Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സ്വരാശിയില്‍ നിന്ന് കന്നിയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് സൂര്യന്; ശുഭഫലങ്ങള്‍ ഇവ
വേദജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിതകാലത്തിന് ശേഷം നിലകൊള്ളുന്ന രാശി വിട്ട് അടുത്ത രാശിയിലേക്ക് കടക്കും. സൂര്യന് നിലവില്‍ സ്വന്തം രാശിയായ ചിങ്ങത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പതിനേഴിന് സൂര്യന് ചിങ്ങത്തില് നിന്നും മിത്രരാശിയായ കന്നിയിലേക്ക് കടക്കും. ഈ രാശിമാറ്റത്തിന്റെ പ്രഭാവം എല്ലാവരുടെ ജീവിതത്തിലും അനുഭവവേദ്യമാകുമെങ്കിലും പ്രധാനമായും മൂന്ന രാശികള്‍ ഈ രാശിമാറ്റത്തിന്റെ ഗുണഫലങ്ങള്‍ സ്വന്തമാക്കും. അവര്‍ക്ക് സെപ്റ്റംബര്‍ പകുതി മുതല്‍ നല്ലകാലം തെളിയുകയും എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ കഴിയുകയും ചെയ്യും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ രാശിമാറ്റം ഗുണകരമാകും. കാരണം ഇവരുടെ ലഗ്നഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. അതിനാല്‍ ഈ സമയത്ത് ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമായിത്തീരും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള മികച്ച അവസരങ്ങള്‍ വന്നുചേരും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാകും. ഇവര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യത വര്‍ധിക്കും. സമൂഹത്തില്‍ പ്രശസ്തിയും പെരുമയും ഉണ്ടാകും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. കാരണം ഇവരുടെ കര്മ്മഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. അതിനാല്‍ കര്‍മ്മരംഗങ്ങളില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കര്‍മ്മമേഖലകളില്‍ സാമ്പത്തികനേട്ടവും വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ബുദ്ധിപരമായി ചിന്തിക്കാന്‍ തുടങ്ങും. ഇവരുടെ ചിന്തകളും പ്രവൃത്തികളും അധികാരികളുടെ ശ്രദ്ധയാകര്‍ഷിക്കും. കരിയറില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ വലിയ ലാഭങ്ങള്‍ തേടിയെത്തും. ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താന്‍ കഴിയും.
മകരം
സൂര്യന്റെ രാശിമാറ്റം മകരം രാശിക്കാര്‍ക്കും ഗുണമായി മാറും. കാരണം ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ടോ ബിസിനസുമായി ബന്ധപ്പെട്ടോ കൂടുതല്‍ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. ഈ രാശിയില്‍ ജനിച്ച ചിലയാളുകള്‍ക്ക് വിദേശയാത്രയ്ക്കും യോഗമുണ്ടാകും. ഈ സമയത്ത് സുഹൃത്തുക്കളുടെ പൂര്‍ണ്ണമായ പിന്തുണ ഇവര്ക്കുണ്ടകും. മംഗളകരമായ കാര്യങ്ങളില്‍ പങ്കുകൊള്ളും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
