Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
തുലാത്തിലെ സൂര്യന് തിരിച്ചടിക്കും, തൊഴിലിലും വ്യക്തിജീവിതത്തിലും വെല്ലുവിളികള്‍, ശത്രുക്കള്‍ ശക്തരാകും
സൗരയൂഥത്തിന്റെ കേന്ദ്രം എന്നതുപോലെ തന്നെ ജ്യോതിഷത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന നവഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്. ശാസ്ത്രീയമായി ഒരു ഗ്രഹമല്ലെങ്കില് കൂടിയും ഗ്രഹങ്ങളുടെ രാജാവ് എന്നാണ് ജ്യോതിഷത്തില്‍ സൂര്യന് അറിയപ്പെടുന്നത്. നിത്യജീവിതത്തില്‍ സൂര്യന്റെ സ്വാധീനം നേരിട്ട് അനുഭവിക്കുന്നവരാണ് നമ്മള്. സൂര്യനില്ലെങ്കില്‍ ഭൂമിക്കും ജീവജാലങ്ങള്‍ക്കും നിലനില്‍പ്പില്ല. പക്ഷേ പരോക്ഷമായും സൂര്യന്റെ സ്വാധീനം നമ്മുടെ ജീവിതത്തിലുണ്ട്. നമ്മളറിയാതെ ജനനം മുതല്‍ നമ്മുടെ പല കാര്യങ്ങളിലും സൂര്യന് ഇടപെടുന്നുണ്ട്. അക്കാര്യങ്ങളെക്കുറിച്ച് വിശദമായ അറിവുകള്‍ നല്കാന് ജ്യോതിഷത്തിന് സാധിക്കും.

ഒരു വ്യക്തിയുടെ ആത്മാവ് തന്നെ സൂര്യനാല്‍ നിര്വ്വചിക്കപ്പെടുന്നുവെന്നാണ് ജ്യോതിഷം കരുതുന്നത്. ധൈര്യം, ദൃഢചിത്തത, ആത്മവിശ്വാസം എന്നിവയ്ക്കെല്ലാം നിദാനം സൂര്യനാണ്. അതുകൊണ്ടുതന്നെ ജ്യോതിഷപ്രകാരമുള്ള സൂര്യന്റെ ചലനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബര്‍ 17ന് സൂര്യന് തുലാം രാശിയിലേക്ക് കടക്കുകയാണ്. ശുക്രന് ആധിപത്യമുള്ള രാശിയാണ് തുലാം. ശുക്രനും സൂര്യനും ശത്രു ഗ്രഹങ്ങളാണ്. അതുകൊണ്് ഈ രാശിമാറ്റം പൊതുവെ അത്ര ഗുണകരമാകില്ല. ചില രാശികള്‍ക്ക് തുലാത്തിലെ സൂര്യന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കില്ല എങ്കിലും ചില രാശികള്‍ക്ക് വളരെ മോശം സമയമാണ് ഈ രാശിമാറ്റം മൂലം വരാന്‍ പോകുന്നത്.
തുലാത്തിലെ സൂര്യന് - ദോഷഫലങ്ങള്‍
സൂര്യന് രാശിയിലെത്തുന്നതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ഈ കാലയളവില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കും. ചെറിയ തീരുമാനം എടുക്കാന്‍ പോലും സമയം വേണ്ടിവന്നേക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ഈ സമയം മോശമാണ്. മറ്റുള്ളവര്‍ക്കായി സ്വന്തം ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാന്‍ ഇവര്‍ തുനിഞ്ഞേക്കും. കാര്യങ്ങള്‍ പ്രതീക്ഷിക്കൊത്ത നടക്കാത്തത് കൊണ്ട ഇവര്‍ സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങും. എല്ലാവരും തനിക്കെതിരാണെന്നും ഒറ്റപ്പെട്ടെന്നും തോന്നും. ചിന്തിക്കാതെയുള്ള സംസാരത്തിലൂടെ മറ്റുള്ളവരെ വേദനിപ്പിച്ചേക്കും. സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കും. മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാത്തതിന് പഴി കേള്‍ക്കേണ്ടായി വരും.
സൂര്യന്റെ രാശിമാറ്റത്തിലൂടെ വരുംദിവസങ്ങളില്‍ കഷ്ടകാലത്തിലേക്ക് കാലെടുത്തുവെക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ കാലയളവില്‍ കരിയറില്‍ കാര്യമായ പുരോഗതി ഉണ്ടാകില്ല. ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് സൂര്യന്റെ സ്ഥാനം. ഇവരുടെ അഞ്ചാം ഭാവത്തിന്റെ അധിപതിയാണ് സൂര്യന്. സഹപ്രവര്‍ത്തകരാല്‍ ജോലിയില്‍ പലവിധ തടസ്സങ്ങള്‍ നേരിടും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടിവന്നേക്കും. അവ പ്രതീക്ഷിച്ചത്ര ഫലവത്താകില്ല. സാമ്പത്തികമായി പാളിച്ചകള്‍ സംഭവിച്ചേക്കും. ലാഭം ഉണ്ടായാല്‍ പോലും സമ്പാദ്യം വളരാതെ വരാം. കുട്ടികളുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും ആശങ്ക നല്‍കിയേക്കും. വലിയ നിക്ഷേപങ്ങള്‍ ഈ സമയം നടത്താത്താണ് ഉചിതം.
ഇടവം
ഇടവം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. ബിസിനസ് രംഗത്തുള്ള ഇടവം രാശിക്കാര്‍ പണം ഉണ്ടാക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിടും. എതിരാളികള്‍ ശക്തരാകും. നിങ്ങളുടെ ദുര്‍ബലത മുതലെടുത്ത് വളരും. ഈ സമയത്തെടുക്കുന്ന തീരുമാനങ്ങള്‍ മോശം ഫലങ്ങള്‍ ഉണ്ടാക്കും. സാമ്പത്തികമായ നഷ്ടങ്ങള്‍ സംഭവിച്ചേക്കും. ചിലവുകള്‍ വര്‍ധിക്കും. ഇതുകാരണം മാനസിക സമ്മര്‍ദ്ദം കൂടും. വരവുചിലവുകള്‍ ഒത്തുപോകാത്തതിനാല്‍ സമ്പാദ്യം നിലയ്ക്കും. കരിയറില്‍ സംതൃപ്തി കുറയും. ജോലി നഷ്ടപ്പെടാനോ രാജിവെക്കാനോ സാധ്യതയുണ്ട്. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകളുടെ അഞ്ചാം ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. റൊമാന്‍സ്, കുട്ടികള്‍, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് ഇത്. ഈ രാശിയുടെ മൂന്നാംഭാവത്തിന്റെ അധിപനാണ് സൂര്യന്. ഈ കാലയളവില്‍ ജീവിതത്തില്‍ അനിശ്ചിതത്വങ്ങള്‍ ഉണ്ടാകും. ഭാവിയെ കുറിച്ച് ആശങ്കപ്പെടും. ജോലിയിലും പ്രശ്നങ്ങള്‍ നേരിടും. ജോലി മികവോടെ ചെയ്യാന്‍ കഴിയില്ല. നിലവിലെ ജോലി വിട്ട് പുതിയത് തേടുന്നത് അബദ്ധമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയുടെ രണ്ടാം ഭാവാധിപനാണ് സൂര്യന്. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതവുമായി ബന്ധപ്പെട്ട ഭാവമാണിത്. ഇവരുട നാലാം ഭാവത്തിലാണ് രാശിമാറ്റം നടക്കുന്നത്. തല്‍ഫലമായി ജോലിയിലും സാമ്പത്തികകാര്യങ്ങളിലും വെല്ലുവിളികള്‍ നേരിടും. കരിയറില്‍ മുന്നേറുന്നതിനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ കുറവായിരിക്കും. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും ഇടയാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ എതിരാളികളില്‍ നിന്നുള്ള മത്സരം ശക്തമാകും. ലാഭം കൂടാന്‍ ഇടയുണ്ടെങ്കിലും വളര്‍ച്ച കുറയും.
തുലാം
തുലാം രാശിയുടെ 11ാം ഭാവാധിപനാണ് സൂര്യന്. പതിനൊന്നാം ഭാവത്തില്‍ സൂര്യന് ക്രൂരസ്വഭാവമായിരിക്കും. ഈ രാശിയുടെ ഒന്നാം ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. ഈ കാലയളവില്‍ ജീവിതത്തില്‍ പൊതുവെ തൃപ്തിക്കുറവ് അനുഭവപ്പെടാം. മറ്റുള്ളവരോട് പെരുമാറ്റം മോശമാകും. ജോലിയില്‍ താല്‍പ്പര്യവും സംതൃപ്തിയും കുറയും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരുമായുള്ള അടുപ്പം കുറയും. ശമ്പളം പര്യാപ്തമല്ലാത്തതിന്റെ പ്രതിസന്ധികള്‍ ഉടലെടുക്കും. നിക്ഷേപത്തിനോ തിരിച്ചടവിനോ സാധിക്കാതെ വരും. ചിലവുകള്‍ അധികരിക്കുന്നത് കൊണ്ട് സമ്പാദ്യം സാധ്യമാകില്ല.
മകരം
മകരം രാശിയുടെ എട്ടാം ഭാവത്തിന്റെ അധിപനാണ് സൂര്യന്. പത്താം ഭാവത്തിലാണ് രാശിമാറ്റം നടക്കുന്നത്. ഈ ഭാവത്തില്‍ സൂര്യന് ദുര്‍ബലനായിരിക്കും. തൊഴിലില്‍ പോസിറ്റീവ് ആയ കാര്യങ്ങള്‍ സംഭവിക്കില്ല. ജോലിസമ്മര്‍ദ്ദവും വെല്ലുവിളികളും കൂടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. വളരെ ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ട്. എതിരാളികളുടെ നീക്കങ്ങള്‍ ശക്തമാകും. കുടുംബത്തില്‍ ചിലവുകള്‍ അധികരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications