Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
മിഥുന രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍; ജൂണില്‍ അത്യപൂര്‍വ്വ നേട്ടം, 5 രാശിക്ക് ശുഭയോഗകാലം
Sun Transit In Gemini: ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. ജൂണ്‍ പകുതിയോടെ സൂര്യന് മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. സൂര്യന്റെ ഈ സംക്രമണത്താല്‍ ചില ശുഭകരമായ രാജയോഗങ്ങളും രൂപപ്പെടുന്നു. മിഥുന രാശിയില്‍ സൂര്യന്, ബുധന്‍, ശുക്രന് എന്നിവയുടെ സംയോജനം രൂപപ്പെടാന്‍ പോകുന്നു. മിഥുന രാശിയിലെ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മൂലം ത്രിഗ്രഹയോഗം, ബുധാദിത്യയോഗം, ശുക്രാദിത്യയോഗം തുടങ്ങി നിരവധി ഐശ്വര്യ യോഗങ്ങള്‍ രൂപംകൊള്ളു. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തും.
ഈ മാസം ജൂണ്‍ 12ന് ശുക്രനും ജൂണ്‍ 15ന് ബുധനും ജൂണ്‍ 14-ന് സൂര്യനും മിഥുന രാശിയില്‍ പ്രവേശിക്കും. സൂര്യന് മിഥുന രാശിയില്‍ പ്രവേശിക്കുന്നതോടെ പല രാശിക്കാരുടെയും ഐശ്വര്യം വര്‍ദ്ധിക്കുകയും വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിരവധി നേട്ടങ്ങള്‍ ലഭ്യമാകുകയും ചെയ്യും. മിഥുന രാശിയിലെ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന്റെ സംക്രമത്താല്‍ മേടം രാശിക്കാരുടെ വ്യക്തിജീവിതത്തില്‍ നല്ല നേട്ടങ്ങളുണ്ടാകും. തൊഴില്‍പരമായി നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് സ്വാധീനമുള്ള നിരവധി ആളുകളെ കാണാന്‍ കഴിയും. ഈ സംക്രമണ കാലയളവില്‍, നിങ്ങളുടെ എല്ലാത്തരം പ്രശ്നങ്ങളും തടസ്സങ്ങളും നീങ്ങും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യവസായികള്‍ക്കും നല്ല ലാഭവും പുതിയ വരുമാന മാര്‍ഗങ്ങളും ലഭിക്കും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും.
ചിങ്ങം
സൂര്യന് സംക്രമിക്കുന്നതോടെ ചിങ്ങം രാശിക്കാരുടെ സഫലമാകാത്ത പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവും. ഈ സമയത്ത്, നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. അത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് ഈ സമയം സന്തോഷവാര്‍ത്ത ലഭിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, അത് തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം കാരണം പൂര്‍വ്വിക സ്വത്തുക്കള്‍ വഴി അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബജീവിതം ഈ സമയം നല്ലതായിരിക്കും. കുടുംബാഗങ്ങള്‍ പുരോഗതി പ്രാപിക്കുകയും മനസ്സിന് സന്തോഷമുണ്ടാകുകയും ചെയ്യും.
കന്നി
സൂര്യന്റെ സംക്രമണത്താല്‍ കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ചയുടെ സൂചനകളുണ്ട്. ഈ കാലയളവില്‍ തൊഴില്‍ ചെയ്യുന്നവരുടെ കരിയര്‍ ശക്തമാകും. വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കുകയും ബിസിനസ്സ് വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യും. പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് ഗണ്യമായി വര്‍ദ്ധിക്കും. പുതിയ വസ്തു വാങ്ങാനാകും. ജീവിതത്തില്‍ നിങ്ങള്‍ക്ക് ഭൗതിക സന്തോഷം ലഭിക്കും. നിങ്ങളുടെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള അവസരവും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
തുലാം
സൂര്യന്റെ സംക്രമത്തോടെ തുലാം രാശിക്കാരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത പല ആഗ്രഹവും നിറവേറ്റാനാകും. ഈ സമയത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകം. സമൂഹത്തില്‍ നിങ്ങള്‍ക്കായി ഒരു വ്യത്യസ്തമായ സ്ഥാനം നേടാനാകും. നിങ്ങള്‍ ശാരീരികമായും മാനസികമായും പൂര്‍ണ്ണമായും ആരോഗ്യവാനായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടും. ആ സംക്രമണ കാലയളവില്‍, നിങ്ങളുടെ ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും. നിങ്ങള്‍ക്ക് അധിക വരുമാന സ്രോതസ്സുകളും ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങളുടെ ജീവിതപങ്കാളിയുമായി ചേര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ ഭാവി പദ്ധതികള്‍ തയാറാക്കാനാകും.
മകരം
സൂര്യന്റെ സംക്രമത്തോടെ മകരം രാശിക്കാര്‍ക്ക് കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ ഈ സമയം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി നിങ്ങള്‍ പ്രവര്‍ത്തിക്കും. ഓരോ ചുവടും വളരെ ചിന്താപൂര്‍വ്വം എടുക്കും. ഈ സംക്രമണ കാലയളവില്‍ ഭാഗ്യം അനുകൂലമായതിനാല്‍, തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ല നേട്ടങ്ങള്‍ ലഭിക്കും. വിദേശ സ്രോതസ്സുകളില്‍ നിന്നും ലാഭം നേടാന്‍ കഴിയും. ദാമ്പത്യവും കുടുംബജീവിതവും അനുകൂലമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications