തെടുത്ത പല കാര്യങ്ങളും തകര്‍ച്ച നേരിട്ടേക്കാം. അടവുകള്‍ മുടങ്ങാന്‍ സാധ്യത. ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ഭരണി
ആരോഗ്യ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. ബന്ധുക്കള്‍ക്ക് പണം നല്‍കാതിരിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. ജോലി സ്ഥലത്ത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. സാമ്പത്തിക ലാഭം മാത്രം നോക്കി ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കാതെ വന്നേക്കാം. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications