Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൂര്യന് ഇന്നുമുതല്‍ തുലാം രാശിയില്‍; ആപത്തുകള്‍ കാത്തിരിക്കുന്ന മാസം, ശ്രദ്ധിക്കേണ്ട 4 രാശികള്‍
എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിമാറ്റം ജ്യോതിഷത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ്. നമ്മുടെ അഹംബോധത്തെയും തിരിച്ചറിയലിനെയും ജീവിത ലക്ഷ്യത്തെ തന്നെയും സ്വാധീനിക്കുന്ന ഗ്രഹമാണ് സൂര്യന്. അതിനാല്‍ തന്നെ സൂര്യന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്.
എല്ലാ രാശികളിലും ഏതെങ്കിലും തരത്തിലുള്ള പ്രതിഫലനങ്ങള്‍ സംക്രാന്തിയെന്നും അറിയപ്പെടുന്ന സൂര്യന്റെ രാശിമാറ്റത്തിലൂടെ വന്നുചേരും.

ഒക്ടോബര്‍ മാസത്തിലെ സംക്രാന്തി ഇന്ന്, ഒക്ടോബര്‍ പതിനേഴിനാണ്. ശരത് പൗര്‍ണ്ണമിക്ക് ശേഷം സൂര്യനിന്ന് തുലാം രാശിയിക്ക് വന്നെത്തി. ഇനിയുള്ള 31 ദിവസം, അതായത് നവംബര്‍ 16 വരെ സൂര്യന് തുലാം രാശിയിലായിരിക്കും. സൂര്യന്റെ ഈ രാശിമാറ്റം പ്രതികൂലമാകാന് പോകുന്ന ചില രാശികള്‍ ഉണ്ട്. അവര്‍ അടുത്ത ഒരു മാസം വളരെ കരുതലോടെ നീങ്ങണം. സാമ്പത്തികമായ തിരിച്ചടികളും പ്രതിസന്ധികളും ഇവര്‍ തരണം ചെയ്യേണ്ടതായി വരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
സൂര്യന് തുലാത്തില്‍ എത്തിയിരിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായ രാശിമാറ്റമാണ്. നവംബര്‍ 16 വരെ ഇവര്‍ വളരെ കരുതലോടെ ഇരിക്കണം. ഈ കാലയളവില്‍ സാമ്പത്തികമായ നഷ്ടങ്ങള്‍ ഉണ്ടാകാം. ചിലവ് വര്‍ധിക്കുന്ന സ്ഥിതി വരും. ആരോഗ്യം മോശമാകും. മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്നും തിരിച്ചടിയുണ്ടാകും. നഷ്ടങ്ങള്‍ സംഭവിക്കും.
തുലാം
സൂര്യന്റെ രാശിമാറ്റം തുലാം രാശിയില്‍ ജനിച്ചവര്‍ക്കും അനുകൂലമാകില്ല. ജോലിസ്ഥലത്ത് പലതരത്തിലുള്ള തടസ്സങ്ങള്‍ അനുഭവപ്പെടും. ബിസിനസുകള്‍ തകരാനും സാമ്പത്തികനഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. എന്തുകാര്യം ചെയ്യുമ്പോഴും ആലോചിക്കുകയും കരുതലോടെ ചെയ്യുകയും വേണം. വെല്ലുവിളികളില്‍ വ്യക്തമായി ചിന്തിച്ച് ധൈര്യത്തോടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക. പണം കൊടുക്കുന്നതിലും വാങ്ങുന്നതിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്. പങ്കാളിയുമായി അഭിപ്രായഭിന്നത രൂപപ്പെടാന്‍ സാധ്യതയുണ്ട്.
മകരം
തുലാം രാശിയിലെ സൂര്യന് വെല്ലുവിളി സൃഷ്ടിക്കുന്ന അടുത്ത രാശി മകരമാണ്. പ്രയത്നങ്ങളും കഠിനാധ്വാനങ്ങളും ഫലം നല്‍കാതെ പോകും. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളുകളാണെങ്കില്‍ ഈ കാലയളവില്‍ യാത്രകള്‍ കുറയ്ക്കുന്നതാണ് നല്ലത്. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുത്തിരുന്നവര്‍ക്ക് ഈ കാലയളവില്‍ നിരാശരാകേണ്ടിവരും.
മീനം
സൂര്യന് തുലാം രാശിയില്‍ എത്തുന്നത് മീനം രാശിക്കാര്‍ക്കും ഗുണകരമാകില്ല. ഇവര്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നെത്തും. ജോലിസ്ഥലത്ത് എതിരാളികളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തിലും വളരെ കരുതലോടെ നീങ്ങണം. പങ്കാളിയുമായി വഴക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികകാര്യങ്ങളിലും കരുതല്‍ വേണം. വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
