Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
നവംബര്‍ 6-ലെ പുലരിയില്‍ ഭാഗ്യം തെളിയും 3 രാശിക്കാര്‍: സൂര്യന് വിശാഖത്തിലെത്തുമ്പോള് തലവര തെളിയുന്നവര്‍
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും ഉണ്ടാവുന്നു. ഇതിന്റെ ഫലമായി അത് നമ്മുടെയെല്ലാം ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന ഓരോ മാറ്റങ്ങളും ധനപരമായും കരിയര്പരമായും എങ്ങനെയെല്ലാം ജീവിതത്തെ ബാധിക്കുന്നു എന്നത് ആദ്യം തിരിച്ചറിയണം. അതിനായി രാശിമാറ്റത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. 2024 നവംബര്‍ 6-നാണ് സൂര്യന് വിശാഖം നക്ഷത്രത്തിലേക്ക് മാറുന്നത്. അതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്.
സൂര്യന്റെ സുഹൃത്തായ വ്യാഴമാണ് വിശാഖത്തെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അത് ഗുണഫലങ്ങള്‍ മാത്രമാണ് പ്രദാനം ചെയ്യുന്നതും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ സൂര്യന് നമുക്ക് നല്കുന്നു എന്ന് നോക്കാം. അതിലുപരി നവംബര്‍ 6 മുതല്‍ ഭാഗ്യം തെളിയുന്ന മൂന്ന് രാശിക്കാരെക്കുറിച്ചും നമുക്ക് നോക്കാം. ഇവരുടെ ജീവിതത്തില്‍ എല്ലാ തരത്തിലും ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നു.

മേടം രാശി
മേടം രാശിക്കാരെ സൂര്യന്റെ നക്ഷത്രമാറ്റം ഗുണഫലങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. സൂര്യന് മേടം രാശിയില്‍ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും ഇത് ഈ രാശിക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കൂടുതല്‍ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തുകയും അത് നേടിയെടുക്കുകയും ചെയ്യുന്നു. കൂടാതെ ബിസിനസില്‍ മികച്ച നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. നിര്‍ണായകമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയം കൂടിയാണ് നവംബര്‍ 6-ന് ശേഷം എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസ് പദ്ധതികള്‍ നിങ്ങള്‍ കൊണ്ട് വരുകയും അത് നടപ്പിലാക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. സമൂഹത്തില്‍ ബഹുമാനവും സ്നേഹവും നിങ്ങളെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായാ പല മാറ്റങ്ങളും ഉണ്ടാവുന്നു സൂര്യന്റെ നക്ഷത്രമാറ്റം വഴി. ഇവരില്‍ മൂന്നാം ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ഇവരുടെ ജീവിതത്തില്‍ ഒരു തരത്തിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിലൂടെ ജീവിതം തന്നെ രക്ഷപ്പെടുന്നു., സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതിനേക്കാള് ഉയരത്തിലെത്തുന്നു. പലപ്പോഴും വിദേശത്ത് നിന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഇങ്ങോട്ട് തേടി വരുന്നു. കൂടാതെ ബിസിനസ് വിജയിപ്പിക്കുന്നതിലേക്കും കാര്യങ്ങളെത്തുന്നു.
വൃശ്ചികം രാശി
സൂര്യന്റെ രാശിമാറ്റം പലപ്പോഴും വൃശ്ചികം രാശിക്കാരെ വളരെയധികം മികച്ച അവസ്ഥയിലേക്ക് എത്തുന്നു. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് നക്ഷത്രമാറ്റം സംഭവിക്കുന്നത്. കര്‍മ്മരംഗത്തെ അധിപനാണ് സൂര്യന് എന്നത് കൊണ്ട് തന്നെ ജോലിയില്‍ വളരെയധികം ആത്മാര്‍ത്ഥതയും അതനുസരിച്ചുള്ള ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയിലും ബിസിനസിലും മികച്ച നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ നിങ്ങളോടൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ സന്നദ്ധരാവും. പ്രശ്നങ്ങളെല്ലാം തന്നെ വളരെക്കാലത്തേക്ക് ഒഴിഞ്ഞ് നില്ക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ബിസിനസ് കൂടുതല്‍ വിപുലീകരിക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു സമയം തന്നെയാണ് സൂര്യന്റെ നക്ഷത്രമാറ്റം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
