Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
സൂര്യന് രാജാവായി വാഴുന്ന മിഥുനം രാശി: നക്ഷത്രപ്രകാരം അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍
ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന ഗ്രഹമാറ്റം എപ്പോഴും അനുകൂല ഫലങ്ങള്‍ നല്‍കണം എന്നില്ല. സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം അത്തരത്തില്‍ ഒന്നാണ്. സൂര്യന് മിഥുനം രാശിയിലേക്ക് മാറുമ്പോള്‍ രാശിയിലുണ്ടാവുന്ന മാറ്റം പോലെ തന്നെ നക്ഷത്രങ്ങളിലും മാറ്റം സംഭവിക്കുന്നു. ജൂണ്‍ 15-നാണ് സൂര്യന് മിഥുനം രാശിയില്‍ പ്രവേശിച്ചത്. ഈ സമയം ബുധനും ശുക്രനും മിഥുനം രാശിയില്‍ ഉണ്ട്.
ഓരോ നക്ഷത്രക്കാരിലും സൂര്യന് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ദോഷഫലങ്ങള്‍ ആരിലൊക്കെയാണ് നിറക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മിഥുനത്തിലെ സൂര്യന്റെ സ്ഥാനം വ്യത്യസ്ത നക്ഷത്രക്കാരില്‍ എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറിലെ മൂന്ന് നക്ഷത്രക്കാരില്‍ സൂര്യന്റെ കടന്നു വരവ് ഒരു അനുഗ്രഹം പോലെയാണ് ഫലങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ഈ സമയം പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാവുകയില്ല. അത് മാത്രമല്ല പണം നിങ്ങളെ ഇങ്ങോട്ട് തേടി വരും. പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂല ഫലങ്ങളുണ്ടാവുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം പണം ലഭിക്കുന്നു. സ്ഥാവര ജംഗമങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുന്നു. സ്വത്ത് നിങ്ങളില്‍ സുരക്ഷിതമാവും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂലഫലം ഉണ്ടാവുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങളെ മികച്ചതാക്കുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സംക്രമം വളരെയധികം മാറ്റങ്ങള്‍ നല്‍കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നു. പലപ്പോഴും ശാഠ്യം നിങ്ങളുടെ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടക്കൂറ്
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിദേശ യാത്രക്ക് അനുകൂല സമയമാണ്. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് സാധിക്കുന്നു. എല്ലാ ഗൂഢാലോചനകളും തകര്‍ക്കപ്പെടുന്നു. രഹസ്യങ്ങള്‍ പങ്ക് വെക്കരുത്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 31 ദിവസവും സാമ്പത്തികപരമായി അനുകൂലമായിരിക്കും. നിക്ഷേപിച്ചതിന്റെ ഇരട്ടി ലഭിക്കുന്നു. സൂര്യന്റെ സംക്രമണം പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. സമൂഹത്തില്‍ ബഹുമാനവും സ്ഥാനവും ലഭിക്കുന്നു.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണം ചെയ്യുന്ന സമയമാണ്. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. റോക്കറ്റ് പോലെ കരിയറില്‍ മാറ്റങ്ങള്‍ വരുന്നു.
തുലാക്കൂറ്
തൂലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു.സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. പ്രശസ്തി വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മനസമാധാനം ലഭിക്കുന്നു ഇവര്‍ക്ക്.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാവുന്നു. ഒരു കാര്യത്തിലും അവഗണന നല്ലതല്ല. സാമ്പത്തിക സ്ഥിതി പലപ്പോഴും ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ അനുഗ്രഹം ഈ രാശിമാറ്റത്തിലൂടെ ലഭിക്കുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നല്ല ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ പോലും നിങ്ങള അുമോദിക്കുന്നു.
മകരക്കൂറ്
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ മിഥുനത്തിലേക്കുള്ള മാറ്റം സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് സാധിക്കുന്നു. നിയമപരമായി അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. സൂര്യനെ ആരാധിക്കുന്നത് വഴി നേട്ടങ്ങളുണ്ടാവും. ആനുകൂല്യങ്ങള്‍ പലപ്പോഴും ലഭിക്കുന്നു.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കുടുംബ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നു. നിങ്ങളുടെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് പലപ്പോഴും വിഷമം തോന്നുന്നു. കുടംബത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവുന്ന സമയമാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ഈ സമയം അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











