Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Surya Gochar 2024: 365 ദിവസത്തിന് ശേഷം സൂര്യന് സ്വന്തം രാശിയില്‍: രാജാവിനെപ്പോലെ ജീവിതം 3 രാശിക്ക്
സൂര്യന്റെ രാശിമാറ്റം പലപ്പോഴും വളരെയധികം ചര്‍ച്ചയാവാറുണ്ട്. കാരണം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന എന്ത് മാറ്റവും പലപ്പോഴും നിങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നു. സൂര്യന് തന്റെ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമാണ് സമയമെടുക്കുന്നത്. ജൂലൈ മാസത്തില്‍ കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുന്ന സൂര്യന് ഓഗസ്റ്റ് 16 മുതല്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നു.
സൂര്യന്റെ ഈ രാശിമാറ്റം എന്തുകൊണ്ട് കൂടുതല്‍ ചര്‍ച്ചയാവുന്നു എന്ന് വെച്ചാല്‍ സൂര്യന് തന്റെ സ്വന്തം രാശിയില്‍ തന്നെയായത് കൊണ്ട് ഈ രാശിമാറ്റത്തിന് അല്പം പ്രാധാന്യം കൂടുന്നു. പലപ്പോഴും കര്‍ക്കിടകം രാശിയില്‍ നില്ക്കുമ്പോള് സൂര്യന് നല്കുന്നതിനേക്കാള് ഗുണഫലങ്ങളാണ് ചിങ്ങം രാശിയിലെ സൂര്യന് നല്‍കുന്നത്. ഈ സമയം ഏതൊക്കെ രാശിക്കാരുടെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യം നിറയുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ രാശിയില്‍ സൂര്യന് നാലാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ അപ്രതീക്ഷിതമാണ്. സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് അനുകൂലമായ സമയമാണ് അതുകൊണ്ട് തന്നെ നിരവധി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പൂര്‍വ്വിക സ്വത്തുകള്‍ ലഭിക്കുകയും അതില്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ അത്രയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പ്രമോനഷനും ശമ്പള വര്‍ദ്ധനവിനും ഉള്ള സാധ്യതയുണ്ട്. രാജാവിനെപ്പോലെയുള്ള ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
മിഥുനം രാശി
സൂര്യന് മിഥുനം രാശിയില്‍ മൂന്നാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. അതിന്റെ ഫലമായി അനുകൂലമായ പല സ്വാധീനങ്ങളും ജീവിതത്തിലുണ്ടാവാം. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ മാറ്റങ്ങള്‍ പലപ്പോഴും അനുകൂലമായി മാറുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ആത്മീയമായി പല കാര്യങ്ങളും ചെയ്യാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും. .അത് മാത്രമല്ല ഇവര്‍ക്ക് വിജയിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും ആവശ്യമില്ല. എല്ലാ മേഖലകളിലും ഇവരെ തേടി വിജയം എത്തുന്നു. ബിസിനസിലും ആഗ്രഹിക്കുന്നത് പോലെ ലാഭം ലഭിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിനും അതനുസരിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ഈ രാശിക്കാര്‍ക്ക്, സൂര്യന്റെ സംക്രമണം ലഗ്നത്തിലാണ് സംഭവിക്കുന്നത്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും അത്ഭുതവും അഭിമാനവും തോന്നുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. നേതൃപരമായ കാര്യങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. സമൂഹത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയിലും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ശമ്പള വര്‍ദ്ധനവ് പല കോണിലും നിങ്ങളേ തേടി വരും. പ്രമോഷനും കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തികമായി നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ കൈകളില്‍ എത്തുന്നു. ശരിക്കും രാജതുല്യമായ ജീവിതമായിരിക്കും ഇവര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
