Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
18 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ സംയോഗം: ഈ നാളുകാരില്‍ കഷ്ടപ്പാടനവസാനിച്ചു
മാര്‍ച്ച് 14-ന് സൂര്യന് മീനം രാശിയില്‍ പ്രവേശിക്കും. എന്നാല്‍ ഇതിന് ശേഷം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം ഈ ലേഖനത്തില്‍ വായിക്കാം. കൂടാതെ 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് സൂര്യന്റെ രാശിമാറ്റം ഗുണകരമായി വരുന്നത് എന്നും നമുക്ക് നോക്കാം. 2024 മാര്‍ച്ച് 14 വ്യാഴാഴ്ച സൂര്യന് കുംഭം വിട്ട് അടുത്ത വര്‍ഷത്തേക്ക് മീനരാശിയില്‍ പ്രവേശിക്കും. വേദ ജ്യോതിഷ പ്രകാരം മീനം രാശിയുടെ അധിപന് വ്യാഴമാണ്. സൂര്യനും വ്യാഴവും തമ്മിലുള്ള ബന്ധം അതിശ്രേഷ്ഠമാണ്.
എന്നാല്‍ രാഹു ഈ സമയം മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും രാഹുവും സംയോജിക്കുന്നത് ദോഷഫലങ്ങള്‍ കൊണ്ട് വരുമെങ്കിലും സൂര്യനും വ്യാഴവും നിലനില്‍ക്കുന്നതിനാല്‍ അത് ദോഷഫലങ്ങളെ കുറക്കുകയും പകരം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് കൂടാതെ ഗജകേസരി യോഗവും രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മീനസംക്രാന്തി മൂലം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് അനുകൂലഫലങ്ങളെന്ന് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സംക്രമണം നല്ല സമയം പ്രദാനം ചെയ്യുന്നു. മാര്‍ച്ച് 14 മുതല്‍ അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുകയും അത് വഴി ജീവിതം ഉയരത്തിലെത്തുകയും ചെയ്യുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുകയും അത് വഴീ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ജീവിതത്തില്‍ സന്തോഷവും ഈ സംക്രമണം കൊണ്ട് വരുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സൂര്യഭഗവാന്റെ സ്വാധീനം മൂലം മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും മാനസിക സന്തോഷവും അനൂകൂല സാഹചര്യവും ഒരുക്കുന്നു. ഈ നക്ഷത്രക്കാരില്‍ നിന്ന് എല്ലാ തരത്തിലുള്ള മാനസിക സമ്മര്‍വും പിരിമുറുക്കവും അകറ്റുന്നു. മീനസംക്രാന്തി മുതല്‍ തന്നെ ഇവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുകയും അത് വഴി വിദേശ പൗരത്വം ലഭിക്കുകയും ചെയ്യുന്നു. മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തില്‍ അനുകൂലമാവുന്നു. സാമ്പത്തിക തടസ്സങ്ങള്‍ പതിയെ പതിയെ പൂര്‍ണമായും മാറുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മീനം രാശി സംക്രമണം നല്കുന്ന ഗുണം നിസ്സാരമല്ല. നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നടക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്തായിരിക്കും നിങ്ങള്‍ ഉള്ളത്. ഈ സമയം നിങ്ങളെ അംഗീകരിക്കുകയും നിങ്ങളെ കഴിവുകള്‍ പുറത്ത് വരികയും ചെയ്യുന്ന സമയമാണ്. ശത്രുക്കളെ പോലും നിങ്ങളുടെ മുന്നില്‍ മുട്ടുകുത്തിക്കാന്‍ അനുകൂലമായ ഒരു സമയമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് 14 മുതല്‍ അവരുടെ നല്ല കാലം തുടങ്ങി എന്ന് കണക്കാക്കാം. ഇവരില്‍ ഊര്‍ജ്ജവും ശക്തിയും വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി വരുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പരീക്ഷകളിലെല്ലാം തന്നെ വിജയം കണ്ടെത്തുന്നതിന് സാധിക്കും. കരിയറിലെ വിജയവും നിങ്ങളെ തേടി എത്തുന്നു. വൃശ്ചികക്കൂറിലെ മൂന്ന് നക്ഷത്രക്കാര്ക്കുണ്ടാവുന്ന ഈ മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷിക്കേണ്ടതായ കാര്യങ്ങള്‍ സംഭവിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സംക്രമണം അനുകൂലമായ പല അവസരങ്ങളും കൊണ്ട് വരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ടാവും. അത് മാത്രമല്ല സൂര്യന്റെ സംക്രമണം ഈ നക്ഷത്രക്കാര്‍ക്ക് ശരിക്കും അനുഗ്രഹ വര്‍ഷം ചൊരിയും. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുള്ള അവസരം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ഏത് കാര്യത്തിനും മുന്നില്‍ നിന്ന് നയിക്കുന്നതിനുള്ള സാഹചര്യവും ധൈര്യവും നിങ്ങള്‍ക്ക് സൂര്യഭഗവാന് നല്കുന്നു. സന്താനസൗഭാഗ്യവും ഈ നക്ഷത്രക്കാരില്‍ കാണുന്നു, കൂടാതെ ബിസിനസില്‍ അപ്രതീക്ഷിത നേട്ടം ഇവര്‍ക്കൊപ്പം ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications