Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
സൂര്യനും ശുക്രനും സംയോജിക്കുന്ന ഒക്ടോബര്‍ മാസം: ധനം ഇരട്ടിയാവും, ഭാഗ്യം വാതില്ക്കല് തേടി എത്തും രാശിക്കാര്‍
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യനും ശുക്രനും സംയോജിക്കുന്നത് ഒക്ടോബര്‍ 23-നാണ്. ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സൂര്യനും ശുക്രനും തുലാം രാശിയിലാണ് ഒക്ടോബര്‍ 23-ന് ഒത്തു ചേരുന്നത്. ഇത് ധനനേട്ടവും അതുപോലെ തന്നെ മാറ്റങ്ങളും കൊണ്ട് വരുന്നു. സമൃദ്ധി, സമ്പത്ത്, ആഢംബരം എന്നിവ നല്കുന്നതിനാല് ശുക്രനെ എപ്പോഴും ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ധാരാളം നല്കുന്നു. പലപ്പോഴും ഭാഗ്യ രാശിക്കാരില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സൂര്യനും ശുക്രനും ചേരുന്നു അതിന്റെ ഫലമായി ഇരട്ടി സാമ്പത്തിക നേട്ടത്തില്‍ ഈ രാശിക്കാര്‍
ശുക്രന്റെ മാറ്റം അനുകൂലമായ പല നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്നത് അനുഭവത്തില്‍ മനസ്സിലാക്കേണ്ടതാണ്. സൂര്യനോടൊപ്പം ശുക്രന് ചേരുമ്പോള്‍ ചില രാശിക്കാര്‍ക്ക് സൂര്യനെപ്പോലെ തേജസ്സുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടമുണ്ടാക്കുന്നതിനും എല്ലാം ഈ ഗ്രഹസംയോജനം തേടി എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റേയും ശുക്രന്റേയും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധനു രാശിക്കാരുടെ 11-ാം ഭാവത്തിലാണ് സംയോജനം നടക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത ശൈലിയിലും പ്രകടമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും തേടി എത്തും. സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു എന്നത് തന്നെയാണ് ഈ സമയത്തെ പ്രത്യേകത. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റേയും സൂര്യന്റേയും സംയോജനം വളരെ ശുഭകരമായ ഫലങ്ങള്‍ തേടി എത്തുന്നു. ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ നിങ്ങളുടെ ഭാഗ്യസ്ഥാനത്താണ് മികച്ച് നില്‍ക്കുന്നത്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ശുഭകാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി മുന്നോട്ട് പോവുന്നതിനും സാധ്യതയുണ്ട്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വപ്നങ്ങളെല്ലാം തന്നെ യാഥാര്‍ത്ഥ്യമാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നതിനാല് കാര്യങ്ങളില്‍ കൃത്യത പാലിക്കുന്നതിനും സാധിക്കും. ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും. വീട്ടില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. രാശിചക്രത്തിലെ മാറ്റം അനുസരിച്ച് നിങ്ങള്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ പലതും അനുകൂലമായി വരുന്നു. ബിസിനസ് രംഗത്ത് അനുകൂല നേട്ടങ്ങള്‍ തേടി എത്തും. പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത് വഴി അതും സാമ്പത്തിക സ്ഥിതി മികച്ചതാക്കും. പുതിയ തുടക്കങ്ങള്‍ ഐശ്വര്യത്തിലേക്കുള്ളതായിരിക്കും. പൂര്‍ത്തിയാക്കാത്ത പല ജോലിയും പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ച് നില്ക്കും എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. സൂര്യ ശുക്ര സംയോജനം നിങ്ങളില്‍ അനുകൂലമായ കുടുംബ ജീവിതവും പ്രദാനം ചെയ്യും. സൂര്യനെപ്പോലെ തിളങ്ങുന്നവരായിരിക്കും ഈ രാശിക്കാര്‍ എന്നതാണ് ഏറ്റവും മികച്ച കാര്യം. അത്രയധികം സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും.



Click it and Unblock the Notifications
