Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
സൂര്യന് കന്നി രാശിയില്‍ വെറുതേ നില്‍ക്കില്ല: ഇന്ന് മുതല്‍ നാളുകളെണ്ണാം ഭാഗ്യവരവിനായി
സൂര്യന്റെ രാശിമാറ്റം എപ്പോഴും ചര്‍ച്ചയാവുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അധികം സ്വാധീനം ചെലുത്തുന്ന ഗ്രഹമേതാണെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഗ്രഹം സൂര്യനായിരിക്കും. കാരണം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ ചെറുചലനം പോലും നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വേദജ്യോതിഷ പ്രകാരം അത്തരം ഒരു മാറ്റമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കന്നി രാശിയിലേക്ക് സെപ്റ്റംബര്‍ 16 അതായത് ഇന്ന് മുതല്‍ സൂര്യന് മാറിയിരിക്കുന്നു.
ഇനി വരുന്ന ഒരു മാസത്തോളം സൂര്യന് കന്നി രാശിയില്‍ തന്നെ തുടരുന്നു. എന്നാല്‍ സൂര്യന് കന്നി രാശിയില്‍ എത്തിയതോടെ ചില രാശിക്കാരില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നുണ്ട്. കന്നി രാശിയിലേക്കുള്ള സൂര്യന്റെ മാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അത് എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ കന്നി രാശി സംക്രമണത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഭാവിയെക്കുറിച്ചുള്ള ഇവരുടെ എല്ലാ ആശങ്കകളും അകലുന്നു. പല വിധത്തിലുള്ള നല്ല വാര്‍ത്തകളും നിങ്ങളെ തേടി എത്തും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നേരിടേണ്ടി വരില്ല.
മിഥുനം രാശി
സൂര്യന് കന്നി രാശിയില്‍ പ്രവേശിച്ചാല്‍ മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സ്വാധീനം ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നൂ. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സമയം അനുകൂലം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സൂര്യന്റെ കന്നി രാശി സംക്രമണം നല്കുന്നു. പലപ്പോഴും നിങ്ങളുടെ സ്വാധീനം നിമിത്തം സ്ഥാനമാനങ്ങള്‍ തേടി വരുന്നു. എല്ലാ ജോലികളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. പാരമ്പര്യ സ്വത്തുക്കള്‍ കൈക്കുള്ളിലാവുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. ഇവരുടെ ജീവിതം വളരെയധികം മെച്ചപ്പെടുന്നു. ആഗ്രഹിക്കുന്ന ജീവിതം കൈപ്പിടിയില്‍ ആക്കാന്‍ ഇവര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. വിദേശത്തേക്ക് യാത്ര നടത്തുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരും. ബിസിനസ് നടത്തുന്നവര്‍ക്കും അനുകൂല സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സൂര്യന് നല്കുന്നു. ഇതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും ഭാഗ്യം നിങ്ങളോടൊപ്പം ചേര്‍ന്ന് പോവുന്നു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായി വരുമെങ്കിലും അത് കൊണ്ട് ദോഷങ്ങള്‍ സംഭവിക്കുന്നില്ല. ജോലിയില്‍ സ്ഥാനമാറ്റങ്ങളും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവാം. കരിയര്‍ മെച്ചപ്പെടുത്താന്‍ പുതിയ അവസരങ്ങള്‍ തേടി വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
