Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ഒരു വര്‍ഷത്തിന് ശേഷം സൂര്യന് മിഥുനത്തില്: 365 ദിവസത്തെ ഭാഗ്യം കരുതിവെച്ചിരിക്കുന്ന രാശിക്കാര്‍
സൂര്യന്റെ മിഥുനം രാശി സംക്രമണമാണ് ഇനി അടുത്തതായി സംഭവിക്കാന്‍ പോവുന്ന ഗ്രഹമാറ്റം. ജൂണ്‍ 14-നാണ് സൂര്യന് മിഥുനം രാശിയില്‍ പ്രവേശിക്കുന്നത്. ഇത് വഴി നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അത് പലപ്പോഴും അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായിരിക്കാം. ഒരു രാശിയില്‍ ഒരു മാസത്തോളമാണ് സൂര്യന് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ 12 രാശിക്കാരുടേയും സംക്രമണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഒരു വര്‍ഷം സൂര്യന് എടുക്കുന്നു.
ഗ്രഹങ്ങളുടാ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തെ വളരെ വലിയ തോതില്‍ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ മാത്രമുള്ള ചില രാശിക്കാരുണ്ട്. ജൂണ്‍ 14-നാണ് സൂര്യന് മിഥുനം രാശിയില്‍ പ്രവേശിക്കുന്നത്. അതിന്റെ ഫലമായി ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തിളങ്ങും എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിയിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ സൂര്യന് നല്കുന്നു. മാത്രമല്ല ബിസിനസില്‍ പുരോഗതിയും സന്തോഷവും സമാധാനവും എല്ലാം ഈ സമയം ഉണ്ടാവുന്നു. കുടുംബത്തില്‍ എല്ലാവരും ഒത്തുചേരുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും നമുക്ക് സൂര്യന്റെ രാശി മാറ്റം സഹായിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച നേട്ടങ്ങളും സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം നല്‍കുന്നത് അപ്രതീക്ഷിത ഭാഗ്യമാണ്. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. വിദേശ വാസയോഗവും മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജീവിതം തന്നെ മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു, കരിയറില്‍ പ്രമോഷനും ആഗ്രഹിക്കുന്ന ജോലിയും നേടിയെടുക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും വിദേശയാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. അനുകൂലമായ നിരവധി മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ മിഥുനം രാശി സംക്രമണം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ വളര്‍ച്ചയുണ്ടാവുന്നു. മുന്‍പുണ്ടായിരുന്ന എല്ലാ കടങ്ങളും നീങ്ങുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ജോലികള്‍ പലപ്പോഴും ആരംഭിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് അവസാനിപ്പിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങളുണ്ടാവും. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സൂര്യന് രാശിമാറ്റത്തിലൂടെ നല്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂലമായ സാഹചര്യം സൂര്യന് കാരണം കൂടുതല്‍ അനുകൂലമായി മാറുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കുന്ന ഒരു കാലഘട്ടം തന്നെയാണ്. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സന്തോഷത്തോടെ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നു. ജീവിതം മാറി മറിയുന്ന പല ഘട്ടങ്ങളും ഉണ്ടാവും. അതുകൊണ്ട് തന്നെ സൂര്യന് അനുഗ്രഹഭാവത്തില്‍ അതിശക്തനായി നിലകൊള്ളുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications