Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
വിഷുദിനത്തില്‍ സൂര്യന് മൂലം 5 രാശിക്കാര്‍ക്ക് 8 മാസം നീണ്ടുനില്‍ക്കുന്ന സൗഭാഗ്യം: മേടം തുടക്കം ഗംഭീരമാകും
Sun's transit to Medam Rashi: ഏപ്രില്‍ 14 വിഷുദിനത്തില്‍ സൂര്യന് മേടം രാശിയില്‍ പ്രവേശിക്കുകയാണ്. നിലവില്‍ മീനം രാശിയിലാണ് സൂര്യന് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. വിഷുദിനത്തില്‍ തന്നെ ഐശ്വര്യ ദേവനായ സൂര്യന് മേടത്തില് പ്രവേശിക്കുന്നത് ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ, ഏപ്രില്‍ 14ന് സൂര്യ സംക്രമണത്തോടൊപ്പം വൈശാഖ സംക്രാന്തിയും മേടം സംക്രാന്തിയും രൂപപ്പെടുന്നു.

സൗര വര്‍ഷം വൈശാഖ മാസത്തില്‍ ആരംഭിക്കുന്നതിനാല്‍ 5 രാശിക്കാര്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. 8 മാസം നീണ്ടുനില്‍ക്കുന്ന സല്ഫലങ്ങള് അനുഭവിക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നു. ഏതെല്ലാം രാശിക്കാര്‍ക്ക്, എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാരുടെ അഞ്ചാം ഭാവാധിപന് സൂര്യനാണ്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് വിഷു ദിനത്തോടെ ജീവിതം ശോഭിക്കുന്നതാണ്. സൂര്യ തേജസിനാല്‍ ദോഷങ്ങള്‍ ശമിക്കുന്നതാണ്. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള അനുഗ്രഹം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. മക്കള്‍ മുഖാന്തരം സന്തോഷം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. സത്യസന്ധത നേട്ടങ്ങൡലേയ്ക്ക് നയിക്കുന്നതാണ്. കാലാകലമായി നടത്തിയെടുക്കണം എന്നാഗ്രഹിച്ച പല കാര്യങ്ങളും ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ജോലിയില്‍ പുരോഗതി കൈവരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ ലഗ്ന ഭാവത്തിന്റെ അധിപനാണ് സൂര്യന്. സൂര്യന് തേജസ്സോടെ ചിങ്ങം രാശിക്കാരില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. കുടുംബത്തില്‍ ഐശ്വര്യം വന്നു ചേരുന്നതാണ്. സൗഭാഗ്യ ലക്ഷ്മി അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ കണ്മുന്പില് തെളിയുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ജോലിയില്‍ വിജയം കൈവരിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രതിസന്ധികള്‍ അകലുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക്, പരിശ്രമങ്ങള്‍ക്കുള്ള ഫലം ലഭിക്കുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കാന്‍ അവസരങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനവധി തൊഴിലവസരങ്ങള്‍ രൂപപ്പെടുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും.ശാന്തിയും സമാധാനവും സ്വന്തമാക്കാന്‍ യോഗം രൂപപ്പെടുന്നതാണ്.
തുലാം
തുലാം രാശിയുടെ ലാഭ ഭാവത്തിന്റെ അധിപനായി സൂര്യന് നിലകൊള്ളുന്നു. അതിനാല്‍, സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും മുക്തി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ പ്രതീക്ഷിച്ചതിനേക്കാളാധികം ലാഭം കൈവരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ക്ക് ഫലം ശരിയായ വിധത്തില്‍ ലഭിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചേരാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കും. മാംഗല്യ യോഗം രൂപപ്പെടുന്നതാണ്. യാത്രകള്‍ അനവധി ചെയ്യാനും അവസരം ലഭിക്കുന്നതാണ്.
ധനു
ധനു രാശിയുടെ ഭാഗ്യ ഭാവത്തിന്റെ അധിപനാണ് സൂര്യന്. അതിനാല്‍, തൊട്ടതെല്ലാം സൗഭാഗ്യമാക്കി മാറ്റിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. കാലാന്തരങ്ങളായി അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വഭാവ മഹിമ മറ്റുള്ളവരെ പ്രീതിപ്പെടുത്തും.
കുംഭം
കുംഭം രാശിയുടെ എഴാം ഭാവത്തിന്റെ അധിപനാണ് സൂര്യന്. അതിനാല്‍, നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. കലാ-കായിക രംഗത്ത് പേരെടുക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്തും ശോഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications