Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
സുനഭായോഗം അതിശ്രേഷ്ഠം; കുടിലില്‍ നിന്ന് കൊട്ടാരത്തിലെത്താം, കൈവരുന്ന സൗഭാഗ്യങ്ങള്‍ക്ക് കണക്കില്ല
വേദ ജ്യോതിഷത്തിലെ വളരെ വിശേഷപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് സുനഭായോഗം. ചന്ദ്രനെ അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള യോഗമാണിത്. വളരെ അപൂര്‍വ്വമായ ഗ്രഹവിന്യാസമാണ് സുനഭായോഗത്തിന്റെ പ്രത്യേകത. സാമ്പത്തികമായ ഉന്നമനവും നേട്ടങ്ങളും വളര്‍ച്ചയും അപ്രതീക്ഷിത സൗഭാഗ്യങ്ങളും നല്‍കുന്ന യോഗമാണിത്. ഡിസംബര്‍ 11ന് സുനഭായോഗം സൃഷ്ടിക്കപ്പെട്ടിരുന്നു. ഇടവം, കന്നി, വൃശ്ചികം, മകരം, മീനം രാശികള്‍ക്കാണ് സുനഭായോഗം പ്രാപ്തമായത്.

എങ്ങനെ ഉണ്ടാകുന്നു
ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന രാശിയുടെ രണ്ട് അല്ലെങ്കില്‍ നാല് ഭാവത്തില്‍ ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി തുടങ്ങി ഏതെങ്കിലും താരാഗ്രഹങ്ങള്‍ വന്നാല്‍ സുനഭാ യോഗം സൃഷ്ടിക്കപ്പെടുന്നു. ചന്ദ്രനോ മറ്റ് കാരകഗ്രഹങ്ങളോ സ്വന്തം രാശിയിലോ അല്ലെങ്കില്‍ ഉച്ചരാശിയിലോ സ്ഥിതി ചെയ്യുമ്പോഴാണ് സുനഭായോഗം സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ സുനഭായോഗം പൂര്‍ണ്ണതോതില്‍ പ്രാപ്തമാകും. നേരെമറിച്ച് ഈ ഗ്രഹങ്ങള്‍ നീചരാശിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ സുനഭായോഗം വേണ്ടത്ര ഗുണം ചെയ്യും.
ഫലം
സുനഭായോഗം ഉള്ള ആളുകള്‍ സ്വന്തം കഴിവിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ ആയിരിക്കും. ഇവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെടും. പ്രയത്‌നത്തിലൂടെ സമ്പത്ത് ആര്‍ജ്ജിക്കുന്നവരായിരിക്കും ഇവര്‍. കഠിനാധ്വാനം ചെയ്യാനും അതിലൂടെ സ്വത്തുക്കള്‍ ആര്‍ജ്ജിക്കാനും ഇവര്‍ക്ക് യോഗമുണ്ടാകും. അധികാരസ്ഥാനങ്ങളില്‍ എത്താനും അധികാരസ്ഥാനങ്ങളില്‍ ശോഭിക്കാനും ഇവര്‍ക്ക് യോഗമുണ്ടാകും. ആഴത്തിലുള്ള അറിവ് ഈ യോഗമുള്ളകവരുടെ പ്രത്യേകതയാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും നേടാനും മറ്റുള്ളവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്ക് കഴിവുണ്ടായിരിക്കും.
സാമ്പത്തികവളര്‍ച്ച: സുനഭായോഗം ലഭിച്ചാല്‍ അവിചാരിതമായ സാമ്പത്തികനേട്ടങ്ങളും നിക്ഷേപ അവസരങ്ങളുംകൈവരും
കരിയര്‍നേട്ടം: ഇവര്‍ക്ക് കരിയറില്‍ അംഗീകാരവും കഠിനാധ്വാനത്തിന് ഫലവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും.
ബന്ധങ്ങള്‍ ദൃഢമാകും: സുനഭായോഗം ലഭിച്ചവര്‍ക്ക് വ്യക്തിബന്ധങ്ങളിലും ഉദ്യോഗബന്ധങ്ങളിലും സന്തോഷവും ഐക്യവും ഉണ്ടാകും.
വൈകാരിക സ്ഥിരത: മനസ്സിന് ശാന്തതും ഏകാഗ്രതയും കൈവരും. തീരുമാനം എടുക്കാനുള്ള കഴിവ് മെച്ചപ്പെടും.
സുനഭായോഗത്തിന് കാരകനായ ഗ്രഹം അനുസരിച്ച് യോഗഫലങ്ങളില്‍ മാറ്റം വരാം.
ചൊവ്വ ഗ്രഹം കൊണ്ടാണ് സുനഭായോഗം സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ ആ യോഗമുള്ളവര്‍ വീരന്മാര്‍ ആയിരിക്കും. സാഹസികകാര്യങ്ങളില്‍ തല്‍പ്പരരായിക്കും. പരാക്രമകാരികള്‍ ആയിരിക്കും. ഇവര്‍ കഠിനപരിശ്രമം ചെയ്യുന്നവരും ഉത്സാഹശീലരും ആയിരിക്കും. ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരും. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയാനോ അവര്‍ക്ക് അഹിതമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനോ ഇവര്‍ക്ക് മടിയുണ്ടാകില്ല.
ബുധന്‍ കാരണമാണ് സുനഭായോഗം സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ അവര്‍ തങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരുടെ ഇഷ്ടവും ആദരവും പിടിച്ചുപറ്റുന്നവര്‍ ആയിരിക്കും. ഇവര്‍ പഠനരംഗത്ത് മികവ് പുലര്‍ത്തും. ധാരാളം അറിവ് സമ്പാദിക്കും. കലാപരമായ കഴിവുകളും ഇവര്‍ക്കുണ്ടായിരിക്കും. മറ്റുള്ളവരോട് മാന്യമായും ആദരവോടെയും സംംസാരിക്കുന്ന ഇവരെ മുതിര്‍ന്നവര്‍ പോലും ബഹുമാനിക്കും. സ്വപ്രയത്‌നത്തിലൂടെ സാമ്പത്തികായി അഭിവൃദ്ധിപ്പെടാന്‍ ഇവര്‍ക്ക് സാധിക്കും.
വ്യാഴമാണ് സുനഭായോഗകാരകനെങ്കില്‍ മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന സ്ഥാനങ്ങളില്‍ ഇവര്‍ ശോഭിക്കും. ഇവര്‍ ശാസ്ത്രവിഷയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഇവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും. വളരെ ശ്രേഷ്ഠമായ കുടുംബത്തില്‍ ജനിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ടാകും.
ശുക്രനാണ് സുനഭായോഗകാരകനെങ്കില്‍ ആ ജാതകന് രാജതുല്യമായ പരിഗണനകളും ആദരവും അധികാരവും കൈവരും. ഇവര്‍ക്ക് കലാപരമായ കാര്യങ്ങളില്‍ വലിയ താല്‍പ്പര്യവും കഴിവുകളും ഉണ്ടായിരിക്കും. ഇവര്‍ക്ക് ഏറ്റവും മികച്ച ജീവിതപങ്കാളിയെ ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവര്‍ ആയിരിക്കും ഇവര്‍. മാത്രമല്ല, അധ്വാനത്തിലൂടെ സാമ്പത്തികമായി മുന്നേറാനും ഇവര്‍ക്ക് സാധിക്കും. വസത്രധാരണത്തില്‍ വളരെയധികം ശ്രദ്ധിക്കുകയും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തുന്നവരും ആയിരിക്കും. മറ്റുള്ളവരുടെ സ്‌നേഹത്തിനും ആദരവിനും പാത്രമാകും.
സുനഭായോഗം സൃഷ്ടിക്കുന്നത് ശനി ഗ്രഹം ആണെങ്കില്‍ ആ ജാതകര്‍ അതീവ ബുദ്ധിശാലികള്‍ ആയിരിക്കും. ബുദ്ധിസാമര്‍ത്ഥ്യത്തിലൂടെ മറ്റുള്ളവരെ മറികടന്ന് ജീവിതത്തില്‍ വിജയം നേടുകയും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുകയും ചെയ്യുന്നവര്‍ ആയിരിക്കും ഇവര്‍. സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങള്‍ ആയിരിക്കും ഇവര്‍. ഇവര്‍ പലവഴികളിലൂടെ സമ്പത്ത് ആര്‍ജ്ജിക്കും. മറ്റുള്ളവരുടെ സമ്പത്ത് അനുഭവിക്കാനും ഇവര്‍ക്ക് യോഗമുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











