Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
പൂരം നക്ഷത്രത്തിലേക്ക് സൂര്യനെത്തുന്നു, നാല് രാശികള്‍ക്ക് ഐശ്വര്യവും സമ്പത്തും നാള്‍ക്കുനാള്‍ വര്‍ധിക്കും
ജ്യോതിഷപ്രകാരം നവഗ്രഹങ്ങള്‍ 12 രാശികളിലും 27 നക്ഷത്രങ്ങളിലും സംക്രമണം നടത്തുന്നുണ്ട്. പക്ഷേ ഓരോ ഗ്രഹവും വ്യത്യസ്ത കാലയളവുകളിലാണ് സംക്രമണം നടത്തുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മാസം തോറും രാശിയും നക്ഷത്രവും മാറുന്നു. സെപ്റ്റംബര്‍ 30ന് സൂര്യന് പൂരം നക്ഷത്രത്തിലേക്ക് കടക്കാനിരിക്കുകയാണ്. ശുക്രനാണ് പൂരം നക്ഷത്രത്തിന്റെ അധിപന്. ശുക്രനും ഇതേ സമയം പൂരം നക്ഷത്രത്തില്‍ വിരാജിതനായിരിക്കും.

ജ്യോതിഷശാസ്ത്രം അനുസരിച്ച് സൂര്യനും ശുക്രനും തമ്മില്‍ അത്ര അനുകൂലമായ ബന്ധമല്ല. എങ്കിലും ശുക്രന്റെ നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ സ്ഥാനമാറ്റം ചില രാശികള്‍ക്ക് ഗുണകരമാകും. അവര്‍ക്ക് ഈ കാലയളവില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാകും. അവരുടെ കരിയറിലും വ്യക്തിജീവിതത്തിലും സന്തോഷവും സംതൃപ്തിയും നിറയും.
ഈ രാശികള്‍ ഏതെല്ലാമാണെന്നറിയാം.
മേടം
സൂര്യന്റെ നക്ഷത്രമാറ്റ സമയത്ത് മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ സുഖങ്ങളും സൗകര്യങ്ങളും കൈവരും. തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. അതേസമയം, ഉദ്യോഗസ്ഥരായിട്ടുള്ളവര്ക്ക് പുതിയ ജോലി ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. പുതിയ, മികച്ച തൊഴില്‍ അവസരങ്ങളും ശമ്പളവര്‍ധനയും ഈ സമയത്ത് ഉണ്ടായേക്കാം. സൂര്യന്റെ അനുഗ്രഹത്താല്‍ ഇവരുടെ സാമ്പത്തികനില മെച്ചപ്പെടും.
ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് സാമ്പത്തികമായി നേട്ടങ്ങള്‍ നല്‍കും. ലാഭം കുതിച്ചുയരുകയും ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരുകയും ചെയ്യും. കുടുംബത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹം പുലരുകയും ചെയ്യും.
ചിങ്ങം
സൂര്യന് പൂരം നക്ഷത്രത്തിലേക്ക് കടക്കുന്നതോടെ സൂര്യന്റെ സ്വരാശിയായ ചിങ്ങത്തില് ജനിച്ചവര്‍ക്ക് സാമ്പത്തികപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് പൊതുവേ കൂടുതല്‍ ഉത്സാഹവും ഊര്‍ജ്ജവും തോന്നുന്ന സമയമായിരിക്കും ഇത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ഇവരുടെ ജീവിതശൈലിയിലും സംസാരത്തിലുമെല്ലാം സാരമായ മാറ്റം പ്രകടമാകും.
സൂര്യന്റെ നക്ഷത്രമാറ്റത്താല് പുതിയ വരുമാനസ്രോതസ്സുകള്‍ തുറക്കപ്പെടുകയും ബിസിനസുകള്‍ വിജയിക്കുന്നതിന് നല്ല ചാന്സുകള് ഉണ്ടാകുകയും ചെയ്യും. ബിസിനസില്‍ നിന്നും ലാഭം കൊയ്യാനുള്ള അവസരം ഉണ്ടാകും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് നല്ല അവസരമാണ്. കാരണം ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടത്തിനുള്ള ഏറ്റവും നല്ല സമയമാണ് മുന്നിലുള്ളത്. ജീവിതപങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാകും. ഇവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കും.
കന്നി
സൂര്യന് പൂരം നക്ഷത്രത്തിലേക്ക് കടക്കുമ്പോള്‍, കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറയും. ഇവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം പൂവണിയുന്ന സമയമാണിത്. തൊഴിലിലെ എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടുകയും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇവരോടുള്ള ആദരവും സ്നേഹവും വര്‍ധിക്കുകയും ചെയ്യും. തൊഴില്‍സ്ഥലത്ത് അംഗീകാരം ലാഭിക്കും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ കാലയളവില്‍ സാധിക്കും.
സമൂഹത്തില്‍ സ്വാധീനമുള്ള ആളുകളുമായി ബന്ധപ്പെടാനും ഭാവിയില്‍ ആ ബന്ധം ഗുണകരമാകാനും സാധ്യതയുണ്ട്. സമൂഹ്യത്തില് സ്വന്തമായ ഒരിടം നേടാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും.വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള നല്ല അവസരവും മുമ്പിലുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ആനുകൂല്യങ്ങളോ മറ്റ് നേട്ടങ്ങളോ തേടിയെത്താന്‍ ഇടയുണ്ട്.
തുലാം
സൂര്യന് പൂരത്തിലേക്ക് കടക്കുന്നതിലൂടെ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന ഒരു രാശിയാണ് തുലാം. ആത്മീയകാര്യങ്ങളിളും മതപരവും സാമൂഹികവുമായ കാര്യങ്ങളിലും ഇവര്‍ക്ക് താല്‍പ്പര്യം വര്‍ധിക്കും. സമൂഹത്തില്‍ ഈ ാരശിക്കാരോടുള്ള ആദരം വര്‍ധിക്കും.
ഈ കാലയളവില്‍ ഇവര്‍ക്ക് പ്രശസ്തി കൈവരും. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ മാനസിക സംഘര്‍ഷങ്ങളോ അനുഭവിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതില്‍ നിന്നെല്ലാം മോചനം ലഭിക്കും. പണം സമ്പാദിക്കുന്നതിലും ഇവര്‍ വിജയിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സ്രോതസ്സുകളില്‍ നിന്നും വരുമാനം ലഭിക്കും. ജോലി ചെയ്യുന്ന മേഖലകളില്‍ ആധിപത്യം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. രണ്ടുപേരും ചേര്‍ന്ന് സാമ്പത്തികമായി മുന്നേറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications