Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നവരാത്രിക്ക് ശേഷം സൂര്യന് തുലാം രാശിയില്‍, ഒക്ടോബറില്‍ ജീവിതം അടിമുടി മാറും
വേദ ജ്യോതിഷം അനുസരിച്ച് ഇത്തവണ നവരാത്രി ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് ഒക്ടോബര്‍ 12ന് അവസാനിക്കും. നവരാത്രിക്ക് ശേഷം ഗ്രഹങ്ങളുടെ രാജാവായ സൂര്യന് രാശി മാറുകയാണ്. ഒക്ടോബര്‍ പതിനേഴിന് സൂര്യന് ശുക്രന് അധിപതിയായുള്ള തുലാം രാശിയിലേക്ക് പ്രവേശിക്കും. ശുക്രന്റെ രാശിയിലേക്ക് സൂര്യനെത്തുന്നത് ചില രാശികള്‍ക്ക് വളരെ ഗുണം ചെയ്യും. ഇവര്‍ക്ക് ഭാഗ്യവും ഒപ്പം കരിയറിലും ബിസിനസിലും നേട്ടങ്ങളും ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യദേവന്റെ രാശിമാറ്റം ഗുണകരമായിരിക്കും. കാരണം സൂര്യന് ഈ രാശിയുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുക. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. അതോടൊപ്പം പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഏറെക്കാലമായി അലട്ടിയിരുന്ന സാമ്പത്തികപ്രശ്നങ്ങള്‍ അവസാനിക്കും. കൂടുതല്‍ നേരവും സമാധാനചിത്തരായി ഇരിക്കാനുള്ള ഭാഗ്യമുണ്ടാകും. ബിസിനസുകാര്‍ക്ക് പുതിയ കരാറുകള്‍ക്കോ പ്രോജക്ടുകള്‍ക്കോ അവസരമൊരുങ്ങും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തുന്ന സമയം കൂടിയാണിത്.
മേടം
സൂര്യന് രാശിമാറുന്നത് മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വളരെയധികം നേട്ടങ്ങളേകും. കാരണം സൂര്യന് ആ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് വൈവാഹിക ജീവിതത്തില്‍ സന്തോഷം വന്നണയുന്ന നാളുകളായിരിക്കും അത്. ജീവിതപങ്കാളിയുടെ പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ഈ കാലയളവില്‍ പ്രാപ്തമാകും. മേടം രാശിയുടെ അഞ്ചാമത്തെ ഭാവാധിപനാണ് സൂര്യന്. അതുകൊണ്ട് സന്താനങ്ങളുമായി ബന്ധപ്പെട്ട് സത്വാര്ത്തകള് കേള്‍ക്കാന്‍ യോഗമുള്ള സമയം കൂടിയാണിത്. കുടുംബജീവിതത്തില്‍ സമാധാനവും സന്തോഷവും പുലരും. സുഖസമൃദ്ധമായി കഴിയാനുള്ള ഭാഗ്യം കുടുംബത്തില്‍ എല്ലാവര്ക്കും ലഭിക്കും. ചില നല്ല വാര്‍ത്തകള്‍ ഈ കാലയളവില്‍ തേടിയെത്താം. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഭാഗ്യമുണ്ടാകുന്ന സമയം കൂടിയാണിത്.
കര്‍ക്കടകം
സൂര്യദേവന്റെ രാശിമാറ്റം കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വിശേഷ സൗഭാഗ്യമേകും. കാരണം സൂര്യന് ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ജീവിതത്തില്‍ സുഖസൗകര്യങ്ങളും സന്തോഷവും വര്‍ധിക്കും. വീടോ വസ്തുവോ വാങ്ങാനുള്ള യോഗവും ഈ രാശിക്കാര്‍ക്കുണ്ട്. സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിച്ചേക്കാം. കരിയര്‍ നേട്ടങ്ങള്‍ കൊണ്ട് സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ മുന്നേറാനും വിജയിക്കാനുമുള്ള അനേക അവസരങ്ങള്‍ ഇവരെ തേടിയെത്തും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും സാമ്പത്തികമായി മുന്നേറാനുള്ള മികച്ച അവസരമാണ്. ജോലിയില്‍ ശമ്പളവര്‍ധനയ്ക്ക് സാധ്യതയുണ്ട്. മാതാവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിത്തീരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
