Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഗ്രഹങ്ങളുടെ രാജാവ് രാശി മാറുന്നു, മാറ്റത്തിനൊരുങ്ങി ലോകം; സമ്പത്തും ഐശ്വര്യവും സൗഭാഗ്യവും ഫലം
സൂര്യനെ ചുറ്റിയാണ് ഗ്രഹങ്ങളുടെ ഭ്രമണം. പക്ഷേ ജ്യോതിഷത്തില്‍ സൂര്യനെയും ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. മാത്രമല്ല, ഗ്രഹങ്ങളുടെ രാജാവും സൂര്യനാണ്. ആത്മാവ്, പിതാവ്, സുഖ-സമൃദ്ധി, ഊര്‍ജ്ജം, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണഭൂതന് സൂര്യനാണ്. എല്ലാ മാസവും സൂര്യന് രാശിമാറ്റം നടത്തുന്നുണ്ട്. ഓരോ മാസവും സൂര്യന്റെ രാശിമാറ്റ ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ അനുഭവപ്പെടും.

നിലവില്‍ സൂര്യന് വൃശ്ചികം രാശിയിലാണ് നിലകൊള്ളുന്നത്. അവിടെ നിന്നും ഒക്ടോബര്‍ 17ന് തുലാം രാശിയിലേക്ക് സൂര്യനെത്തും. ശുക്രന്റെ രാശിയാണ് തുലാം. ഈ രാശിമാറ്റം ചില രാശികളില് ജനിച്ചവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇവര്‍ക്ക് ഒക്ടോബര്‍ 17 മുതല്‍ ഭാഗ്യകാലത്തിന് തുടക്കമാകും. അതേസമയം ചില രാശികള്‍ ഈ കാലയളവില്‍ വളരെ സൂക്ഷിക്കുകയും വേണം. തുലാം രാശിയില്‍ സൂര്യനെത്തുന്നത് ആര്‍ക്കെല്ലാമാണ് ഗുണകരമാകുക എന്നറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യന്റെ രാശിമാറ്റം ഗുണകരമാകും. ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സൂര്യന് രാശിമാറ്റത്തിനൊരുങ്ങുന്നത്. ഇതിലൂടെ ഇവര്‍ക്ക് സന്തോഷകാലം വന്നണയും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണവും പിന്തുണയും എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ജോലിസ്ഥലത്തും സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ സഹകരണത്തോടെ ജോലികള്‍ ചെയ്തുതീര്‍ക്കും. ജോലിയിലെ മികവിന് അധികാരികളുടെ പ്രശംസ നേടും. ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങള്‍ ഒന്നിച്ചെത്തുന്ന സമയമായിരിക്കും ഇത്. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തികമായി ഗുണങ്ങളുണ്ടാകുന്ന കാലമാണ് ഇത്. പങ്കാളിത്ത ബിസിനസുകളും ലാഭം കൊണ്ടുവരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ആരോഗ്യം സംതൃപ്തമായിരിക്കും.
ഇടവം
ഇടവം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് സൂര്യന് രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളും സഫലമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഉദ്യോഗസ്ഥരായ ഇടവം രാശിക്കാര്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിലൂടെ അധികാരികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. പ്രയത്നത്താല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസില്‍ മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി സാമ്പത്തികമായി നേട്ടമുണ്ടാക്കും. പൊതുവേ ഈ രാശിക്കാരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ആഗ്രഹിച്ചത് പോലെ സമ്പാദ്യം വളര്‍ത്താനും ഈ കാലയളവില്‍ സാധിക്കും. ദാമ്പത്യത്തിലും പങ്കാളിക്ക് സന്തോഷവും സമാധാനവും നല്കാന് കഴിയും.
മിഥുനം
മിഥുനം രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് സൂര്യന് രാശിമാറ്റം നടത്തുന്നത്. ഇത് മിഥുനം രാശിക്കാര്‍ക്ക് പലതരത്തിലുള്ള പ്രയോജനങ്ങള്‍ നല്‍കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ധാര്‍മ്മികമായ കാര്യങ്ങളില്‍ പങ്കുകൊള്ളും. ഇത്തരം പ്രവൃത്തികള്‍ മനസ്സിന് സന്തോഷം നല്‍കും. പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ ഈ കാലയളവില്‍ വന്നേക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ കാലയളവ് നേട്ടങ്ങളുടെ സമയമാണ്. ഇവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ക്കൊപ്പം ബിസിനസ് വളര്‍ച്ചയും ഉണ്ടാകും. ഓഹരിവിപണിയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഈ സമയം മികച്ച ലാഭം തേടിയെത്തും. സാമ്പത്തിസ്ഥിതി മെച്ചപ്പെടുകയും ചിലവ് ചുരുക്കി സമ്പാദിക്കാന്‍ കഴിയുകയും ചെയ്യും. ദാമ്പത്യവും പ്രണയജീവിതവും കൂടുതല്‍ സുന്ദരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications