Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
സൂര്യന്റെ നക്ഷത്രമാറ്റം ഇവരെ തുണയ്ക്കില്ല; കുറച്ചധികം വെള്ളം കുടിക്കേണ്ടി വരും
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ക്ക് അറിവും, ശക്തിയും, നല്ല ആരോഗ്യവും, നല്ല വ്യക്തിത്വവും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 19-ാം തീയ്യതിയോടെ സൂര്യന് അനിഴം നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

അനിഴം നക്ഷത്രം ശനിയുടെ നക്ഷത്രമായതിനാല്‍, സൂര്യന് അനിഴത്തില്‍ പ്രവേശിക്കുമ്പോള്‍ ശനിയുടെയും അനുഗ്രഹം ഓരോ രാശിക്കാര്‍ക്കും ലഭിക്കും. പക്ഷേ, ഓരോ രാശിക്കാരും ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ചാണ് ഇവര്‍ക്ക് ഫലവും ലഭിക്കുക. ഇത്തരത്തില്‍ നോക്കിയാല്‍ നവംബര്‍ 19 മുതല്‍ കുറച്ചധികം കഷ്ടകാലം അനുഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
എത്ര ആത്മാര്‍ത്ഥമായി പണി എടുത്താലും വേണ്ടത്ര അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കാത്തതായി തോന്നിയേക്കാം. പലരും നിങ്ങളെ കുറ്റപ്പെടുത്താം. വീട്ടില്‍ നിന്നുപോലും സന്തോഷം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. പുതിയ ജോലി ലഭിക്കുമെങ്കിലും അതില്‍ സംതൃപ്തി കണ്ടെത്താന്‍ പലപ്പോഴും സാധിച്ചെന്ന് വരികയില്ല. ദാമ്പത്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ നേരിടാന്സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. അലസമായി പണം കൈകാര്യം ചെയ്യുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കാന്‍ കാരണമായേക്കും.
മിഥുനം
സ്വത്ത് തര്‍ക്കങ്ങള്‍ വീട്ടില്‍ പതിവായിരിക്കും. യാത്രകള്‍ പദ്ധതി ഇട്ടാലും പല തടസ്സങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. മാനസികമായി തളര്‍ത്തുന്ന പല സംഭവ വികാസങ്ങളും നിങ്ങളെ തേടിയെത്താന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക തട്ടിപ്പിനിരയാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ദമ്പതികള്‍ക്കിടയില്‍ നല്ല സ്നേഹം ഉണ്ടെങ്കിലും മറ്റുള്ളവരുടെ വാക്കുകള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിക്കുക. ദേഷ്യം കുറയ്ക്കാന്‍ ശ്രമിക്കുന്നതും വളരെ നല്ലതായിരിക്കും.
തുലാം
ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക ബുദ്ധിമുട്ട് നിങ്ങളുടെ മാനസികാരോഗ്യം ഇല്ലാതാക്കുന്നതിന് കാരണാകുന്നു. ബന്ധുക്കള്‍ തമ്മില്‍ ശത്രുത വര്‍ദ്ധിക്കാന്‍ ഇതൊരു കാരണമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇല്ലാതാകാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവരാണ് നിങ്ങളെങ്കില്‍ സമയം അത്ര അനുകൂലമല്ല. പലവിധത്തിലുള്ള ക്ലേശങ്ങളും അനുഭവിക്കേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്. ജോലി ലഭിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. ക്ഷമയോടെ എല്ലാവരോടും പെരുമാറുന്നത് ക്ലേശങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്കും നിരവധി പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യത വളരെ കൂടുതലാണ്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് പ്രായമായവരോട് നല്ലരീതിയില്‍ പെരുമാറാന്‍ ശ്രദ്ധിക്കുക. പരുഷമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കുടുംബത്തില്‍ ചെറിയ രീതിയില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് ജോലിയെപ്പോലും ബാധിച്ചെന്ന് വരാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിട്ടുമാറാതിരിക്കാനും ഇതൊരു കാരണമാണ്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ചെറിയ രീതിയില്‍ തടസ്സങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications