Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഇന്നേക്ക് അഞ്ചാംദിവസം മാറ്റങ്ങള്‍ കാണാം, സൂര്യന് ഇനി ചൊവ്വയുടെ രാശിയില്‍, കാത്തിരിക്കുന്നത് സമൃദ്ധി
ഗ്രഹങ്ങളുടെ രാജാവും സൗരയൂഥത്തിന്റെ കേന്ദ്രവുമായ സൂര്യന് ഏകദേശം മാസത്തിലൊരിക്കല്‍ രാശി മാറുന്നുണ്ട്. നിലവില്‍ സൂര്യന് ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. നവംബര്‍ 16ന് ധനുവില്‍ നിന്നും വൃശ്ചികത്തിലേക്ക് സൂര്യന് പ്രവേശിക്കുകയാണ്. ചൊവ്വയുടെ രാശിയാണ് വൃശ്ചികം. ചൊവ്വയും സൂര്യനും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. ഈ സൂര്യ സംക്രമണം ചില രാശികള്‍ക്ക് ഗുണഫലദായകമാണ്. ഇവര്‍ക്ക് സമ്പത്തും സൗഭാഗ്യവും മറ്റ് നേട്ടങ്ങളും കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യ സംക്രമണം നേട്ടമാകും. കാരണം സൂര്യന് ഈ രാശിയുടെ ധനത്തിന്റെയും ഭാഷണത്തിന്റെയും ഭാവത്തിലാണ് രാശിമാറ്റത്തിന് ഒരുങ്ങുന്നത്. ഈ രാശിമാറ്റം കൊണ്ട് തുലാം രാശിക്കാര്‍ക്ക് ആകസ്മികമായ ധനനേട്ടം ഉണ്ടാകും. ആലോചിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടും. കര്‍മ്മ രംഗത്തും ബിസിനസിലും ധനനേട്ടം ഉണ്ടാകും. സംസാരം കൂടുതല്‍ ആകര്‍ഷകമാകും. മറ്റുള്ളവര്‍ ഇവരുടെ സംസാരത്തില്‍ ആകൃഷ്ടരാകും.
കര്‍ക്കടകം
സൂര്യന്റെ രാശിമാറ്റം കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് ശുഭഫലദായകമാണ്. കാരണം സൂര്യന് ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് രാശിമാറ്റത്തിന് തയ്യാറെടുക്കുന്നത്. അഞ്ചാം ഭാവം സന്താനങ്ങളുമായി ബന്ധപ്പെട്ട ഭാവമാണ്. അതുകൊണ്ട് ഇക്കാലയളവില്‍ സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ കേള്‍ക്കാനിടവരും. കുട്ടികള്‍ക്ക് ജോലി ലഭിക്കുകയോ അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകുകയോ ചെയ്യും. പ്രണയം വിവാഹത്തിലെത്താനുള്ള സാഹചര്യമൊരുങ്ങും. ഈ കാലയളവില്‍ അപ്രതീക്ഷിതമായ സാമ്പത്തികനേട്ടം ഇവര്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കുകയും പഠനം മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യം തൃപ്തികരമാകും. ആധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യദേവന്റെ രാശിപരിവര്‍ത്തനം നല്ല ദിവസങ്ങള്‍ക്ക് തുടക്കമാകും. കാരണം സൂര്യന് ഇവരുടെ നാലാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് സുഖങ്ങളും സൗകര്യങ്ങളും വര്‍ധിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരായാലും ബിസിനസുകാരായാലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. ഇവരുടെ വരുമാനം വര്‍ധിക്കുകയും സാമ്പത്തിക സ്ഥിരത നേടുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ്സ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇക്കാലയളവില്‍ വലിയ ലാഭം തേടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications